കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് അമേരിക്ക, നാളെ യൂറോപ്പ്; പ്രതികാരം ഒളിഞ്ഞിരിക്കുന്നു... ശക്തമായ ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ്

Google Oneindia Malayalam News

Recommended Video

cmsvideo
Hassan Rouhani Warns All Foreign Forces in Middle East | Oneindia Malayalam

ടെഹ്‌റാന്‍: അമേരിക്കയുമായി ഉടക്കി നില്‍ക്കുന്ന ഇറാന്‍ ശത്രുസ്ഥാനത്ത് കൂടുതല്‍ പേരെ അവരോധിക്കുന്നു. അമേരിക്ക മാത്രമല്ല, യൂറോപ്പും തങ്ങളുടെ ശത്രുവാണെന്ന് സൂചിപ്പിച്ചിരിക്കുകയാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. വിദേശസൈന്യം പശ്ചിമേഷ്യയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ഇറാന്റെ ആവശ്യം. ഇക്കാര്യം സൂചിപ്പിക്കവെയാണ് ഇറാന്റെ ഉള്ളില്‍ പ്രതികാരം ഒളിഞ്ഞിരിക്കുന്നുവെന്ന സൂചന റൂഹാനി നല്‍കിയത്.

ഇന്ന് അമേരിക്കന്‍ സൈനികരാണ് അപകടകരമായ സാഹചര്യത്തിലെങ്കില്‍ നാളെ യൂറോപ്പ്യന്‍ സൈനികര്‍ അപകടത്തിലാണെന്നും റൂഹാനി വ്യക്തമാക്കി. അമേരിക്കയുമായി നേരത്തെ തര്‍ക്കത്തിലുള്ള ഇറാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് മൃദുസമീപനമാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. ഇതിനിപ്പോള്‍ മാറ്റംവന്നിരിക്കുകയാണ്....

പശ്ചിമേഷ്യയില്‍ നില്‍ക്കരുത്

പശ്ചിമേഷ്യയില്‍ നില്‍ക്കരുത്

ഒരു വിദേശ സൈനികനും പശ്ചിമേഷ്യയില്‍ നില്‍ക്കരുതെന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനി വ്യക്തമാക്കി. വിദേശ സൈന്യമാണ് മേഖലയെ യുദ്ധക്കളമാക്കുന്നതെന്നും സമാധാനം പുനസ്ഥാപിക്കാനും സുസ്ഥിരത കൈവരിക്കാനും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്നും ഹസന്‍ റൂഹാനി പറഞ്ഞു.

നിങ്ങള്‍ അപകടത്തിലായേക്കാം

നിങ്ങള്‍ അപകടത്തിലായേക്കാം

പശ്ചിമേഷ്യയില്‍ തന്നെ നില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ അപകടത്തിലായേക്കാമെന്ന് റൂഹാനി പറഞ്ഞു. ഇന്ന് അമേരിക്കന്‍ സൈനികരാണ് അപകടത്തിലുള്ളത്. നാളെ യൂറോപ്യന്‍ സൈനികരാകും. ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ റൂഹാനിയുടെ മുന്നറിയപ്പ്.

ഇങ്ങനെ ഒന്ന് ആദ്യം

ഇങ്ങനെ ഒന്ന് ആദ്യം

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ അദ്ദേഹം സംസാരിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാധാരണ മിതഭാഷിയായ ഹസന്‍ റൂഹാനിയില്‍ നിന്ന് ശക്തമായ താക്കീതിന്റെ സ്വരം ഉയര്‍ന്നത് ഖാസിം സുലൈമാനിയുടെ വധത്തില്‍ ഇറാന്‍ ഇനിയും തിരിച്ചടിക്കുമെന്ന സൂചനയായി കണക്കാക്കുന്നു.

റൂഹാനിയെ ചൊടിപ്പിച്ച കാര്യം

റൂഹാനിയെ ചൊടിപ്പിച്ച കാര്യം

സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച സാഹചര്യത്തില്‍ വന്‍ ശക്തി രാജ്യങ്ങളുമായി ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഇറാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. ഇതിനെതിരെ കഴിഞ്ഞദിവസം ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും രംഗത്തുവന്നു. ഇതാണ് റൂഹാനിയെ ചൊടിപ്പിച്ചത്.

ഇറാനെതിരെ നടപടിയുണ്ടാകും

ഇറാനെതിരെ നടപടിയുണ്ടാകും

ഇറാന്‍ കരാറില്‍ നിന്ന് പിന്‍മാറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. പിന്‍മാറിയാല്‍ ഇറാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനും മുന്നറിയിപ്പ് നല്‍കിയത്. അമേരിക്ക കരാറില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു.

സാഹചര്യം ഇങ്ങനെ

സാഹചര്യം ഇങ്ങനെ

പശ്ചിമേഷ്യയിലുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെല്ലാം ഇറാനാണ് എന്നാണ് അമേരിക്കയും സഖ്യരാജ്യങ്ങളും ആരോപിക്കുന്നത്. ഇറാന്‍ നിഷേധിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് ഈ മാസം ആദ്യത്തില്‍ ഇറാന്റെ പ്രമുഖ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്ക ഇറാഖില്‍ വച്ച് വധിച്ചത്.

രഹസ്യനീക്കം ചോര്‍ന്നു

രഹസ്യനീക്കം ചോര്‍ന്നു

തങ്ങളുടെ കമാന്ററെ വധിച്ചതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇറാഖിലെ രണ്ട് അമേരിക്കന്‍ താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചു. എന്നാല്‍ രഹസ്യനീക്കം ചോര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ സൈനികര്‍ നേരത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയിരുന്നു.

അമേരിക്കക്ക് പിന്തുണ

അമേരിക്കക്ക് പിന്തുണ

തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ നിലപാടിന് പിന്തുണ നല്‍കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചത്. ആണവ കാറില്‍ നിന്ന് പിന്‍മാറിയാല്‍ ഇറാനെതിരെ നടപടിയുണ്ടാകുമെന്നും സൂചിപ്പിച്ചു. നാറ്റോ സൈനിക സഖ്യം ഇറാനെതിരായും അമേരിക്കയെ പിന്തുണച്ചും രംഗത്തുവന്നു.

യൂറോപ്യന്‍ സൈന്യം ഇവിടെയുണ്ട്

യൂറോപ്യന്‍ സൈന്യം ഇവിടെയുണ്ട്

അമേരിക്കന്‍ സൈനികര്‍ക്കൊപ്പം ഒട്ടേറെ വിദേശരാജ്യങ്ങളില്‍ യൂറോപ്യന്‍ സൈനികരുമുണ്ട്. ഇറാഖിലും അഫ്ഗാനിലും ഇരു വിഭാഗവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ തനിച്ച് ഒട്ടേറെ രാജ്യങ്ങളിലുണ്ട്. ഫ്രാന്‍സിന് യുഎഇയില്‍ നാവിക സേനാ താവളമുണ്ട്. ബഹ്‌റൈനില്‍ ബ്രിട്ടനും താവളമുണ്ട്. ഇതാണ് ഇറാന്‍ പ്രസിഡന്റ് സൂചിപ്പിച്ചത്.

സൈന്യത്തെ പിന്‍വലിക്കില്ലെന്ന് യൂറോപ്പ്

സൈന്യത്തെ പിന്‍വലിക്കില്ലെന്ന് യൂറോപ്പ്

ഇറാന്റെ ഭീഷണി സംബന്ധിച്ച് തങ്ങള്‍ക്ക് അറിയാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് പീറ്റര്‍ സ്റ്റാനോ പറഞ്ഞു. ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ യൂറോപ്യന്‍ യൂണിയന് പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് അമേരിക്കയും നിലപാട് അറിയിച്ചിരുന്നു.

ഇറ്റലി കൂടുതല്‍ സൈന്യത്തെ അയക്കും

ഇറ്റലി കൂടുതല്‍ സൈന്യത്തെ അയക്കും

അതേസമയം, ഇറാനോട് ചേര്‍ന്ന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനാണ് ഇറ്റലിയുടെ തീരുമാനം. ഇറ്റലിയുടെ പ്രതിരോധ മന്ത്രി ലോറന്‍സോ ഗുരിനി പാര്‍ലമെന്റ് അംഗങ്ങളെ ഇക്കാര്യം അറിയിച്ചു. ലോക വ്യാപാര ചരക്കുകളുടെ 30 ശതമാനം കടന്നുപോകുന്നത് ഹോര്‍മുസിലൂടെയാണ്.

ജോര്‍ദാനില്‍ ജര്‍മന്‍ സൈന്യം

ജോര്‍ദാനില്‍ ജര്‍മന്‍ സൈന്യം

ജര്‍മനിക്ക് പശ്ചിമേഷ്യന്‍ രാജ്യമായ ജോര്‍ദാനില്‍ സൈനിക ക്യാമ്പുണ്ട്. പുതിയ സംഘര്‍ഷ പശ്ചാത്തലത്തില്‍ ജര്‍മനിയുടെ പ്രതിരോധ മന്ത്രി അന്നഗ്രറ്റ് ക്രാംപ് കാരന്‍ബോര്‍ ജോര്‍ദാന്‍ സന്ദര്‍ശിച്ചു. ഐസിസിനെ നേരിടാനെന്ന പേരിലാണ് ജര്‍മന്‍ സൈന്യം ഇവിടെ ക്യാമ്പ് ചെയ്യുന്നത്. ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കുമെന്നും ജര്‍മനി അറിയിച്ചു.

ഈ രാജ്യങ്ങളിലും വിദേശസൈന്യം

ഈ രാജ്യങ്ങളിലും വിദേശസൈന്യം

തുര്‍ക്കി, സിറിയ, കുവൈത്ത്, സൗദി, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലും അമേരിക്കയുടെയും യൂറോപ്പിന്റെയും സൈനികരുണ്ട്. ഇവരെല്ലാം ക്യാമ്പ് ചെയ്യുന്നതാണ് ഇറാനെ അലോസരപ്പെടുത്തുന്നത്. സൗദിയിലേക്കും യുഎഇയിലേക്കും കൂടുതല്‍ അമേരിക്കന്‍ സൈന്യമെത്തുമെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

കോഴിക്കോട് മൃതദേഹ അവശിഷ്ടങ്ങള്‍... ചുരുളഴിച്ച് പോലീസ്; വാടക കൊലയാളിയെയും കൊന്നുകോഴിക്കോട് മൃതദേഹ അവശിഷ്ടങ്ങള്‍... ചുരുളഴിച്ച് പോലീസ്; വാടക കൊലയാളിയെയും കൊന്നു

English summary
Iran Rouhani warns foreign forces in Middle East may be in danger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X