കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ഇറാന്‍ ആക്രമിച്ചത് ആയത്തുല്ലയുടെ അനുമതിയോടെ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, റൂഹാനി എത്തില്ല

Google Oneindia Malayalam News

ടെഹ്‌റാന്‍/വാഷിങ്ടണ്‍: സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ സൈന്യത്തിന് ഷിയാ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇ അനുമതി നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് ആണ് വാര്‍ത്ത നല്‍കിയത്. സൗദിയിലെ ആക്രമണം ഇറാന്റെ യുദ്ധ പ്രവര്‍ത്തനമാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. അദ്ദേഹം റിയാദിലെത്തി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തി.

ഇറാന്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് അറിയിച്ച സൗദി, വാര്‍ത്താസമ്മേളനത്തില്‍ തെളിവുകള്‍ പരസ്യപ്പെടുത്തി. അതേസമയം, ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സഭ പൊതുസഭാ യോഗത്തിന് ഇറാന്‍ പ്രസിഡന്റും സംഘവും എത്തില്ലെന്നാണ് വിവരം. അവര്‍ക്ക് ഇതുവെര അമേരിക്ക വിസ അനുവദിച്ചില്ല. പശ്ചിമേഷ്യയിയില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ....

അമേരിക്ക തെളിവ് നല്‍കിയില്ല

അമേരിക്ക തെളിവ് നല്‍കിയില്ല

ആയത്തുല്ലയുടെ അനുമതിയോടെയാണ് ഇറാന്‍ ആക്രമണം നടത്തിയത് എന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളിവ് അവര്‍ നല്‍കിയില്ല. തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇറാന്‍ പറയും എന്ന നിബന്ധനയോടെയാണ് ആയത്തുല്ല അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്രങ്ങള്‍ പുറത്തുവിട്ടില്ല

ചിത്രങ്ങള്‍ പുറത്തുവിട്ടില്ല

ഇറാന്‍ സൈന്യം സൗദിയില്‍ ആക്രമണം നടത്താന്‍ നീക്കങ്ങള്‍ നടത്തുന്ന ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്ക ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. ഇറാനിലെ അഹ്‌വാസ് വ്യോമതാവളത്തിലാണ് ഇറാന്‍ സൈന്യം ആക്രമണത്തിന് കോപ്പ് കൂട്ടിയതെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

സ്വിറ്റ്‌സര്‍ലാന്റ് എംബസി വഴി

സ്വിറ്റ്‌സര്‍ലാന്റ് എംബസി വഴി

അതേസമയം, സ്വിറ്റ്‌സര്‍ലാന്റ് എംബസി വഴി ഇറാന്‍ അമേരിക്കയുമായി സംവദിച്ചു. സൗദിയിലെ ആക്രമണത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. കൂടാതെ ഇറാനെതിരെ ആക്രമണത്തിന് തുനിഞ്ഞാല്‍ ശക്തമായി പ്രതികരിക്കുമെന്നും ഇറാന്‍ നയതന്ത്ര പത്രികയില്‍ അറിയിച്ചു.

ക്രൂയിസ് മിസൈലുകള്‍

ക്രൂയിസ് മിസൈലുകള്‍

ഇറാന്റെ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക ആരോപിക്കുന്നു. അടുത്താഴ്ച യുഎന്‍ പൊതുസഭയില്‍ ഇതിന്റെ തെളിവുകള്‍ അവതരിപ്പിക്കുമെന്നും അമേരിക്ക പറഞ്ഞു. അതേസമയം, അമരിക്ക ആരുമായും യുദ്ധത്തിനില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആവര്‍ത്തിച്ചു.

 സൗദി തെളിവ് നല്‍കുന്നു

സൗദി തെളിവ് നല്‍കുന്നു

വടക്കന്‍ മേഖലയില്‍ നിന്നാണ് ആക്രമണം വന്നതെന്ന് സൗദി അറേബ്യ അറിയിച്ചു. ഇറാന്‍ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്ന് ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഹൂത്തികള്‍ പറഞ്ഞത്

ഹൂത്തികള്‍ പറഞ്ഞത്

യമനില്‍ നിന്നാണ് ആക്രമണമുണ്ടായത് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. യമനിലെ ഹൂത്തികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ യമനില്‍ നിന്നാണ് ഡ്രോണുകള്‍ വന്നത് എന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് സൗദി കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ഡ്രോണിന്റെയും മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 ഇറാന്റെ മറുചോദ്യം

ഇറാന്റെ മറുചോദ്യം

മിസൈലുകള്‍ വന്നുവെന്നാണ് സൗദി ആരോപിക്കുന്നതെങ്കില്‍ എന്തുകൊണ്ട് അത് തടയാന്‍ സൗദി സൈന്യത്തിന് സാധിച്ചില്ലെന്ന് ഇറാന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഹിസാമുദ്ദീന്‍ അസ്ഹന ചോദിക്കുന്നു. തെളിവുണ്ടെങ്കില്‍ കൈമാറണമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയം സൗദി അറേബ്യയോട് ആവശ്യപ്പെട്ടു.

റൂഹാനി ന്യൂയോര്‍ക്കിലെത്തില്ല

റൂഹാനി ന്യൂയോര്‍ക്കിലെത്തില്ല

അതേസമയം, അടുത്താഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയ്ക്ക് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി എത്തില്ലെന്നാണ് വിവരം. ഈ യോഗത്തില്‍ വച്ച് റൂഹാനിയും അമേരിക്കന്‍ പ്രസിഡന്റും നേരിട്ട് ചര്‍ച്ച നടത്തുമെന്നു നേരത്തെ വിവരങ്ങള്‍ വന്നിരുന്നു. എന്നാല്‍ സൗദിക്കെതിരായ ആക്രമണത്തോടെ എല്ലാം അവതാളത്തിലായിരിക്കുകയാണ്.

 അമേരിക്ക വിസ അനുവദിച്ചില്ല

അമേരിക്ക വിസ അനുവദിച്ചില്ല

ഇറാന്‍ പ്രസിഡന്റിനും സംഘത്തിനും ഇതുവരെ അമേരിക്ക വിസ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് യുഎന്‍ പൊതുസഭയില്‍ എത്താന്‍ തടസം നേരിടുന്നതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ സംഘത്തിന് വിസ അനുവദിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ നേതൃത്വങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നാണ് വിവരം.

ട്രംപും പോംപിയോയും പറയുന്നത് രണ്ട്

ട്രംപും പോംപിയോയും പറയുന്നത് രണ്ട്

യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കുന്നതിന് ഇറാന്‍ പ്രസിഡന്റ് റൂഹാനി, വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് എന്നിവര്‍ക്ക് അനുമതി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. എന്നാല്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറയുന്നത് ഇറാനില്‍ നിന്നുള്ള എല്ലാവര്‍ക്കും വിസ നിഷേധിച്ചു എന്നാണ്.

മണിക്കൂറുകള്‍ കൂടി കാത്തിരിക്കും

മണിക്കൂറുകള്‍ കൂടി കാത്തിരിക്കും

അതേസമയം, വിഷയത്തില്‍ ഇറാന്‍ നിലപാട് കടുപ്പിച്ചു. കുറച്ചു മണിക്കൂറുകള്‍ കൂടി കാത്തിരിക്കും. അമേരിക്ക അതുവരെ വിസ അനുവദിച്ചില്ലെങ്കില്‍ ന്യൂയോര്‍ക്ക് യാത്ര റദ്ദാക്കുമെന്ന് ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇര്‍ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ വിദേശകാര്യ മന്ത്രി സരീഫിനെതിരെ അമേരിക്ക നേരത്തെ ഉപരോധം ചുമത്തിയിരുന്നു.

ഒരു തവണ കൂടി സംഭവിച്ചിരുന്നെങ്കില്‍... പാകിസ്താനെ മന്‍മോഹന്‍ നശിപ്പിക്കുമായിരുന്നു, വെളിപ്പെടുത്തല്‍ഒരു തവണ കൂടി സംഭവിച്ചിരുന്നെങ്കില്‍... പാകിസ്താനെ മന്‍മോഹന്‍ നശിപ്പിക്കുമായിരുന്നു, വെളിപ്പെടുത്തല്‍

English summary
Iran's Shia Leader Ayatollah Ali Khamenei approved Saudi strike: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X