കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ കടന്നാക്രമിച്ച് ഇറാന്‍; ഹിന്ദു തീവ്രവാദികളെ നിലയ്ക്ക് നിര്‍ത്തണം, മുസ്ലിം കൂട്ടക്കൊല തടയണം

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: ദില്ലി കലാപത്തില്‍ ഇന്ത്യക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി ഇറാന്‍. ഹിന്ദു തീവ്രവാദികളെ നരേന്ദ്ര മോദി സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്നാണ് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇ ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ നടക്കുന്ന മുസ്ലിം കൂട്ടക്കൊല അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെ ഷിയാക്കളുടെ ഏറ്റവും വലിയ നേതാവായി കരുതപ്പെടുന്ന വ്യക്തി കൂടിയാണ് ഖാംനഇ.

ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഇറാന്റെ പരമോന്നത നേതാവില്‍ നിന്നുണ്ടായ പ്രതികരണം ഒരുപക്ഷേ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായേക്കാം. ഇറാന്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞദിവസം ഇന്ത്യക്കെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യ ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പ് അറിയിച്ചിരിക്കെയാണ് ആത്മീയ നേതാവിന്റെ നിശിത വിമര്‍ശനം. വിശദാംശങ്ങള്‍ ഇങ്ങനെ....

53 പേര്‍ കൊല്ലപ്പെട്ട കലാപം

53 പേര്‍ കൊല്ലപ്പെട്ട കലാപം

നാല് ദിവസം നീണ്ടുനിന്ന ദില്ലി കലാപത്തില്‍ 53 പേര്‍ മരിച്ചുവെന്നാണ് ഒടുവിലെ കണക്ക്. ഇപ്പോള്‍ അക്രമങ്ങള്‍ നടക്കുന്നില്ലെങ്കിലും പലായനം ചെയ്തവര്‍ക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. ആക്രമണത്തിന് ഇരയായവര്‍ പലയിടങ്ങളിലായി താമസിക്കുകയാണ്.

അവസാനിപ്പിക്കണം

അവസാനിപ്പിക്കണം

ഈ സാഹചര്യത്തിലാണ് ഇറാന്‍ ആത്മീയ നേതാവ് ഇന്ത്യയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഹിന്ദു തീവ്രവാദികളെ മോദി സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. മത്രമല്ല, മുസ്ലിം കൂട്ടക്കൊല അവസാനിപ്പിക്കണമെന്നും ആയത്തുല്ല ആവശ്യപ്പെട്ടു.

ഇന്ത്യ ഒറ്റപ്പെടും

ഇന്ത്യ ഒറ്റപ്പെടും

ഇന്ത്യയിലെ മുസ്ലിങ്ങളുടെ കാര്യത്തില്‍ ലോകത്തെ മൊത്തം മുസ്ലിങ്ങള്‍ വിഷമത്തിലാണ്. മോദി സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ മുസ്ലിം ലോകത്ത് നിന്ന് ഇന്ത്യ ഒറ്റപ്പെടുമെന്നും ഇറാന്‍ ആത്മീയ നേതാവ് മുന്നറിയിപ്പ് നല്‍കി. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

മുസ്ലിം കൂട്ടക്കൊല

മുസ്ലിം കൂട്ടക്കൊല

നേരത്തെ ഇറാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ദില്ലി കലാപ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. മുസ്ലിം കൂട്ടക്കൊല അവസാനിപ്പിക്കണമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആവശ്യപ്പെട്ടത്. ഇതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

വിദേശ കാര്യമന്ത്രിയുടെ വാക്കുകള്‍

വിദേശ കാര്യമന്ത്രിയുടെ വാക്കുകള്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരെ സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. ഇന്ത്യയുടെ സുഹൃദ് രാജ്യമാണ് ഇറാന്‍. മുസ്ലിങ്ങള്‍ക്കെതിരെ തെറ്റായ നീക്കങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഇന്ത്യന്‍ ഭരണകൂടം ഉറപ്പ് വരുത്തണം. സമാധാനപരമായ ചര്‍ച്ചയുടെ വഴി തുറന്നുകിടക്കുകയാണ്- ഇറാന്‍ വിദേശകാര്യ മന്ത്രി ഇങ്ങനെയാണ് പ്രതികരിച്ചത്.

ഇന്ത്യയുടെ പ്രതിഷേധം

ഇന്ത്യയുടെ പ്രതിഷേധം

ഇറാന്റെ ഇന്ത്യയിലെ പ്രതിനിധിയെ കേന്ദ്ര വിദേശകാര്യ മന്ത്രിലായം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. മാത്രമല്ല, ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ പുറത്തുനിന്നുള്ള കക്ഷികള്‍ അഭിപ്രായം പറയേണ്ടെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.

English summary
Iran’s supreme leader criticizes Delhi riots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X