കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക ഒറ്റപ്പെട്ടു; ഇറാനെതിരെ നടപടി വേണ്ടെന്ന് യുഎന്‍ രക്ഷാസമിതി, ഭീഷണിയുമായി പോംപിയോ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇറാനെതിരെ വീണ്ടും ഉപരോധത്തിന് ശ്രമിച്ച അമേരിക്ക യുഎന്‍ രക്ഷാസമിതിയില്‍ ഒറ്റപ്പെട്ടു. രക്ഷാ സമിതിയിലെ 15ല്‍ 13 രാജ്യങ്ങളും ഇറാനെതിരെ ഉപരോധം വേണ്ടെന്ന് നിലപാടെടുത്തു. തങ്ങളുടെ നിലപാട് എതിര്‍ത്ത രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഭീഷണി മുഴക്കി.

Recommended Video

cmsvideo
Iran sanctions: UN Security Council members oppose US move | Oneindia Malayalam

ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഒബാമ ഭരണകാലത്ത് ആണവ കരാര്‍ നടപ്പാക്കിയതോടെ ഉപരോധം അവസാനിച്ചു. പക്ഷേ, ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങി. പിന്നീട് ആഗോള ഉപരോധം കൊണ്ടുവരാനുള്ള നീക്കമാണ് പരാജയപ്പെട്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അമേരിക്കയുടെ നീക്കം

അമേരിക്കയുടെ നീക്കം

ഇറാനെതിരെ അന്താരാഷ്ട്ര ഉപരോധം കൊണ്ടുവരാനാണ് അമേരിക്കയുടെ നീക്കം. ഐക്യരാഷ്രസഭയുടെ രക്ഷാസമിതി അംഗീകരിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ. തുടര്‍ന്നാണ് രക്ഷാ സമിതിയില്‍ അമേരിക്ക നീക്കം തുടങ്ങിയത്. പക്ഷേ അംഗരാജ്യങ്ങള്‍ സഹകരിക്കാത്തതിനാല്‍ അമേരിക്ക ഒറ്റപ്പെട്ടു.

ആണവ കരാര്‍ നശിപ്പിക്കും

ആണവ കരാര്‍ നശിപ്പിക്കും

15 അംഗരാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലുള്ളത്. ഇതില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ നീക്കത്തെ എതിര്‍ത്തു. ആണവ കരാര്‍ നശിപ്പിക്കുന്നതാണ് അമേരിക്കയുടെ നീക്കമെന്ന് ഇവര്‍ നിലപാട് സ്വീകരിച്ചു. രണ്ടുവര്‍ഷം മുമ്പ് അമേരിക്ക ആണവ കരാറില്‍ നിന്ന പിന്‍മാറിയിരുന്നു.

ഇറാന്‍ ആണവായുധം

ഇറാന്‍ ആണവായുധം

ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുവെന്നാണ് ആരോപണം. തുടര്‍ന്നാണ് അന്താരാഷ്ട്ര ഉപരോധം പ്രഖ്യാപിച്ചത്. 2015ല്‍ ഇറാനും വന്‍ ശക്തി രാജ്യങ്ങളും തമ്മില്‍ ആണവ കാരാര്‍ ഒപ്പിട്ടത് പ്രകാരം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. അന്ന് ബറാക് ഒബാമയായിരുന്നു അമേരിക്കയുടെ പ്രസിഡന്റ്.

 അമേരിക്ക പിന്‍മാറി

അമേരിക്ക പിന്‍മാറി

ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ വേളയില്‍ ഇറാനെതിരെ പ്രതികാര നടപടികള്‍ വീണ്ടും ആരംഭിച്ചു. ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി. വീണ്ടും അമേരിക്ക ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചു. ഇപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ഉപരോധം പ്രഖ്യാപിക്കാനുള്ള നീക്കമാണ് പരാജയപ്പെട്ടത്.

30 ദിവസത്തെ കൗണ്ട് ഡൗണ്‍

30 ദിവസത്തെ കൗണ്ട് ഡൗണ്‍

ഇറാനെതിരെ 30 ദിവസത്തിനകം ഐക്യരാഷ്ട്രസഭ ഉപരോധം പ്രഖ്യാപിക്കണമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, ചൈന, റഷ്യ, വിയറ്റ്‌നാം, നൈജര്‍, സൈന്റ് വിന്‍സെന്റ്, ഗ്രനഡിനസ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, എസ്‌റ്റോണിയ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ നീക്കം വിജയം കാണില്ലെന്ന് ഉറപ്പായി.

ഇറാന്‍ ലംഘിക്കുന്നു

ഇറാന്‍ ലംഘിക്കുന്നു

2015ലെ ആണവ കരാര്‍ ഇറാന്‍ ലംഘിക്കുന്നുവെന്നാണ് അമേരിക്ക ഇപ്പോള്‍ ആരോപിക്കുന്നത്. എന്നാല്‍ ഐക്യരാഷ്ട്രസമിതിയിലെ ഭൂരിഭാഗം രാജ്യങ്ങളും ഉപരോധം വീണ്ടും ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് റഷ്യന്‍ നയതന്ത്ര പ്രതിനിധി പറഞ്ഞു. റഷ്യയ്ക്കും ചൈയ്ക്കുമെതിരെ അമേരിക്ക രംഗത്തുവന്നിട്ടുണ്ട്.

ഒക്ടോബറില്‍ അവസാനിക്കും

ഒക്ടോബറില്‍ അവസാനിക്കും

ഇറാനെതിരായ ഉപരോധം ഒക്ടോബറില്‍ അവസാനിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ തീവ്ര ശ്രമം. ഇറാനെതിരെ ആയുധ ഉപരോധം തുടരേണ്ടെന്ന് രക്ഷാസമിതി അംഗങ്ങള്‍ തീരുമാനിച്ചിരുന്നു. ഡൊമിനിക്കന്‍ റിപബ്ലിക്ക് മാത്രമാണ് അമേരിക്കക്കൊപ്പം നിന്നത്.

ഭര്‍ത്താവ് സ്‌നേഹിച്ച് വീര്‍പ്പ് മുട്ടിക്കുന്നു; വിവാഹ മോചനം വേണമെന്ന് യുവതി, ഒടുവില്‍ സംഭവിച്ചത്...ഭര്‍ത്താവ് സ്‌നേഹിച്ച് വീര്‍പ്പ് മുട്ടിക്കുന്നു; വിവാഹ മോചനം വേണമെന്ന് യുവതി, ഒടുവില്‍ സംഭവിച്ചത്...

English summary
Iran sanctions: UN Security Council members oppose US move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X