കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്നില്‍ തിരിച്ചടിയേറ്റ് ട്രംപ്... യുഎന്‍ കൗണ്‍സിലില്‍ ഇറാനെതിരെയുള്ള നീക്കം പാളി

Google Oneindia Malayalam News

യുനൈറ്റഡ് നേഷന്‍സ്: ഒക്ടോബറില്‍ ഇറാനെതിരെ പൂര്‍ണ ഉപരോധം കൊണ്ടുവരാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ പാളി. യുഎസ്സിന്റെ നീക്കങ്ങളെ പിന്തുണയ്ക്കാനാവില്ലെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയെ അറിയിച്ചു. ചുരുക്കി പറഞ്ഞാല്‍ യുഎന്നില്‍ യുഎസ്സ് ഒറ്റപ്പെടുന്നതാണ് കണ്ടത്. എന്നാല്‍ ഉപരോധവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ട്രംപിന്റെ ഭീഷണി.

ഇത് ഇറാന്റെ വ്യാപാര മേഖലയെ തകര്‍ക്കുമെന്നാണ് സൂചന. പശ്ചിമേഷ്യയില്‍ സൗദി അറേബ്യയും ഇസ്രയേലും അമേരിക്കയുടെ നീക്കത്തെ പിന്തുണയ്ക്കും. ബാക്കിയുള്ള മേഖലകള്‍ തങ്ങള്‍ ശ്രദ്ധിക്കുമെന്ന് അമേരിക്കയും ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ വന്‍ ഇന്ധന പ്രതിസന്ധിയാണ് ലോകത്ത് ഉണ്ടാവാന്‍ പോകുന്നതെന്നാണ് സൂചന. ഇന്ധന വില കുത്തനെ ഉയരുമെന്ന ആശങ്കയും ഉണ്ട്. അതേസമയം പ്രതിസന്ധിയെ നേരിടാവുന്ന തരത്തിലുള്ള എണ്ണയുടെ ഉല്‍പ്പാദനം സൗദി അറേബ്യക്കില്ല. അതും വലിയ പ്രശ്‌നമാണ്.

യുഎന്നില്‍ വന്‍ തിരിച്ചടി

യുഎന്നില്‍ വന്‍ തിരിച്ചടി

ഇറാനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്തണമെന്നായിരുന്നു ട്രംപ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആവശ്യപ്പെട്ടത്. ചര്‍ച്ചയിലുടനീളം ഇറാനുമായുള്ള ആണവക്കരാര്‍ ഏകപക്ഷീയമാണെന്ന് ട്രംപ് വാദിച്ചു. അതേസമയം റഷ്യ, ചൈന, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവര്‍ ഇറാന് വേണ്ടി ശക്തമായി വാദിച്ചു. ട്രംപിന്റെ വാദങ്ങളെ ആദ്യം തന്നെ തള്ളിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണാണ്. ഇറാന്‍ ഏറ്റവും നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുണ്ടെന്നും കരാറില്‍ അവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെന്നും മാക്രോണ്‍ പറഞ്ഞു.

 ട്രംപ് ഒറ്റപ്പെട്ടു

ട്രംപ് ഒറ്റപ്പെട്ടു

യുഎന്‍ കൗണ്‍സിലില്‍ ട്രംപ് പിന്തുണയ്ക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെടുന്നതാണ് കണ്ടത്. ആണവക്കരാര്‍ അട്ടിമറിക്കാന്‍ ട്രംപ് മറ്റുള്ള രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. അതേസമയം അമേരിക്ക യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ നീക്കത്തില്‍ കടുത്ത നിരാശയിലാണ്. ഇറാനുമായി വ്യാപാര ബന്ധം തുടരുമെന്ന് ഇവര്‍ തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഏഷ്യയില്‍ അമേരിക്കയുടെ ആധിപത്യം ഇല്ലാതാക്കാനാണ് ചൈനയും റഷ്യയും ഇടപെട്ടിരിക്കുന്നത്.

അമേരിക്ക കടും പിടുത്തത്തില്‍

അമേരിക്ക കടും പിടുത്തത്തില്‍

ഇറാനെതിരെ കടുത്ത ഉപരോധവുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം. അതേസമയം ഇത് ആഗോള വിപണിയെ ആശങ്കപ്പെടുത്തുന്നതാണ്. ഇറാനില്‍ നിന്നുള്ള ഇന്ധനം അമേരിക്കയെ പിന്തുണയ്ക്കുന്നവര്‍ ഒഴിവാക്കിയാല്‍ അത് എണ്ണ വിപണിയെ തന്നെ ബാധിക്കും. സൗദി ഉല്‍പ്പാദനം കുറച്ചത് കൊണ്ട് ഇന്ധന വില ഇപ്പോള്‍ തന്നെ കുതിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ നടപടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 എണ്ണ വില കുതിക്കും

എണ്ണ വില കുതിക്കും

എണ്ണ വില ബാരലിന് 100 മില്യണ്‍ ഡോളറിലേക്കാണ് പോവുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പൂര്‍ണ ഉപരോധം വരുന്നതോടെ എണ്ണ വില നിയന്ത്രിക്കാവുന്നതിലും അപ്പുറമാകും. അതേസമയം ചൈനയും റഷ്യയും വിപണിയില്‍ ഇടപെടുമോ എന്ന് വ്യക്തമല്ല. ഒപെക്കിനോട് ഉല്‍പ്പാദനം വര്‍ധിപ്പിച്ച് വില നിയന്ത്രിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക കാരണമാണ് മറ്റ് രാജ്യങ്ങള്‍ക്ക് പ്രതിസന്ധി വരുന്നതെന്ന് തോന്നാതിരിക്കാനാണ് ഈ നീക്കം. നേരത്തെ സൗദി ഇത് നടക്കില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു.

വിപണി വില ഇങ്ങനെ

വിപണി വില ഇങ്ങനെ

നിലവിലെ വിപണി വില ബാരലിന് 81.87 മില്യണ്‍ ഡോളറാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.65 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്. ഇറാന്‍ ലോകത്തെ മൂന്നാമത് വലിയ എണ്ണ കയറ്റുമതി രാജ്യമാണ്. ഇവര്‍ ഏഷ്യക്ക് പുറത്തേക്ക് വ്യാപാരം നടത്താതാവുമ്പോള്‍ വിപണിയില്‍ ഇടപെടാമെന്നായിരുന്നു ട്രംപിന്റെ തന്ത്രം. എന്നാല്‍ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ വന്‍ തിരിച്ചടിയാണ് യുഎസ്സിന് ഉണ്ടായിരിക്കുന്നത്. സ്വന്തം സുഹൃദ് രാജ്യങ്ങളിലേക്ക് പോലും വേണ്ടത്ര കയറ്റുമതി ചെയ്യാനാവാത്ത അവസ്ഥയിലാണ് യുഎസ്സ്.

ഇന്ത്യയെ തകര്‍ക്കും

ഇന്ത്യയെ തകര്‍ക്കും

ഇറാനെതിരെയുള്ള ഉപരോധം ഇന്ത്യയെ വലിയ രീതിയില്‍ ബാധിക്കും. ഇറാനില്‍ നിന്നാണ് ഇന്ത്യ ഏറ്റവുമധികം ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. ചെറിയ രീതിയിലുള്ള ഇളവിന് അമേരിക്ക തയ്യാറാണ്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്ഷാമം വരുന്നതോടെ ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വന്‍ വര്‍ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. പെട്രോളിന് നൂറു രൂപയ്ക്ക് മുകളില്‍ പോകാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ബിജെപിക്ക് വലിയ തിരിച്ചടിയാണിത്. അതേസമയം ഇറാനില്‍ നിന്ന് ഇന്ത്യന്‍ രൂപയില്‍ ഇന്ധനം വാങ്ങുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്നും വ്യക്തമല്ല.

വിപണി നിശ്ചലമാകും

വിപണി നിശ്ചലമാകും

50 ലക്ഷം ബാരല്‍ ഇന്ധനത്തിന്റെ കുറവാണ് ഇറാന്‍ വിപണിയില്‍ നിന്ന് ഇല്ലാതായാല്‍ ഉണ്ടാവാന്‍ പോകുന്നത്. ഇത് ട്രംപ് ഊഹിക്കുന്നതിലും അപ്പുറമാണ്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ രണ്ട് മില്യണ്‍ ബാരലിനും അപ്പുറമാണെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇന്ധനം വിവിധ രാജ്യങ്ങള്‍ക്ക് അത്യാവശ്യമായ മാസത്തില്‍ 2.7 മില്യണാണ് ഇറാന്‍ കയറ്റുമതി ചെയ്തത്. ഇത് മൊത്തം കയറ്റുമതിയുടെ 3 ശതമാനം വരും. അതേസമയം സൗദിയും അമേരിക്കയും അവരുടെ കറന്‍സിയിലാണ് വ്യാപാരം നടത്തുന്നത്. അതുകൊണ്ട് ഇവരുമായി വ്യാപാരം നടത്താനും പലര്‍ക്കും മടിയുണ്ട്.

മധ്യപ്രദേശില്‍ പ്രചാരണവുമായി രാഹുല്‍ ഗാന്ധി... രാമഭക്തനായി ചിത്രകൂട ക്ഷേത്ര സന്ദര്‍ശനം!!മധ്യപ്രദേശില്‍ പ്രചാരണവുമായി രാഹുല്‍ ഗാന്ധി... രാമഭക്തനായി ചിത്രകൂട ക്ഷേത്ര സന്ദര്‍ശനം!!

സർജിക്കൽ സ്ട്രൈക്കിന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് സർക്കാർ; രണ്ടാം വാർഷികത്തിന് ഇനി രണ്ട് ദിവസം...സർജിക്കൽ സ്ട്രൈക്കിന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് സർക്കാർ; രണ്ടാം വാർഷികത്തിന് ഇനി രണ്ട് ദിവസം...

English summary
us crude sanctions against Iran could push oil prices above 100
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X