കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊമ്പുകോര്‍ത്ത് സൗദിയും ഇറാനും; ഗള്‍ഫില്‍ യുദ്ധഭീഷണി, നിരവധി ഇന്ത്യക്കാര്‍ അറസ്റ്റില്‍

ഇറാനും സൗദിയും തമ്മില്‍ നയതന്ത്ര ബന്ധം പൂര്‍ണമായും വഷളായ ഘട്ടത്തിലാണ് പുതിയ സംഭവം. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ബോട്ട് ഇറാന്റെ ജലാതിര്‍ത്തി കടക്കുകയായിരുന്നു.

  • By Ashif
Google Oneindia Malayalam News

തെഹ്‌റാന്‍/റിയാദ്: ജലാതിര്‍ത്തി കടന്ന ഇറാന്‍ ബോട്ടിന് നേരെ സൗദി അറേബ്യന്‍ സൈന്യം വെടിവച്ചതും തുടര്‍ന്നുണ്ടായ വാക് പോരുകളും ശമിക്കുന്നതിന് മുമ്പേ വീണ്ടും മേഖലയില്‍ പ്രശ്‌നങ്ങള്‍ തലപൊക്കുന്നു. സൗദിയുടെ ബോട്ട് ഇറാന്‍ പിടിച്ചെടുത്തു. അതിലുള്ള ജീവനക്കാരെ അറസ്റ്റ് ചെയ്തു.

തങ്ങള്‍ക്കെതിരേ നീങ്ങിയാല്‍ ഇറാനില്‍ ആക്രമണം നടത്തുമെന്ന് സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊട്ടിപിന്നാലെയാണ് സൗദി ബോട്ട് ഇറാന്‍ പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചുപേരും ഇന്ത്യാക്കാരാണെന്നു ഇറാന്‍ സ്ഥിരീകിരിച്ചു.

ഇറാന്‍ പറയുന്നത്

ഇറാന്‍ പറയുന്നത്

ഇറാനും സൗദിയും തമ്മില്‍ നയതന്ത്ര ബന്ധം പൂര്‍ണമായും വഷളായ ഘട്ടത്തിലാണ് പുതിയ സംഭവം. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന ബോട്ട് ഇറാന്റെ ജലാതിര്‍ത്തി കടക്കുകയായിരുന്നു. അപ്പോഴാണ് ഇറാന്‍ സൈന്യം പിടികൂടിയത്.

 സൗദി പ്രകോപനം സൃഷ്ടിക്കുന്നു?

സൗദി പ്രകോപനം സൃഷ്ടിക്കുന്നു?

ബുഷ്ഹര്‍ പ്രവിശ്യയിലെ ഫിഷറീസ് വകുപ്പ് വക്താവ് അര്‍ദശിര്‍ യറഹ്മദിയാണ് ഇതുസംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചത്. സൗദിയിലെ ബോട്ടുകള്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യുദ്ധം പൊട്ടിപ്പുറപ്പെടാം

യുദ്ധം പൊട്ടിപ്പുറപ്പെടാം

സിറിയ, ഇറാഖ്, യമന്‍, ഖത്തര്‍ വിഷയത്തില്‍ സൗദിയും ഇറാനും കടുത്ത ഭിന്നത നിലനില്‍ക്കവെയാണ് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നത്. ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന സാഹചര്യമാണ് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ഉള്ളതെന്ന് ഇന്റിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ലമെന്റിലെ ആക്രമണം

പാര്‍ലമെന്റിലെ ആക്രമണം

കഴിഞ്ഞ മാസം ഇറാന്‍ പാര്‍ലമെന്റില്‍ ആക്രമണം ഉണ്ടായിരുന്നു. 18 പേര്‍ കൊല്ലപ്പെട്ട ഈ സംഭവത്തിന് പിന്നില്‍ സൗദി അറേബ്യ ആണെന്നാണ് ഇറാന്റെ ആരോപണം. ഇതുസംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങള്‍ നിലനില്‍ക്കവെയാണ് അതിര്‍ത്തിയിലെ അറസ്റ്റ്.

സൗദി തീരസേന വെടിവച്ചു

സൗദി തീരസേന വെടിവച്ചു

അതിര്‍ത്തിയില്‍ ഇറാന്‍ ബോട്ടുകള്‍ക്ക് നേരെ സൗദി തീരസേന കഴിഞ്ഞമാസം വെടിവച്ചതും വിവാദമായിരുന്നു. ഇറാന്‍ ബോട്ട് തകരുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ സൗദി അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇവരെ ഇതുവരെ വിട്ടയച്ചിട്ടില്ല.

ഇന്ത്യക്കാരുടെ ഭാവി ആശങ്കയില്‍

ഇന്ത്യക്കാരുടെ ഭാവി ആശങ്കയില്‍

അറസ്റ്റിലായവരെ വിട്ടുതരണമെന്ന് ഇറാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സൗദി ഗൗനിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ ഇന്ത്യക്കാരെ ഇറാനും വിട്ടുനല്‍കാന്‍ പ്രയാസമാണ്. ഇതോടെ ഇന്ത്യക്കാരുടെ ഭാവിയും ആശങ്കയിലാണ്.

ആക്രമിക്കുമെന്ന് ഇരുരാജ്യങ്ങളും

ആക്രമിക്കുമെന്ന് ഇരുരാജ്യങ്ങളും

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും ശക്തമായ വാക് പോര് നടന്നിരുന്നു. ഇറാനെ ആക്രമിക്കുമെന്നാണ് സൗദി ഭീഷണി മുഴക്കിയത്. എന്നാല്‍ ശക്തമായ തിരിച്ചടിക്ക് തങ്ങള്‍ മടിക്കില്ലെന്ന് ഇറാന്‍ മറുപടി നല്‍കി. സൗദി തങ്ങളെ ആക്രമിച്ചാല്‍ ആ രാജ്യത്തെ മക്കയും മദീനയുമല്ലാത്ത എല്ലാ പ്രദേശങ്ങളും ആക്രമിച്ച് തകര്‍ത്തുകളയുമെന്നാണ് ഇറാന്‍ പ്രതികരിച്ചത്.

ശക്തമായ മറുപടി നല്‍കാന്‍ അറിയാം

ശക്തമായ മറുപടി നല്‍കാന്‍ അറിയാം

വിശുദ്ധ നഗരങ്ങളായതു കൊണ്ടാണ് മക്കയും മദീനയും ആക്രമണത്തില്‍ നിന്ന് ഒഴിവാക്കുന്നതെന്നും ഇറാന്‍ പ്രതിരോധമന്ത്രി ഹുസൈന്‍ ദെഹ്ഗാന്‍ വ്യക്തമാക്കി. പ്രകോപനപരമാണ് സൗദിയുടെ പ്രതികരണം. അതിന് ശക്തമായ മറുപടി നല്‍കാന്‍ തങ്ങള്‍ക്കറിയാം-ദെഹ്ഗാന്‍ പറഞ്ഞു.

വ്യോമ സേനയെ കണ്ട് കളിക്കണ്ട

വ്യോമ സേനയെ കണ്ട് കളിക്കണ്ട

വ്യോമ സേനയുണ്ടെന്ന് കരുതിയാണ് സൗദി ഇത്ര വീമ്പിളക്കുന്നതെന്ന് യമനിലെ സ്ഥിതിഗതികള്‍ പരാമര്‍ശിച്ച് ദെഹ്ഗാന്‍ പറഞ്ഞു. യമനില്‍ സൗദി സൈന്യം ആ രാജ്യത്തെ ഹൂഥി വിമതര്‍ക്കെതിരേ ആക്രമണം നടത്തുന്നുണ്ട്. ഇറാന്റെ പിന്തുണയുള്ള ശിയാ വിഭാഗക്കരാണ് ഹൂഥികള്‍.

വാക് പോര് യുദ്ധത്തിലേക്കോ?

വാക് പോര് യുദ്ധത്തിലേക്കോ?

സൗദി അറേബ്യയുടെ വ്യോമ സേനയാണ് ഹൂഥികളെ ആക്രമിക്കുന്നത്. ആ വ്യോമസേനയുടെ ബലത്തില്‍ എന്തും നടക്കുമെന്ന് കരുതേണ്ടെന്നും ഇറാന്‍ പ്രതിരോധ മന്ത്രി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ഇറാനകത്തായിരിക്കും അതിന് മറുപടിയുണ്ടാകുക എന്നായിരുന്നു സൗദി കിരീടവകാശി മുഹമ്മദ് പറഞ്ഞത്.

സൗദി രാജകുമാരന്‍ പറയുന്നത്

സൗദി രാജകുമാരന്‍ പറയുന്നത്

ശിയാ ആശയം മുസ്ലിം ലോകത്ത് അടിച്ചേല്‍പ്പിക്കാനാണ് ഇറാന്റെ ശ്രമമെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സമല്‍മാന്‍ പറഞ്ഞു. തീവ്രപരമായ ആശയമാണ് ഇറാന്‍ പിന്തുടരുന്നതെന്നും അവരുമായി എങ്ങനെ ഐക്യത്തിന്റെ പാതയില്‍ പോകാന്‍ സാധിക്കുമെന്നും മുഹമ്മദ് ചോദിച്ചു.

മക്കയാണ് ഇറാന്‍ ലക്ഷ്യമിടുന്നത്

മക്കയാണ് ഇറാന്‍ ലക്ഷ്യമിടുന്നത്

മക്കയാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. അതിന് അനുവദിക്കില്ല. മുസ്ലിം ലോകം ആദരവോടെ കാണുന്ന സ്ഥലമാണിതെന്നും മുഹമ്മദ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. സൗദി അറേബ്യയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുഹമ്മദ് ബിന്‍ സല്‍മാനാണ്. 2030 ഓടെ രാജ്യം നേടിയെടുക്കേണ്ട പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാനെ ആക്രമിക്കും

ഇറാനെ ആക്രമിക്കും

സൗദിയില്‍ പോരാട്ടം തുടങ്ങുന്നത് വരെ തങ്ങള്‍ കാത്തിരിക്കില്ലെന്നും അതിന് മുമ്പ് ഇറാനില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്നുമാണ് സൗദി രാജകുമാരന്‍ പറഞ്ഞത്. എന്നാല്‍ ഇതുസംബന്ധിച്ച് അദ്ദേഹം കൂടുതല്‍ വിശദീകരിച്ചില്ല. ഇറാനെ നേരിട്ടോ അല്ലാതെയോ ആക്രമിക്കുമെന്ന സൂചനയായാണ് ഈ വാക്കുകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

English summary
Iran's Revolutionary Guards have detained a Saudi Arabian fishing boat and arrested its crew, an Iranian state news agency reported on Saturday, at a time of increased diplomatic tension between the two regional powers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X