Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനില്‍ 97 പേര്‍ മരിച്ചു; ഇന്ത്യക്കാരുടെ മൂന്നാം സംഘം ഇന്ന് മുംബൈയിലെത്തും

ടെഹ്‌റാന്‍: ഇറാനില്‍ 24 മണിക്കൂറിനിടെ മരിച്ചത് 97 പേര്‍. കൊറോണ വൈറസ് രോഗം അതിവേഗം കാര്‍ന്നുതിന്നുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. രാജ്യത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍രും രോഗം ബാധിച്ച് ചികില്‍സയിലാണ്. ഇതുവരെ രോഗം ബാധിച്ച് ഇറാനില്‍ മരിച്ചത് 611 പേരാണെന്ന് സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയില്‍ കൊറോണ കൂടുതല്‍ ബാധിച്ച രാജ്യം ഇറാനാണ്. ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്നത് തുടരുകയാണ്. മൂന്നാമത്തെ സംഘവുമായി വിമാനം ഇന്ന് രാത്രി മുംബൈയില്‍ ഇറങ്ങും.

01

ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച് ആളുകള്‍ മരിച്ച രാജ്യം ഇറാനാണ്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമായി 102 പേരെ ഇറാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു. 44 പേരാണ് ഇന്നലെ മാത്രം എത്തിയത്. ഇറാനില്‍ നിന്നുള്ള അടുത്ത സംഘം 16നോ 17നോ എത്തും.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കി. യൂറോപ്പിലെ ഒരു രാജ്യത്തേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ വിമാന സര്‍വീസില്ല. ഇന്ത്യയുള്‍പ്പെടെ മറ്റു രാജ്യങ്ങളിലേക്ക് രണ്ടാഴ്ചത്തേക്കാണ് നിരോധനം. കൊറോണ വൈറസ് രോഗം 62 ആയി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സൗദി ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

സൗദിയില്‍ വെള്ളിയാഴ്ച 17 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 11 പേര്‍ വിദേശികളാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ ആശുപത്രി വിട്ടു. യൂറോപ്പിലെ 28 രാജ്യങ്ങള്‍ക്ക് പുറമെ, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, എരിത്രിയ, കെനിയ, ജിബൂത്തി, സൊമാലിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസ് ആണ് സൗദി ഏറ്റവും ഒടുവില്‍ റദ്ദാക്കിയത്. ഇതോടെ സൗദി യാത്രാ നിരോധനം പ്രഖ്യാപിക്കുന്ന രാജ്യങ്ങളുടെ എണ്ണം 53 ആയി ഉയര്‍ന്നു.

ചൈനയില്‍ തുടങ്ങിയ കൊറോണ വൈറസ് രോഗം ലോകം മൊത്തം ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ചൈനയില്‍ 3000ത്തോളം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ചൈനയ്ക്ക് പുറത്ത് ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇറ്റലിയില്‍ അതേവഗമാണ് രോഗം പടരുന്നത്. അമേരിക്ക, ആസ്‌ത്രേലിയ, തായ്‌ലാന്റ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ കൊറോണ ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തറില്‍ 58 പ്രവാസികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. നേരത്തെ രോഗം ബാധിച്ചവരില്‍ നിന്നാണ് ഇവര്‍ക്കും പടര്‍ന്നത്. ഇന്ത്യയില്‍ 88 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+