കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേലുമായി യുദ്ധം പ്രതീക്ഷിക്കാമെന്ന് ഇറാന്‍.... ഭീഷണിയുമായി വിദേശകാര്യമന്ത്രി!!

Google Oneindia Malayalam News

തെഹറാന്‍: ഇസ്രയേലും ഇറാനും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് എത്തുന്നു. ഏത് നിമിഷവും യുദ്ധം പ്രതീക്ഷിക്കാമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മേഖലയില്‍ ഇസ്രയേലിന്റെ ഇടപെടല്‍ ഇറാനെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്. ഇറാനെതിരായ ഉപരോധത്തിന് പിന്നില്‍ ഇസ്രയേലിന്റെ സമ്മര്‍ദമാണെന്ന് ഇറാന്‍ ആരോപിക്കുന്നുണ്ട്. അതേസമയം മേഖല കടുത്ത സംഘര്‍ഷാവസ്ഥയിലാണ്.

അതേസമയം ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ അടക്കം സൈനികാഭ്യാസം നടത്തി ഇസ്രയേലിനെ പരമാവധി പ്രകോപിപ്പിക്കുന്നുണ്ട്. ഇസ്രയേല്‍ നേരത്തെ തന്നെ ഇറാന് കടുത്ത മുന്നറിയിപ്പും നല്‍കിയിരുന്നു. ഇറാന്‍ തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവും ആരോപിച്ചു. എന്നാല്‍ ഇതിനെ തള്ളിക്കളയുകയാണ് ഇറാന്‍ ചെയ്തത്.

ഇസ്രയേലിന് മുന്നറിയിപ്പ്

ഇസ്രയേലിന് മുന്നറിയിപ്പ്

ഇസ്രയേല്‍ സിറിയയില്‍ സാഹസികതയാണ് കാണിക്കുന്നത്. സിറിയയിലെ ഇറാനിയന്‍ ട്രൂപ്പുകള്‍ക്കും വിമാനങ്ങള്‍ക്കും നേരെ വ്യോമാക്രമണം നടത്തിയിരിക്കുകയാണ് ഇസ്രയേല്‍. ഇത് ഇറാന്‍ മറക്കില്ല. അവര്‍ക്കെതിരെ യുദ്ധത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പറഞ്ഞു. ഇസ്രയേല്‍ സിറിയയുടെയും ലെബനന്റെയും പരമാധികാരം ഹനിച്ചെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നിയമ ലംഘനം

അന്താരാഷ്ട്ര നിയമ ലംഘനം

ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. യുദ്ധത്തിന് വേണ്ടിയാണ് അവരുടെ ശ്രമം. സിറിയയില്‍ ബോംബിടാന്‍ അവര്‍ക്ക് ആരാണ് അനുവാദം നല്‍കിയത്. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഇസ്രയേലിന്റെ നടപടിയില്‍ ഇടപെടണം. യുഎസ്സും ഇക്കാര്യത്തില്‍ ഇടപെടേണ്ടി വരുമെന്നും ജവാദ് സരീഫ് പറഞ്ഞു. അതേസമയം സിറിയയിലെ നടപടിയുടെ പേരില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വമ്പന്‍ പ്രക്ഷോഭം രാജ്യത്ത് നടക്കുന്നുണ്ട്.

ഹോര്‍മുസ് കടലിടുക്കില്‍ അഭ്യാസം

ഹോര്‍മുസ് കടലിടുക്കില്‍ അഭ്യാസം

പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും വ്യോമാഭ്യാസം നടത്തിയാണ് ഇറാന്‍ ഇസ്രയേലിനെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. വാര്‍ഷിക വാര്‍ഗെയിംസിലാണ് മുന്നറിയപ്പുണ്ടായത്. തന്റെ കൈവശമുള്ള യുദ്ധോപകരണങ്ങളും പ്രദര്‍ശനം കൂടിയായിട്ടാണ് ഇറാന്‍ ഇതിനെ കാണുന്നത്. നാവിക സേന യുദ്ധത്തിനായി എത്രത്തോളം സജ്ജമാണെന്നും ഇതിലൂടെ കാണിക്കാനാവും. ആധുനിക രീതിയിലുള്ള ആയുധങ്ങളും ഇതില്‍ പ്രദര്‍ശിപ്പിക്കും. അതേസമയം മേഖലയില്‍ ഇത് കൂടുതല്‍ സംഘര്‍ഷത്തിന് വഴിയൊരുക്കും.

ജര്‍മനിയുടെ പിന്തുണ

ജര്‍മനിയുടെ പിന്തുണ

ഇസ്രയേലുമായുള്ള പ്രശ്‌നങ്ങള്‍ക്കിടെ ഇറാനെ അഭിനന്ദിച്ച് ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക വാല്‍ട്ടര്‍ സ്റ്റെയ്ന്‍മെര്‍ സന്ദേശമയച്ചിരിക്കുകയാണ്. അതേസമയം തീവ്രവാദ ഭരണത്തെയാണ് ജര്‍മനി അഭിനന്ദിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. അതേസമയം ആണവക്കരാര്‍ കാത്ത് സൂക്ഷിക്കാന്‍ ജര്‍മനി എന്നും എപ്പോഴും ഉണ്ടാവുമെന്ന് മനസ്സിലായെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. അതേസമയം ജര്‍മനിയുടെ സന്ദേശം സൂചിപ്പിക്കുന്നത് ഇസ്രയേലിനുള്ള താക്കീതാണെന്ന് സൂചനയുണ്ട്.

എണ്ണ വില കത്തുന്നു

എണ്ണ വില കത്തുന്നു

അന്താരാഷ്ട്ര വിപണിയില്‍ ഇറാന്റെ ഇടപെടല്‍ കുറഞ്ഞതോടെ എണ്ണ വില കുതിക്കുകയാണ്. യുഎസ് ഉല്‍പ്പാദനം വര്‍ധിപ്പിച്ചതോടെയാണ് നിരക്ക് ഉയര്‍ന്നത്. ഇറാനും വെനസ്വലയ്ക്കുമെതിരെ യുഎസ്സ് ഉപരോധമേര്‍പ്പെടുത്തിയതും കാരണമായിട്ടുണ്ട്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ വിപണിയെ പഴയ നിലയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം യുഎസ്സ് ഉല്‍പ്പാദനം കുറയ്ക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

യുവാക്കള്‍ക്കായി 5 പ്രത്യേക പദ്ധതികള്‍.... രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒരുങ്ങുന്നു!!യുവാക്കള്‍ക്കായി 5 പ്രത്യേക പദ്ധതികള്‍.... രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒരുങ്ങുന്നു!!

English summary
iran says it cannot rule out possibility of war with israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X