കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് പൊട്ടിത്തെറിയുടെ വക്കില്‍!! ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു; സംഘര്‍ഷം രൂക്ഷമായേക്കും

Google Oneindia Malayalam News

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത രൂക്ഷമാക്കി ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തു. ഹോര്‍മുസ് കടലിടുക്കിലൂടെ യാത്ര ചെയ്തിരുന്ന കപ്പലാണ് ഇറാന്‍ പിടികൂടിയത്. സ്റ്റെന ഇംപറോ എന്ന കപ്പലാണ് പിടിച്ചത്. ഇതില്‍ 18 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ മോചനത്തിന് ഇന്ത്യയും ഇടപെടുമെന്നാണ് വിവരം. അതേസമയം, ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ വിട്ടുകൊടുത്തിട്ടില്ല. ഇതിന് പ്രതികാരമായിട്ടാണ് ഇറാന്‍ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്തതെന്ന് കരുതുന്നു.

തങ്ങളുടെ കപ്പല്‍ വിട്ടയച്ചില്ലെങ്കില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇറാന്‍ സൈന്യം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് ബ്രിട്ടീഷ് കപ്പല്‍ പിടികൂടിയത്. പ്രതിഷേധവുമായി അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തി. ഇറാനെ നേരിടാന്‍ കൂടുതല്‍ അമേരിക്കന്‍ സൈനികരെ പ്രസിഡന്റ് ട്രംപ് സൗദിയിലേക്ക് നിയോഗിച്ചിരിക്കെയാണ് പുതിയ സംഭവങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ.....

ബ്രിട്ടീഷ് കപ്പല്‍ പിടികൂടി

ബ്രിട്ടീഷ് കപ്പല്‍ പിടികൂടി

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതിനാലാണ് ബ്രിട്ടീഷ് കപ്പല്‍ പിടികൂടിയതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. പിടിച്ചെടുത്ത കപ്പല്‍ ഇറാന്‍ ഉടന്‍ വിട്ടയക്കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് കപ്പലും ലൈബീരിയന്‍ കപ്പലും പിടിച്ചുവെന്നാണ് ബ്രിട്ടന്‍ അറിയിച്ചത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ഹോര്‍മുസ് കടലിടുക്കിലൂടെ വരികയായിരുന്ന ബ്രിട്ടീഷ് കപ്പലിന് അടുത്തേക്ക് ചില കപ്പലുകളും ഹെലികോപ്റ്ററുകളും അടുക്കുകയായിരുന്നു. പിന്നീടാണ് കസ്റ്റഡിയിലെടുത്തതും ഇറാന്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയതും. കപ്പലിലുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കപ്പല്‍ ഉമടകള്‍ അറിയിച്ചു.

കപ്പലില്‍ ഇന്ത്യക്കാരും

കപ്പലില്‍ ഇന്ത്യക്കാരും

23 ജീവനക്കാരാണ് ബ്രിട്ടീഷ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും. നേരത്തെ ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലും ഇന്ത്യക്കാരുണ്ടായിരുന്നു. ഇവര്‍ക്ക് ജാമ്യം ലഭിച്ചു. ഇന്ത്യക്കാരുടെ മോചനത്തിന് വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപെടുമെന്നാണ് കരുതുന്നത്.

ബ്രിട്ടന്‍ യോഗം വിളിച്ചു

ബ്രിട്ടന്‍ യോഗം വിളിച്ചു

രണ്ടു കപ്പലുകള്‍ എന്തിനാണ് ഇറാന്‍ സൈന്യം പിടിച്ചതെന്ന് അറിയില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇറാനിലെ ബ്രിട്ടീഷ് അംബാസഡര്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. യൂറോപ്പിലെ മറ്റു രാജ്യങ്ങളെ വിഷയത്തില്‍ മധ്യസ്ഥതയ്ക്കും ബ്രിട്ടന്‍ ശ്രമിക്കുന്നുണ്ട്.

ഇറാന്റെത് പ്രതികാരം

ഇറാന്റെത് പ്രതികാരം

ഇറാന്റെ കപ്പല്‍ കഴിഞ്ഞാഴ്ച ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തിരുന്നു. ജിബ്രാള്‍ട്ടര്‍ മേഖലയില്‍ വച്ചാണ് പിടിച്ചത്. ഇറാന്‍ എണ്ണക്കപ്പല്‍ സിറിയയിലേക്ക് എണ്ണ കയറ്റുമതി ചെയ്യവെയാണ് പിടിച്ചതെന്ന് ബ്രിട്ടന്‍ പറയുന്നു. സിറിയയിലേക്ക് കയറ്റുമതി ചെയ്യുന്നത് ബ്രിട്ടന്‍ വിലക്കിയിരുന്നു. വിലക്ക് ലംഘിച്ചതിനാലാണ് ഇറാന്‍ കപ്പല്‍ പിടികൂടിയതെന്നാണ് ബ്രിട്ടന്റെ വാദം.

ഇറാന്റെ കപ്പല്‍ വിട്ടുകൊടുത്തില്ല

ഇറാന്റെ കപ്പല്‍ വിട്ടുകൊടുത്തില്ല

തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ ഉടന്‍ മോചിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. ഈ കപ്പലിലും ഇന്ത്യക്കാരുണ്ട്. ഇവര്‍ക്ക് മോചനം നല്‍കി. അതേസമയം, തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ വിട്ടില്ലെങ്കില്‍ അവരുടെ കപ്പല്‍ തങ്ങളും പിടികൂടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ സംഭവങ്ങള്‍.

ഇറാന്‍ വിമാനം വെടിവച്ചിട്ടെന്ന് അമേരിക്ക

ഇറാന്‍ വിമാനം വെടിവച്ചിട്ടെന്ന് അമേരിക്ക

അതേസമയം, ഇറാന്റെ ആളില്ലാ ചാര വിമാനം തങ്ങള്‍ വെടിവച്ചിട്ടുവെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. ഇറാന്‍ ഇക്കാര്യം നിഷേധിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ തമ്പടിച്ചിരിക്കുന്ന അമേരിക്കന്‍ യുദ്ധക്കപ്പലിലെ സൈനികരാണ് ഇറാന്‍ ഡ്രോണ്‍ വെടിവച്ചിട്ടതത്രെ. നേരത്തെ അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ സൈന്യം വെടിവച്ചിട്ടിരുന്നു.

അമേരിക്കന്‍ പട്ടാളം വരുന്നു

അമേരിക്കന്‍ പട്ടാളം വരുന്നു

അമേരിക്ക പട്ടാളത്തെ സൗദിയിലേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തങ്ങളുടെ സൈനികരെയും സൗഹൃദരാജ്യങ്ങളെയും ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കെയാണ് സൈനികരെ സൗദിയിലേക്ക് അയക്കുന്നത്. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നേരത്തെ പശ്ചിമേഷ്യയില്‍ എത്തിയിട്ടുണ്ട്. അമേരിക്കയുടെയും ബ്രിട്ടന്റെയും മൂന്ന് വീതം യുദ്ധക്കപ്പലുകളാണ് ഇറാന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്.

 ആക്രമിക്കപ്പെട്ടത് ആറ് കപ്പലുകള്‍

ആക്രമിക്കപ്പെട്ടത് ആറ് കപ്പലുകള്‍

500 സൈനികരെയാണ് അമേരിക്ക സൗദിയിലേക്ക് അയക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മെയ് മാസത്തിന് ശേഷം ഒമാന്‍ കടലില്‍ ആറ് എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക പറയുന്നു. ഇറാന്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. സൗദിയിലേക്ക് അമേരിക്കന്‍ സൈനികര്‍ എത്തുന്ന വാര്‍ത്ത ആദ്യം നല്‍കിയത് സിഎന്‍എന്‍ ആണ്.

2000 സൈനികര്‍ റെഡി

2000 സൈനികര്‍ റെഡി

ഇറാനെ നേരിടുക എന്ന ലക്ഷ്യത്തോടെ ട്രംപ് 2000 അമേരിക്കന്‍ സൈനികരെ ഇതുവരെ ഗള്‍ഫ് മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ഇറാന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൗഹൃദ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണിതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. മിസൈല്‍ സംവിധാനവും അമേരിക്ക ഇറാന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.

ട്രംപ് പറയുന്നത് ഇങ്ങനെ

ട്രംപ് പറയുന്നത് ഇങ്ങനെ

6000 അമേരിക്കന്‍ സൈനികരെ കൂടി ഗള്‍ഫിലേക്ക് അയക്കാന്‍ നേരത്തെ അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ തീരുമാനിച്ചിരുന്നു. ഇറാനുമായി യുദ്ധത്തിന് താല്‍പര്യമില്ല, എന്നാല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് ട്രംപ് കഴിഞ്ഞമാസം പറഞ്ഞത്. അമേരിക്കയും സൗദിയും അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. അമേരിക്കയും യുഎഇയും അടുത്ത ബന്ധമുണ്ട്. സൗദിക്ക് ആയുധം വില്‍ക്കാന്‍ ട്രംപ് തീരുമാനിച്ചിരുന്നു.

പ്രിയങ്കയ്‌ക്കൊപ്പം അറസ്റ്റ് വരിക്കാന്‍ നേതാക്കള്‍ കൂട്ടത്തോടെ; തൃണമൂല്‍ നേതാക്കളും കസ്റ്റഡിയില്‍പ്രിയങ്കയ്‌ക്കൊപ്പം അറസ്റ്റ് വരിക്കാന്‍ നേതാക്കള്‍ കൂട്ടത്തോടെ; തൃണമൂല്‍ നേതാക്കളും കസ്റ്റഡിയില്‍

English summary
Iran says it seized British oil tanker, Which have Indian Workers, in Strait of Hormuz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X