കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറുസലേം പലസ്തീന്‍ തലസ്ഥാനം; ഒരു മാറ്റവും അനുവദിക്കില്ലെന്ന് ഇറാന്‍

Google Oneindia Malayalam News

തെഹ്‌റാന്‍: ഫലസ്തീന്‍ രാഷ്ട്രത്തിന്റെ മാറ്റമില്ലാത്ത തലസ്ഥാനമാണ് ജെറൂസലേമെന്ന് ഇറാന്‍. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താനുള്ള ഏത് നീക്കത്തെയും ഇറാന്‍ നേരിടുമെന്നും ഡെപ്യൂട്ടി വിദേശകാര്യമന്ത്രി അബ്ബാസ് അറഖ്ഷി വ്യക്തമാക്കി. മുസ്ലിം ലോകത്തിന്റെയും ഫലസ്തീന്റെയും മാറ്റാനാവാത്ത തലസ്ഥാനമാണ് ജെറൂസലേം. ഈ യാഥാര്‍ത്ഥ്യം മാറ്റിമറിക്കാന്‍ ആര്‍ക്കുമാവില്ല- തെഹ്‌റാനില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കുകയും ഇസ്രായേലിലെ യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റാന്‍ തീരുമാനമെടുക്കുകയും ചെയ്ത അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് രണ്ട് മാസമാകുമ്പോഴാണ് ഇറാന്‍ വിദേശകാര്യ ഉപമന്ത്രിയുടെ പ്രസ്താവന.

മ്യാന്‍മറില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍; റോഹിംഗ്യന്‍ മുസ്ലിംകളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി!മ്യാന്‍മറില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍; റോഹിംഗ്യന്‍ മുസ്ലിംകളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി!

jerusalem

ഇതുമായി ബന്ധപ്പെട്ട് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമേനി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിന് അടിവരയിടുന്നതാണ് അറഖ്ഷിയുടെ പ്രസ്താവന. മുസ്ലിംകളില്‍ നിന്ന് ജെറൂസലേം തട്ടിയെടുക്കാനുള്ള ഏതൊരു നീക്കത്തെയും ചെറുക്കേണ്ടത് മുസ്ലിംകളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ടാലും ഇക്കാര്യത്തില്‍ നാം വൈകിപ്പോയെന്ന് ഒരിക്കലും ചിന്തിക്കരുതെന്നും അദ്ദേഹം പറയുകയുണ്ടായി.

മുസ്ലിംകളും ക്രിസ്ത്യാനികളും ജൂതന്‍മാരും പുണ്യഗേഹമായി കണക്കാക്കുന്ന പ്രദേശമാണ് ജെറൂസലേം. 1948ലെ അറബ്-ഇസ്രായേലി യുദ്ധത്തിനു ശേഷം അത് ഇസ്രായേലിനും ഫലസ്തീനുമിടയില്‍ വിഭജിക്കപ്പെടുകയായിരുന്നു. 1967ലെ ആറുദിന യുദ്ധത്തില്‍ ജെറൂസലേമിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഇസ്രായേല്‍ പിടിച്ചെടുത്തിു. എന്നാല്‍ 1980ല്‍ പ്രദേശം ഇസ്രായേലിനോട് ഏകപക്ഷീയമായി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അതിന് ശേഷം കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിച്ച് പ്രദേശങ്ങളില്‍ തങ്ങളുടെ നിയന്ത്രണം ഉറപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം ശ്രമിക്കുകയും ചെയ്തു.

English summary
Iran says Jerusalem 'unchangeable' capital of Palestine,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X