മൊഹസെൻ ഫക്രിസാദ വധം: ഉപയോഗിച്ചത് ഉപഗ്രഹ നിയന്ത്രിത മെഷീൻ ഗണ്ണെന്ന് ഇറാൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിന്തുണയും!!
ടെഹ്റാൻ: ഇറാനിലെ മുതിർന്ന ആണവശാസ്ത്രജ്ഞനെ വധിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഇറാൻ. നവംബർ 27ന് ഇറാന്റെ തലസ്ഥാന നഗരമായ തെഹ്റാനിൽ വെച്ച് കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് അദ്ദേഹം വധിക്കപ്പെടുന്നത്. ടെഹ്റാനിൽ നിന്ന് 40 കിലോമീറ്റർ അകലെ കിഴക്ക് ദിശയിൽ സ്ഥിതി ചെയ്യുന്ന അബ്സാർഡിൽ വെച്ച് ഫക്രിസാദ സഞ്ചരിച്ചിരുന്ന കാറിന് നേർത്ത് മെഷീൻ ഗൺ കൊണ്ടുള്ള വെടിവെയ്പും ബോംബാക്രമണവും ഉണ്ടായെന്നാണ് ഇറാനിലെ ഫാർസ് വാർത്താ ഏജൻസ സംഭവത്തിന് ശേഷം റിപ്പോർട്ട് ചെയ്തത്. എന്നാൽ ആക്രമണത്തിൽ കൊല്ലപ്പെട്ടമ മൂന്നോ നാലോ പേർ തീവ്രവാദികളായിരിക്കാമെന്നും മാധ്യമം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

വെളിപ്പെടുത്തൽ
ഉപഗ്രഹാധിഷ്ഠിത മെഷിൻ ഗൺ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് മൊഹ്സെൻ ഫക്രിസാദയെ വധിച്ചിച്ചിട്ടുള്ളതെന്നാണ് ഇറാന്റെ വെളിപ്പെടുത്തൽ. റെവല്യൂഷണറി ഗാർഡിന്റെ ഡെപ്യൂട്ടി കമാൻഡർ പ്രാദേശിക മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

13 റൌണ്ട് വെടിയുതിർത്തു
നവംബർ 27ന് ഇറാൻ തലസ്ഥാന നഗരമായ ടെഹ്റാനിലൂടെ 11 സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് മൊഹ്സെൻ ഫക്രിസാദ വെടിയേറ്റ് മരിക്കുന്നത്. മെഷീൻ ഗൺ മുഖത്തേക്ക് സൂം ചെയ്ത് 13 റൌണ്ട് വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിയർ അഡ്മിറൽ അലി ഫദാവി പറയുന്നത്. നിസ്സാൻ പിക്കപ്പിൽ ഘടിപ്പിച്ചിരുന്ന മെഷീൻ ഗണ്ണിൽ നിന്നാണ് വെടിയുതിർത്തത്. കുടുംബത്തിനൊപ്പം മൊഹ്സെൻ ഫക്രിസാദയുടെ ഭാര്യ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നുവെങ്കിലും ഇവരെ ലക്ഷ്യം വെയ്ക്കാതെ ഇദ്ദേഹത്തിന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്താണ് വെടിയുതിർത്തിട്ടുള്ളതെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ക്യാമറയും
ഓൺലൈനായി സാറ്റലൈറ്റ് ഉപയോഗിച്ച് മെഷീൻ ഗൺ നിയന്ത്രിച്ചാണ് മൊഹ്സെൻ ഫക്രിസാദയെ കൊലപ്പെടുത്തിയിട്ടുള്ളത്. ഇതിനായി നൂതന സംവിധാനങ്ങളുള്ള ക്യാമറ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ പിന്തുണയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മൊഹ്സെൻ ഫക്രിസാദയുടെ തലയിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തതായി ഫദാവി വ്യക്തമാക്കി. അദ്ദേഹത്തിന് നേരെ വെടിയുതിർത്തെങ്കിലും സംഭവം നടക്കുമ്പോൾ സമീപത്തൊന്നും തീവ്രവാദികളുണ്ടായിരുന്നില്ലെന്നും ഫദാവി കൂട്ടിച്ചേർത്തു.

ഇസ്രയേലിനും പഴി
മൊഹ്സെൻ ഫക്രിസാദയെ വധിച്ച സംഭവത്തിൽ ഇസ്രയേലിനെയും നാടുകടത്തിയ പ്രതിപക്ഷ സംഘടന പീപ്പിൾസ് മുജാഹിദ്ദീൻ ഓഫ് ഇറാനെയുമാണ് കുറ്റപ്പെടുത്തിയിട്ടുള്ളത്. സംഭവ സ്ഥലത്ത് നിന്ന് ഇസ്രയേലിൽ നിർമിച്ച ആയുധങ്ങൾ കണ്ടെടുത്തതായി ഇറാന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങങ റിപ്പോർട്ട് ചെയ്തിരുന്നു.

സംഭവിച്ചതെന്ത്?
ഫക്രിസാദയുടെ മരണത്തിന് ശേഷം പല തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ അംഗരക്ഷകരുമായി വെടിവെയ്പുണ്ടായതിന് പിന്നാലെയാണ് ഫക്രിസാദയെ വധിച്ചതെന്നായിരുന്നു ആദ്യം ഇറാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. റിമോർട്ട് കൊണ്ട് നിയന്ത്രിക്കാവുന്ന ഓട്ടോമാറ്റിക് മെഷീൻ ഗൺ ഉപയോഗിച്ചാണ് അദ്ദേഹത്തെ വധിച്ചിട്ടുള്ളതെന്ന് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
ഫഖ്രിസാദെ തന്റെ പ്രതിനിധികളിൽ ഒരാളാണെന്നും മന്ത്രാലയത്തിന്റെ പ്രതിരോധ, ഗവേഷണ, സംഘടനയുടെ തലവനായിരുന്നു അദ്ദേഹമെന്നുമാണ് ഇറാന്റെ പ്രതിരോധമന്ത്രി അമീർ ഹതാമിയുടെ പ്രതികരണം.












Click it and Unblock the Notifications