Get Updates
Get notified of breaking news, exclusive insights, and must-see stories!

അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടത് തങ്ങള്‍ നേരത്തെ അറിഞ്ഞുവെന്ന് ഇറാന്‍

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന വിവരം തങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് ഇറാന്‍

തെഹ്‌റാന്‍: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന വിവരം തങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് ഇറാന്‍. രണ്ട് ഇറാനിന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

1

സിറിയയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് തങ്ങള്‍ക്ക് വിവരം നല്‍കിയതെന്ന് ഇറാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാമതൊരു ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

സിറിയയില്‍ ബഗ്ദാദിയെ ലക്ഷ്യമിട്ട് ഓപറേഷന്‍ നടത്തിയതായി അമേരിക്ക ഇന്ന് വെളിപ്പെടുത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് ട്രംപ് ഇത് സംബന്ധിച്ച് വലിയ പ്രഖ്യാപനം നടത്തുമെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് (ഇന്ത്യന്‍ സമയം വൈകീട്ട് 6.30ന്) ട്രംപ് പ്രഖ്യാപനം നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഹോഗാന്‍ ഗിഡ്ലി പറഞ്ഞു.

ഓപറേഷന്‍ വിജയകരമായിരുന്നോയെന്ന് ഇത് വരെ അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡിഎന്‍എ പരിശോധന നടത്തി. ഫലം കാത്തിരിക്കുകയാണ്. അതിന് ശേഷമാണ് ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കൂവെന്നാണ് ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പറഞ്ഞത്.

ബഗ്ദാദിയെ ലക്ഷ്യമിട്ട് അമേരിക്ക നേരത്തെയും സിറിയയില്‍ ഓപറേഷന്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബഗ്ദാദി കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ ബഗ്ദാദിയുടേത് എന്ന് കരുതുന്ന ഒരു വീഡിയോ ഐസിസ് പുറത്തുവിട്ടു. 2014ന് ശേഷം ബഗ്ദാദിയെ ആദ്യം കണ്ടത് ഈ വീഡിയോയിലൂടെയാണ്. ഇറാഖിലെ മൊസൂളിലെ പള്ളിയില്‍ പ്രസംഗിക്കുന്ന വീഡിയോ ആണ് 2014ല്‍ ആദ്യമായി പുറത്തുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+