കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്റെ അപ്രതീക്ഷിത ഇടപെടല്‍; ഹോര്‍മുസില്‍ കപ്പലുകളുടെ പടയോട്ടം, പിടികൂടിയത് നാലെണ്ണം

Google Oneindia Malayalam News

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുകടത്തിന് പ്രതിസന്ധി നേരിടുമോ എന്ന് പശ്ചിമേഷ്യയില്‍ ആശങ്ക. ഇതുവഴി കടന്നുപോയ കപ്പലുകള്‍ വളഞ്ഞ് ഇറാന്‍ സൈന്യം. ഇതുവരെ നാല് വിദേശ കപ്പലുകള്‍ ഇറാന്‍ നിയന്ത്രണത്തിലാക്കി. നാലാമത്തെ കപ്പല്‍ കഴിഞ്ഞദിവസം രാത്രിയാണ് പിടികൂടിയത്. ഇറാനെതിരെ അമേരിക്കയും ബ്രിട്ടനും ഇസ്രായേലും കോപ്പുകൂട്ടുന്നതിനിടെയാണ് പുതിയ സംഭവം.

മധ്യധരണ്യാഴിയുടെ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക സേന രൂപീകരിക്കണമെന്നാണ് അമേരിക്കയുടെയും ചില ഗള്‍ഫ് രാജ്യങ്ങളുടെയും ആവശ്യം. എന്നാല്‍ ഇന്ത്യ ഇതിനോട് യോജിച്ചിട്ടില്ല. കഴിഞ്ഞ ദിവസം എണ്ണ കപ്പല്‍ പിടികൂടിയത് കൂടുതല്‍ വിവാദമാകാനാണ് സാധ്യത. ഇതിലുള്ള 12 പേരെ ഇറാന്‍ അറസ്റ്റ് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ....

എണ്ണക്കപ്പലില്‍ 12 ഫിലിപ്പിനോകള്‍

എണ്ണക്കപ്പലില്‍ 12 ഫിലിപ്പിനോകള്‍

ചെറിയ എണ്ണക്കപ്പലാണ് കഴിഞ്ഞദിവസം രാത്രി ഇറാന്‍ സൈന്യം ഹോര്‍മുസില്‍ നിന്ന് പിടികൂടിയത്. കപ്പലിലുണ്ടായിരുന്ന 12 ജീവനക്കാരെ അറസ്റ്റ് ചെയ്തു. എല്ലാവരും ഫിലിപ്പിനോകളാണ്. എണ്ണക്കടത്ത് നടത്തിയ സംഘത്തെയാണ് പിടികൂടിയതെന്ന് ഇറാന്‍ പറയുന്നു.

ബാന്തര്‍ അബ്ബാസ് തുറമുഖത്തേക്ക്

ബാന്തര്‍ അബ്ബാസ് തുറമുഖത്തേക്ക്

കപ്പല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന വേളയില്‍ ഇറാന്റെ മൂന്ന് ബോട്ടുകള്‍ വളയുകയായിരുന്നു. അമിത വേഗതയില്‍ നീങ്ങാനുള്ള ശ്രമം തടഞ്ഞ സൈന്യം വേഗത്തില്‍ കപ്പല്‍ നിയന്ത്രണത്തിലാക്കി. ശേഷം ബാന്തര്‍ അബ്ബാസ് തുറമുഖത്തേക്ക് കൊണ്ടുവരികയായിരുന്നു.

ഇറാന്റെ അവകാശവാദം

ഇറാന്റെ അവകാശവാദം

ഇറാന്‍ തന്നെയാണ് കപ്പല്‍ പിടികൂടിയ കാര്യം പുറംലോകത്തെ അറിയിച്ചത്. എണ്ണക്കടത്ത് സംഘത്തിന്റെ നീക്കം പൊളിച്ചുവെന്നാണ് ഇറാന്റെ അവകാശവാദം. ഇറാന്റെ ദക്ഷിണ പ്രവിശ്യയായ ഹോര്‍മുസ്ഗാനിലെ തീരസേനാ മേധാവി മേജര്‍ ഹുസൈന്‍ ദിഹാകിയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

സാഹചര്യം സങ്കീര്‍ണം

സാഹചര്യം സങ്കീര്‍ണം

ഹോര്‍മുസ് കടലിടുക്കിലെ സിരിക് കൗണ്ടിയില്‍ വച്ചാണ് കപ്പല്‍ പിടികൂടിയതെന്ന് മേജര്‍ ഹുസൈന്‍ പറഞ്ഞു. അമേരിക്കയും ബ്രിട്ടനും ഇസ്രായേലും ഇറാനെതിരെ നീക്കം ശക്തമാക്കിയ വേളയിലാണ് പുതിയ സംഭവം. ആണവ കരാറില്‍ നിന്ന് പിന്‍മാറിയ അമേരിക്ക ഇറാനെതിരെ ഉപരോധം ശക്തമാക്കിയിരിക്കുകയാണിപ്പോള്‍.

 ദുരൂഹ സംഭവങ്ങള്‍

ദുരൂഹ സംഭവങ്ങള്‍

പശ്ചിമേഷ്യയില്‍ ഒട്ടേറെ ദുരൂഹ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നത്. സൗദിയുടെയും യുഎഇയുടെയും കപ്പലുകള്‍ക്ക് നേരെ ജൂണില്‍ ആക്രമണമുണ്ടായി. ജുലൈയില്‍ അമേരിക്കയുടെ ഡ്രോണുകള്‍ തകര്‍ന്നുവീണു. ഇതിനെല്ലാം പിന്നില്‍ ഇറാനാണെന്നാണ് ആരോപണം.

ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

ഇറാഖില്‍ അമേരിക്കന്‍ സൈനികര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അമേരിക്ക പറയുന്നത്. ഇറാന്‍ നിയോഗിക്കുന്ന സായുധസംഘങ്ങള്‍ ആക്രമിക്കുമെന്ന് അമേരിക്ക ഭയപ്പെടുന്നു. എംബസിയിലെ ഉദ്യോഗസ്ഥരെ എല്ലാം തിരിച്ചു നാട്ടിലേക്ക് വിളിച്ചിരിക്കുകയാണ് അമേരിക്ക.

നാല് വിദേശ കപ്പലുകള്‍

നാല് വിദേശ കപ്പലുകള്‍

ദുരൂഹ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇറാന്‍ വിദേശകപ്പലുകള്‍ പിടികൂടുന്നത്. ഇതുവരെ നാല് വിദേശ കപ്പലുകളാണ് ഇറാന്‍ ഹോര്‍മുസില്‍ നിന്ന് പിടിച്ചത്. എല്ലാത്തിനെയും പിന്തുടര്‍ന്ന് ബലമായി നിയന്ത്രണത്തിലാക്കുകയായിരുന്നു. എണ്ണക്കടത്ത് നടത്തുന്നുവെന്നാണ് എല്ലാ കപ്പലുകള്‍ക്കുമെതിരെ ഇറാന്‍ ഉന്നയിച്ച ആരോപണം.

ആദ്യ സംഭവം ഇങ്ങനെ

ആദ്യ സംഭവം ഇങ്ങനെ

ജൂലൈ 14നാണ് ഇറാന്‍ ആദ്യമായി വിദേശ എണ്ണക്കപ്പല്‍ പിടിച്ചത്. ഇറാനിലെ ചില ബോട്ടുകളില്‍ നിന്ന് എണ്ണ ശേഖരിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചുവെന്നാണ് ഇതിന് പറഞ്ഞ കാരണം. ഈ കപ്പലിലെ 12 ജീവനക്കാരെയും ഇറാന്‍ സൈന്യം അറസ്റ്റ് ചെയ്തു. 20 ലക്ഷം ലിറ്റര്‍ എണ്ണയാണ് കപ്പലിലുണ്ടായിരുന്നത്.

അബദ്ധത്തില്‍ അതിര്‍ത്തി കടന്നു

അബദ്ധത്തില്‍ അതിര്‍ത്തി കടന്നു

എന്നാല്‍ അമേരിക്ക മറ്റുചില വാദങ്ങളാണ് ഉന്നയിച്ചത്. പാനമയുടെ പതാകയുള്ള എംടി റിയാ എന്ന കപ്പലാണ് ഇറാന്‍ പിടികൂടിയതെന്നും സിഗ്നല്‍ നഷ്ടമായ വേളയില്‍ അബദ്ധത്തില്‍ ഇറാന്‍ ജലാതിര്‍ത്തിയില്‍ കടന്നപ്പോഴാണ് പിടികൂടിയതെന്നും അമേരിക്ക പറയുന്നു. എംടി റിയാ കപ്പല്‍ മറ്റു കപ്പലുകളിലേക്ക് എണ്ണ എത്തിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രണ്ടാമത്തെ സംഭവം

രണ്ടാമത്തെ സംഭവം

ഈ വിവാദം നില്‍ക്കുമ്പോളാണ് ഇറാന്‍ മറ്റൊരു വിദേശ കപ്പല്‍ പിടിച്ചത്. ജൂലൈ 19ന് ബ്രിട്ടന്റെ സ്റ്റെന ഇംപറോ എന്ന കപ്പലാണ് പിടിച്ചത്. അന്താരാഷ്ട്ര ജലനിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. ഇറാന്റെ കപ്പല്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ജിബ്രാള്‍ട്ടറില്‍ വച്ച് പിടിച്ചതിനുള്ള പ്രതികാരമായിരുന്നു നടപടി എന്നാണ് റിപ്പോര്‍ട്ട്.

 മൂന്നാം സംഭവത്തില്‍പ്പെട്ട രാജ്യക്കാര്‍?

മൂന്നാം സംഭവത്തില്‍പ്പെട്ട രാജ്യക്കാര്‍?

ജൂലൈ 31ന് മറ്റൊരു എണ്ണകപ്പല്‍ കൂടി ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പിടികൂടി. എണ്ണക്കടത്ത് നടത്തുകയായിരുന്നു ഈ കപ്പല്‍. ഇതിലുണ്ടായിരുന്ന ഏഴ് പേരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇറാന്റെ ഭീഷണി നേരിടാന്‍ മേഖലയിലേക്ക് അമേരിക്ക രണ്ട് യുദ്ധക്കപ്പലും ബ്രിട്ടന്‍ മൂന്ന് യുദ്ധക്കപ്പലുകളും അയച്ചിട്ടുണ്ട്.

പാകിസ്താന്‍ എന്തു ഭാവിച്ചാണ്? സൈന്യത്തെ അയച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ അതിര്‍ത്തിയില്‍പാകിസ്താന്‍ എന്തു ഭാവിച്ചാണ്? സൈന്യത്തെ അയച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ അതിര്‍ത്തിയില്‍

English summary
Iran seized Fourth Ship in Strait of Hormuz, Filipinos arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X