കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്‍ കളിച്ചത് തീക്കളി; ഇറാന്‍ വീണ്ടും കപ്പല്‍ പിടികൂടി, പിടിച്ചെടുത്ത എണ്ണ വിതരണം ചെയ്യും

Google Oneindia Malayalam News

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ തുടരുന്നതിനിടെ വിദേശ കപ്പല്‍ ഇറാന്‍ സൈന്യം പിടികൂടി. നേരത്തെ ബ്രിട്ടന്റെയും യുഎഇയിലെ കമ്പനിയുടെയും കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു. ഇവ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നയതന്ത്ര ശ്രമങ്ങളും തുടരുന്നതിനിടെയാണ് പുതിയ സംഭവം.

കടല്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇറാന്‍ സൈന്യം കപ്പല്‍ പിടികൂടിയിരിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് ചില കപ്പലുകളില്‍ നിന്ന് എണ്ണ ശേഖരിച്ച് അറബ് രാജ്യങ്ങളില്‍ വിതരണം ചെയ്യാനുള്ള നീക്കത്തിനിടെയാണ് കപ്പല്‍ പിടികൂടിയതെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഏഴ് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ ഇറാന്‍ സൈന്യം കസ്റ്റഡിയിലെടുത്ത് ബുഷ്ഹറിലെ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറാന്‍ നിയമ പ്രകാരമായിരിക്കും തുടര്‍ നടപടികള്‍. വിശദാംശങ്ങള്‍ ഇങ്ങനെ.....

പേര്‍ഷ്യന്‍ കടലില്‍

പേര്‍ഷ്യന്‍ കടലില്‍

പേര്‍ഷ്യന്‍ കടലില്‍ എണ്ണ നിയമവിരുദ്ധമായി കടത്തുന്നുവെന്ന് ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം സൈന്യത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇറാന്‍ സൈന്യം പട്രോളിങ് ശക്തമാക്കുകയും ചെയ്തു. സൈന്യം നിരീക്ഷണം തുടരുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് വിദേശരാജ്യത്തിന്റെ കപ്പല്‍ പിടികൂടിയതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ കപ്പല്‍ പോര്

പുതിയ കപ്പല്‍ പോര്

ബ്രിട്ടനാണ് പുതിയ കപ്പല്‍ പോരിന് പശ്ചിമേഷ്യയില്‍ തുടക്കമിട്ടത്. ഇറാന്റെ കപ്പല്‍ ബ്രിട്ടീഷ് സൈന്യം പിടികൂടിയത് ജിബ്രാള്‍ട്ടര്‍ മേഖലയില്‍ വച്ചാണ്. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള തുര്‍ക്കി അതിര്‍ത്തി മേഖലയാണ് ജിബ്രാള്‍ട്ടര്‍. സിറിയയിലേക്ക് എണ്ണ എത്തിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇവിടെ വച്ച് കപ്പല്‍ പിടികൂടിയത്. ഇതുവരെ ഇറാന് വിട്ടുകൊടുത്തിട്ടില്ല.

ഇറാന്റെ ശക്തമായ മറുപടി

ഇറാന്റെ ശക്തമായ മറുപടി

അതിനിടെ ഇറാന്‍ ബ്രിട്ടീഷ് കപ്പല്‍ പിടികൂടി. തങ്ങളുടെ കപ്പല്‍ വിട്ടുതന്നാല്‍ മാത്രമേ ബ്രിട്ടീഷ് കപ്പല്‍ വിട്ടുകൊടുക്കൂ എന്ന് ഇറാന്‍ വ്യക്തമാക്കി. രണ്ട് കപ്പലിലും ഇന്ത്യക്കാരുണ്ടായിരുന്നു. ഇവരുടെ മോചനത്തിന് ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചിലരെ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. ചിലര്‍ റിമാന്റിലാണ്.

ലഭ്യമല്ലാത്ത വിവരം

ലഭ്യമല്ലാത്ത വിവരം

ഇപ്പോള്‍ പിടികൂടിയത് ഏത് വിദേശരാജ്യത്തിന്റെ കപ്പലാണ് എന്ന കാര്യം ഇറാന്‍ സൈന്യം പരസ്യമാക്കിയിട്ടില്ല. വിദേശകപ്പല്‍ പിടിച്ചെടുത്ത കാര്യം ഇറാന്‍ ഭരണകൂടവും വ്യക്തമാക്കി. അറബ് രാജ്യങ്ങളിലേക്ക് എണ്ണ കള്ളക്കടത്ത് നടത്തുന്നതിനിടെയാണ് കപ്പല്‍ പിടിച്ചതെന്നാണ് ഇറാന്‍ സൈന്യത്തിന്റെ വാദം.

 ഏഴ് ലക്ഷം ലിറ്റര്‍ എണ്ണ

ഏഴ് ലക്ഷം ലിറ്റര്‍ എണ്ണ

ഏഴ് ലക്ഷം ലിറ്റര്‍ എണ്ണയാണ് വിദേശ കപ്പലിലുണ്ടായിരുന്നത്. പല വിദേശ കപ്പലുകളില്‍ നിന്നായി ശേഖരിച്ചതാണ് ഈ എണ്ണ. ഇവ ആഫ്രിക്കയിലെ അറബ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയാരുന്നുവെന്നാണ് സംശയിക്കുന്നത്. കപ്പലിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.

 വിവിധ രാജ്യക്കാരായ ഏഴ് ജീവനക്കാര്‍

വിവിധ രാജ്യക്കാരായ ഏഴ് ജീവനക്കാര്‍

വിവിധ രാജ്യക്കാരായ ഏഴ് ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു. ഇന്ത്യക്കാരുണ്ടോ എന്ന വ്യക്തമല്ല. നേരത്തെ പിടിച്ച കപ്പലുകളിലെല്ലാം ഇന്ത്യക്കാരുണ്ടായിരുന്നു. പിടിച്ചെടുത്ത കപ്പല്‍ ബുഷ്ഹറിലെ തീരത്തേക്ക് മാറ്റി. ഇതിലെ എണ്ണ ഇറാന്റെ നാഷണല്‍ ഓയില്‍ പ്രൊഡക്ട്‌സ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്ക് കൈമാറി.

മൂന്ന് കപ്പലുകള്‍...

മൂന്ന് കപ്പലുകള്‍...

നിയമ വിരുദ്ധമായി കടത്തുന്നതിനിടെ പിടികൂടുന്ന എണ്ണ ഇറാനില്‍ വിതരണം ചെയ്യുമെന്നാണ് ഇറാനിലെ നിയമം. നിലവില്‍ ഇറാന്റെ ഗ്രേസ് 1 കപ്പല്‍ ബ്രിട്ടന്റെ കസ്റ്റഡിയിലാണ്. ബ്രിട്ടന്റെ സ്റ്റെന ഇംപറോ കപ്പല്‍ ഇറാന്റെ കസ്റ്റഡിയിലും. കൂടാതെ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത പാനമ കപ്പലും ഇറാന്‍ പിടിച്ചിരുന്നു.

ഡികെ ശിവകുമാര്‍ പണി തുടങ്ങി; ബിജെപി എംഎല്‍എയ്ക്ക് നോട്ടീസ്, ഒത്തുകളി വിവാദം കത്തുംഡികെ ശിവകുമാര്‍ പണി തുടങ്ങി; ബിജെപി എംഎല്‍എയ്ക്ക് നോട്ടീസ്, ഒത്തുകളി വിവാദം കത്തും

English summary
Iran seizes again a foreign oil tanker in Gulf; Crisis deepen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X