കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ രണ്ടുംകല്‍പ്പിച്ച്; യുഎസ് ചാരന്‍മാരെ തൂക്കിലേറ്റും; തന്ത്രമേഖലകളില്‍ നിന്ന് കൂട്ട അറസ്റ്റ്

Google Oneindia Malayalam News

തെഹ്‌റാന്‍: അമേരിക്കയുമായുള്ള കൊമ്പുകോര്‍ക്കലില്‍ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ശക്തമായ നടപടികളുമായി ഇറാന്‍. അമേരിക്ക ഇരാനെതിരെ ഉപരോധം ശക്തമാക്കിയതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. ഉപരോധം പിന്‍വലിക്കണമെന്ന ഇറാന്റെ ആവശ്യം തള്ളിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധക്കപ്പലുകളെയും സൈനികരെയും പശ്ചിമേഷ്യയിലേക്ക് അയക്കുകയായിരുന്നു. തൊട്ടുപിന്നാലെ ബ്രിട്ടനും വിഷയത്തില്‍ ഇടപെട്ടു. ഇറാന്‍ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു. പകരമായി ബ്രിട്ടീഷ് കപ്പല്‍ ഇറാനും പിടിച്ചു.

അതിനിടെ അമേരിക്കന്‍ ആളില്ലാ വിമാനം ഇറാന്‍ വെടിവച്ചിട്ടു. ഇറാന്റെത് അമേരിക്കയും വെടിവച്ചിട്ടു. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ അമേരിക്കന്‍ ചാരന്‍മാരെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് പ്രശ്‌നം രൂക്ഷമാക്കിയേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ....

 സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി

സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി

അമേരിക്കയുടെ ചാരസംഘടനയാണ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ). ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ സിഐഎക്ക് വേണ്ടി ചാരന്‍മാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശത്രുപക്ഷത്ത് നില്‍ക്കുന്ന ഇറാനിലും അമേരിക്ക ചാരന്‍മാരെ നിറയ്ക്കുമെന്നത് സ്വാഭാവികം. എന്നാല്‍ ഇറാന്‍ തന്ത്രപൂര്‍വം ഇവരെ അറസ്റ്റ് ചെയ്തു.

17 പേരെ കുറിച്ച് വിവരം ലഭിച്ചു

17 പേരെ കുറിച്ച് വിവരം ലഭിച്ചു

17 അമേരിക്കന്‍ ചാരന്‍മാരെയാണ് ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അടിസ്ഥാനമാക്കി അറസ്റ്റ് ചെയ്തത്. ഇവര്‍ ഇറാനിലെ തന്ത്രപ്രധാന മേഖലകളില്‍ ജോലി ചെയ്യുകയും അമേരിക്കക്ക് വിവരങ്ങള്‍ കൈമാറുകയുമായിരുന്നുവത്രെ. ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഒട്ടേറെ പേര്‍ക്ക് വധശിക്ഷ

ഒട്ടേറെ പേര്‍ക്ക് വധശിക്ഷ

അറസ്റ്റിലായവരുടെ വിചാരണ പൂര്‍ത്തിയായി. ഇതില്‍ പലരെയും വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. ഇറാനിലെ നിയമ സംവിധാനം അനുസരിച്ച ചാരപ്രവര്‍ത്തനം വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. മാത്രമല്ല, വധശിക്ഷ വിധിച്ചാല്‍ വളരെ വേഗത്തില്‍ ശിക്ഷ നടപ്പാക്കുകയും ചെയ്തു. അന്താരാ്ര്രഷ്ട സമൂഹം ഇക്കാര്യത്തില്‍ ഇറാനെ കുറ്റപ്പെടുത്തുന്നതും പതിവാണ്.

തന്ത്രമേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍

തന്ത്രമേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍

സാമ്പത്തികം, ആണവം, അടിസ്ഥാന സൗകര്യം, സൈന്യം, സൈബര്‍ മേഖലകളിലാണ് അമേരിക്കന്‍ ചാരന്‍മാര്‍ ഇറാനില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇറാന്‍ ഭരണകൂടത്തിന് തെറ്റായ ചില വിവരങ്ങള്‍ ഇവര്‍ നല്‍കിയിരുന്നുവത്രെ. ഇതുസംബന്ധിച്ച് തോന്നിയ സംശമയാണ് ചാരന്‍മാരെ പിടികൂടുന്നതിലേക്ക് എത്തിയതെന്ന് അര്‍ധസര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീയുടെ നേതൃത്വത്തില്‍ സംഘം

സ്ത്രീയുടെ നേതൃത്വത്തില്‍ സംഘം

കഴിഞ്ഞമാസം ഇറാനില്‍ കൂട്ട അറസ്റ്റ് നടന്നിരുന്നു. ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 16 പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഒരു യുവതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചാരശൃംഖലയാണ് തങ്ങള്‍ തകര്‍ത്തത് എന്ന് അന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇറാന്റെ എണ്ണ മന്ത്രാലയത്തിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നുവരെയാണ് അന്ന് പിടികൂടിയത്.

ഊര്‍ജ നയം പൊളിക്കാന്‍

ഊര്‍ജ നയം പൊളിക്കാന്‍

ഇറാനിലും വിദേശത്തുമായി ജോലി ചെയ്തിരുന്നവരാണിവരാണ് ജൂണില്‍ അറസ്റ്റിലായത്. ഇറാന്റെ ഊര്‍ജ നയം പൊളിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ഇവരെയാണോ ഇപ്പോള്‍ ശിക്ഷിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. നേരത്തെയും ഒട്ടേറെ അമേരിക്കന്‍ ചാരന്‍മാര്‍ ഇറാനില്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ചാരന്മാരെന്ന വ്യാജേന സര്‍ക്കാര്‍ വിരുദ്ധര്‍ക്കെതിരെ ഇറാന്‍ വിദ്വേഷം തീര്‍ക്കുകയാണെന്ന ആരോപണമുണ്ട്.

 ഇറാന്‍ പാര്‍ലമെന്റംഗം പറയുന്നു

ഇറാന്‍ പാര്‍ലമെന്റംഗം പറയുന്നു

അമേരിക്കയുടെ രഹസ്യ നീക്കം തകര്‍ത്തുവെന്ന് ഇറാനിലെ മുതിര്‍ന്ന പാര്‍ലമെന്റംഗം അലി ഹാജി ദലിഗാനി സ്ഥിരീകരിച്ചിരുന്നു. ഒരു സ്ത്രീക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്. രാജ്യത്തിന്റെ എണ്ണ-ഊര്‍ജ നയം തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തിന്റെ നയം അമേരിക്ക ആവശ്യപ്പെടും പോലെ മാറ്റാനാണ് ഇവര്‍ ശ്രമിച്ചതെന്നും അലി ഹാജി ദലിഗാനി പറഞ്ഞു.

അറ്റകൈ പ്രയോഗത്തിന് കര്‍ണാടക സ്പീക്കര്‍; വിമതരെ വിളിപ്പിച്ചു, ഒരുക്കുന്നത് വന്‍ കെണിഅറ്റകൈ പ്രയോഗത്തിന് കര്‍ണാടക സ്പീക്കര്‍; വിമതരെ വിളിപ്പിച്ചു, ഒരുക്കുന്നത് വന്‍ കെണി

English summary
Iran Sentenced To Death CIA Spies, Arrested 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X