ഇറാന്‍ സൗദിയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചു; മേഖല കൂടുതല്‍ പ്രതിസന്ധിയില്‍
സൗദി: അറബ് മേഖല ആശങ്കയോടെ നോക്കിക്കാണുന്ന ഇറാന്‍ സൗദി ബന്ധം കൂടുതല്‍ വശളാകുന്നതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം സൗദിയില്‍ നിന്നുള്ള ഇറക്കുമതി ഇറാന്‍ നിരോധിച്ചതോടെ മേഖല കൂടുതല്‍ സംഘര്‍ഷ സാധ്യതയിലേക്ക് നീങ്ങുന്നതായി വിദഗ്ധര്‍ വിലയിരിത്തുന്നു. മികച്ച വ്യാപാര ബന്ധം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഇത് ആഭ്യന്തര വിപണിയില്‍ ഇരുരാജ്യങ്ങള്‍ക്കും കനത്ത തിരിച്ചടിയായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതിനിടയില്‍ ഞായറാഴ്ച കെയ്‌റോയില്‍ നടക്കുന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പ്രധാന ചര്‍ച്ച ഇറാന്‍ സൗദി പ്രശ്‌നമായിരിക്കുമെന്ന് ഉറപ്പായി. യോഗം ഇറാനെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്നാണ് റിപ്പോര്‍ട്ട്. 21 അംഗ അറബ് ലീഗിലെ ഏതാണ്ട് 18 പേരും ഇറാനെതിരെയുള്ള നീക്കത്തിന് സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹറിനും, ഖത്തറും, യുഎഇ യും തങ്ങളുടെ അംബാസഡറെ ഇറാനില്‍ നിന്നും പിന്‍വലിച്ച് നേരെത്തെ തന്നെ സൗദിക്ക് പിന്തുണ ഉറപ്പാക്കിയിരുന്നു. അതിനിടെ ബഹറിന്‍ ഇറാനിലേക്കുള്ള വിമാന സര്‍വ്വീസും നിര്‍ത്തലാക്കി.

ഇറാനിലുള്ള സൗദി നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ നടന്ന അതിക്രമമാണ് വിഷയം കൂടുതല്‍ വശളാക്കിയത്. അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍ പറത്തി എംബസിക്ക് നേരെ നടന്ന ആക്രമത്തിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ പ്രതിഷേധിച്ചു. സാമ്പത്തീക പ്രതിസന്ധിയില്‍ ആടി ഉലയുന്ന അറബ് വിപണി പുതിയ സംഭവ വികാസങ്ങളോടെ കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്നാണ് ആശങ്ക.












Click it and Unblock the Notifications