കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക്അക്കൗണ്ട്,വിദ്യാര്‍ഥിനിക്ക് 7വര്‍ഷം തടവ്

  • By Meera Balan
Google Oneindia Malayalam News

ടെഹ്‌റാന്‍: ഫേസ്ബുക്ക് അക്കൗണ്ട് കൊളൈജ് വിദ്യാര്‍ഥിനിയ്ക്ക് ഏഴ് വര്‍ഷം തടവ്. ഇറാനിലെ യുല ആക്ടിവിസ്റ്റായ മറിയം ഷാഫിപോറിനാണ് ഏഴ് വര്‍ഷത്തെ തടവിന് ഇറാന്‍ ശിക്ഷ വിധിച്ചത്. ഫേസ് ബുക്കിലൂടെ രാജ്യത്തെ മോശമായി ചിത്രീകരിയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ഥിനിയ്‌ക്കെതിര ഉയരുന്ന ആരോപണം.ഇന്റര്‍നാഷണല്‍ ക്യാമ്പയിന്‍ ഫോര്‍ ഹ്യൂമന്‍ റൈററ്‌സ് ഇന്‍ ഇറാനിലാണ് പെണ്‍കുട്ടിയുടെ കാര്യം അവതരിപ്പിച്ചത്.

ഇതിന് പുറമെ ഒട്ടേറെ കുറ്റങ്ങളും വിദ്യാര്‍ഥിനിയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്., ഫേസ്ബുക്കില്‍ അംഗത്വം, സ്റ്റുഡന്‍സ് വീസയ്ക്ക് അപേക്ഷിച്ചു, വീട്ടില്‍ സാറ്റലൈറ്റ് ടിവി റിസീവര്‍, വീട്ട് തടങ്കലിലായിരുന്ന മൗസാവിയുമായും കറൗബിയുമായും അടുപ്പം പുലര്‍ത്തി എന്നിങ്ങനെ ഒട്ടേറെ കുറ്റങ്ങളാണ് പെണ്‍കുട്ടിയ്‌ക്കെതിരെ ചുമത്തിയതെന്ന് അവരുടെ കുടുംബം ആരോപിയ്ക്കുന്നു.

Maryam

2013 ജൂലെ 27 നാണ് പെണ്‍കുട്ടി അറസ്റ്റിലാകുന്നത്. ഇതുവരെയും കുട്ടിയ്ക്ക് ജാമ്യം അനുവദിയ്ക്കാന്‍ പോലും കോടതി തയ്യാറായിട്ടില്ല. റൂഹാനി ഭരണകൂടം പെണ്‍കുട്ടിയുടെ കേസ് അനുഭാവ പൂര്‍വ്വം പരിഗണിയ്ക്കുമെന്നും വിട്ടയക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും പ്രതീഷിച്ചിരിയ്ക്കുകയാണ് പെണ്‍കുട്ടിയുടെ കുടുബം.

സോഷ്യല്‍ മീഡിയയിലൂടെ വിദ്യാര്‍ഥിനി ഇറാനെ മോശമായി ചിത്രീകരിച്ചെന്നും ന്യായീകരിയ്ക്കാനാകാത്ത പ്രവര്‍ത്തനങ്ങളാണ് കുട്ടി ചെയ്തതെന്നും തെഹ്‌റാന്‍ റെവല്യൂഷണറി കോടതി പറഞ്ഞു. അഞ്ച് വര്‍ഷത്തെ തടവും അതിന് ശേഷം രണ്ട മര്‍ഷം , സൈബര്‍ സ്‌പേസ്, ദൃശ്യമാധ്യമങ്ങള്‍, അച്ചടിമാധ്യമങ്ങള്‍ എന്നിവയിലും പെണ്‍കുട്ടിയ്ക്ക് വിലക്കേര്‍പ്പെടുത്തി.

ഖസാവിന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന് രണ്ട് തവണ വിദ്യാര്‍ഥിനിയെ കൊളെജില്‍ നിന്ന് പുറത്താക്കിയിരുന്നു. 2010 ല്‍ ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കും വിധിച്ചു

English summary
Student Gets Seven Years Prison for Facebook Membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X