ഐഎഇഎ ബന്ധം അവസാനിപ്പിച്ച് ഇറാന്‍; ആക്രമണങ്ങളില്‍ ആണവ കേന്ദ്രങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചു
ടെഹ്റാന്‍: ഇസ്രായേലുമായുള്ള സംഘർഷം വെടിനിർത്തല്‍ കരാറിലേക്ക് എത്തിയതിന് പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുമായുള്ള സഹകരണം വിച്ഛേദിച്ച് ഇറാന്‍. ഇത് സംബന്ധിച്ച ബില്ലിന് ഇറാന്‍ പാർലമെന്റ് ഇന്ന് അംഗീകാരം നല്‍കി. പാർലമെന്റ് ഏകകണ്ഠമായിട്ടാണ് ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ നീക്കം, ഇറാന്റെ ആണവ പരിപാടികളെക്കുറിച്ചുള്ള അന്താരാഷ്ട്ര നിരീക്ഷണത്തിന് വലിയ തിരിച്ചടിയാകുമെന്നും, പശ്ചിമ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ കൂടുതൽ വഷളാകാൻ സാധ്യതയുള്ളതായും വിദഗ്ധർ വിലയിരുത്തപ്പെടുന്നു.
290 അംഗ പാർലമെന്റിൽ 223 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ, 221 പേർ ബില്ലിനെ അനുകൂലിച്ചു, ആരും എതിർത്തില്ല, ഒരാൾ വിട്ടുനിന്നു. ബില്‍ നിലവില്‍ വന്നതോടെ ആണവോര്‍ജ ഏജന്‍സിയുടെ പരിശോധകർക്ക് ഇറാന്റെ ആണവ സൗകര്യങ്ങളിൽ പ്രവേശനം അനുവദിക്കില്ല. കൂടാതെ നിരീക്ഷണ ക്യാമറകൾ, റിപ്പോർട്ട് സമർപ്പണം, മറ്റ് നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ താൽക്കാലികമായി നിർത്തും. കൂടാതെ ഭാവിയിൽ ആണവോര്‍ജ ഏജന്‍സി പരിശോധനകൾക്ക് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ അനുമതിയും ആവശ്യമാണ്. ബിൽ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ഇസ്‌ലാമിക് ശിക്ഷാ നിയമപ്രകാരം ശിക്ഷയും ലഭിക്കും.

ഇസ്രായേലും യുഎസും ചേർന്ന് ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഇറാന്‍ പോയത്. ആക്രമണങ്ങളിലൂടെ ഇറാന്റെ ആണവ പദ്ധതിയെ തകർത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ പുറത്തുവന്ന ഡിഫൻസ് ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് പ്രകാരം ഈറാന്റെ ഭൂഗർഭ ആണവ സൗകര്യങ്ങൾക്ക് നേരിയ നാശനഷ്ടങ്ങളെ വരുത്താന്‍ പറ്റിയിട്ടുള്ളു.
ഈ ആക്രമണങ്ങളെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അപലപിക്കാതിരുന്നതിനേയും ഇറാൻ ശക്തമായ രീതിയില്‍ അപലപിച്ചു "അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അന്താരാഷ്ട്ര വിശ്വാസ്യതയെ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. ഞങ്ങളുടെ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിക്കാൻ അവർ വിസമ്മതിച്ചു. ഇറാന്റെ ആണവ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാകുന്നതുവരെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം നിർത്തിവെക്കും. ശാന്തിപൂർണമായ ആണവ പദ്ധതി കൂടുതൽ ത്വരിതപ്പെടുത്തും" ഇറാന്‍ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖലിബാഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ആണവ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടം
അതേസമയം, അമേരിക്കന്‍ ആക്രമണത്തില്‍ തങ്ങളുടെ ആവണ കേന്ദ്രങ്ങള്‍ക്ക് വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായീല്‍ ബാഗായി വ്യക്തമാക്കി. ആക്രമണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചെങ്കിലും, ഞായറാഴ്ച അമേരിക്കൻ B-2 ബോംബർ വിമാനങ്ങൾ ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങൾ വലിയ തോതിലുള്ള നാശനഷ്ടം വരുത്തിയതായി അൽ ജസീറ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഇസ്മായീല്‍ ബാഗായി പറഞ്ഞു.
ഫോർഡോ, നതൻസ്, ഇസ്ഫഹാൻ തുടങ്ങിയ ഇറാൻ്റെ പ്രധാന ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) യുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവെക്കാൻ ഇറാൻ പാർലമെന്റ് ബിൽ പാസാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തലും വരുന്നത്. ഭൂഗർഭ ആണവ സൗകര്യങ്ങൾക്ക് ഗുരുതരമായ നാശനഷ്ടം സംഭവിച്ചെന്നാണ് സൂചന. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായില്ല.
ആക്രമണങ്ങൾക്ക് മുമ്പ് ആണവ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കുകയും ആണവ വസ്തുക്കൾ മാറ്റുകയും ചെയ്തിരുന്നതിനാൽ നാശനഷ്ടം വളരെ കുറവാണെന്ന് ആറ്റോമിക് എനർജി ഓർഗനൈസേഷൻ ഓഫ് ഇറാൻ (AEOI) മേധാവി മുഹമ്മദ് എസ്‌ലാമി നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദത്തെ തള്ളുന്ന പ്രസ്താവനയാണ് മന്ത്രി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്‍












Click it and Unblock the Notifications