അമേരിക്ക വിലക്കിയിട്ടൊന്നും കാര്യമില്ല, പുതിയ മിസൈലുമായി ഇറാന്‍...
ടെഹ്‌റാന്‍: അമേരിക്കയുടെ മുന്നറിയിപ്പുകളെ വകവെയ്ക്കാതെ ഇറാന്റെ മിസൈല്‍ പരീക്ഷണം. ശനിയാഴ്ച തങ്ങള്‍ പുതിയ മധ്യദൂര മിസൈല്‍ പരീക്ഷിച്ചതായി ഇറാന്‍ അറിയിച്ചു. ഖൊറെഷര്‍ എന്ന മധ്യദൂര മിസൈലാണ് ഇറാന്‍ വിജയകരമായി പരീക്ഷിച്ചത്. വെള്ളിയാഴ്ച ഇറാന്‍ സൈനിക പരേഡും നടത്തിയിരുന്നു. അതിനു ശേഷമായിരുന്നു പരീക്ഷണം. ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനാണ് മിസൈല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത്.
ഖൊറെഷര്‍ മിസൈല്‍ വിജയകരമായി വിക്ഷേപിച്ചതിന്റെ ഫൂട്ടേജുകളും ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തു വിട്ടു. അമേരിക്ക പ്രകോപനം തുടര്‍ന്നു കൊണ്ടിരുന്നാല്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ഇറാല്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരുന്നു.

ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഇറാനെ വിമര്‍ശിച്ചു കൊണ്ട് പ്രസംഗം നടത്തിയിരുന്നു. അക്രമവും രക്തച്ചൊരിച്ചിലുമാണ് ഇറാന്റെ പ്രധാന കയറ്റുമതിയെന്നാണ് ഐക്യരാഷ്ട്ര സഭയില്‍ ട്രംപ് പറഞ്ഞത്. ഇറാനുമായുള്ള ആണവ കരാറിനെതിരെയും ട്രംപ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications