കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയെ ആക്രമിക്കുമെന്ന് ഇറാന്‍; നേരിട്ട് വിളിച്ച് ഭീഷണി എന്ന് റിപ്പോര്‍ട്ട്, 70 കിലോമീറ്റര്‍ മാത്രം

Google Oneindia Malayalam News

ദുബായ്/ലണ്ടന്‍: ഇറാന്റെ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്രിസാദി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎഇക്ക് ഇറാന്റെ ഭീഷണി. ഇസ്രായേല്‍ ചാരന്‍മാരാണ് ഫഖ്രിസാദിയെ ടെഹ്‌റാന് സമീപം വച്ച് കൊലപ്പെടുത്തിയത് എന്നാണ് ഇതുവരെയുള്ള വിവരം. ഇറാന്‍ മാത്രമല്ല, അമേരിക്കയിലെ ഉദ്യോഗസ്ഥരും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.

ഈ സാഹചര്യത്തില്‍ ഇറാന് മറ്റൊരു ആശങ്ക കൂടിയുണ്ട്. അധികാരമൊഴിയാന്‍ പോകുന്ന ട്രംപ് ഇറാനെ ആക്രമിക്കാന്‍ ഉത്തരവിടുമോ എന്നാണത്. ഈ സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാണ് യുഎഇയെ ഇറാന്‍ ഭീഷണിപ്പെടുത്തിയതത്രെ. മിഡില്‍ ഈസ്റ്റ് ഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

ഇറാന്‍ നേരിട്ട് വിളിച്ചു

ഇറാന്‍ നേരിട്ട് വിളിച്ചു

ഇറാന്‍ നേരിട്ട് വിളിച്ച് യുഎഇയെ ഭീഷണിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് രാജകുമാരനെയാണത്രെ വിളിച്ചത്. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ യുഎഇയെ ഞങ്ങള്‍ ആക്രമിക്കുമെന്നായിരുന്നുവത്രെ ഭീഷണി. യുഎഇ ഉദ്യോഗസ്ഥരാണ് ഇക്കാര്യം പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

കനത്ത ജാഗ്രത

കനത്ത ജാഗ്രത

മുഹ്‌സിന്‍ ഫഖ്രിസാദി കൊല്ലപ്പെട്ടതിന് ശേഷം ഇറാന്‍ കനത്ത ജാഗ്രതയിലാണ്. അവസരം മുതലെടുത്ത് അമേരിക്കന്‍ സൈന്യം ഇറാനെ ആക്രമിക്കുമോ എന്ന് അവര്‍ ഭയപ്പെടുന്നു. ഡൊണാള്‍ഡ് ട്രംപ് ജനുവരി 20നാണ് അധികാരമൊഴിയുന്നത്. ഇതിനിടെ ആക്രമണം നടത്തിയേക്കുമെന്ന് ഇറാന്‍ സംശയിക്കുന്നു.

ഇസ്രായേല്‍ ചാരന്‍മാര്‍

ഇസ്രായേല്‍ ചാരന്‍മാര്‍

ഇസ്രായേല്‍ ചാരന്‍മാരാണ് ഫഖ്രിസാദിയെ കൊലപ്പെടുത്തിയത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലുമായി അടുത്തിടെ നയതന്ത്ര ബന്ധം സ്ഥാപിച്ച രാജ്യമാണ് യുഎഇ. മാത്രമല്ല, അമേരിക്കയുമായും യുഎഇക്ക് അടുത്ത ബന്ധമാണ്. ഈ സാഹചര്യത്തിലാണ് ഇറാന്‍ ഭീഷണിപ്പെടുത്തിയത്.

70 കിലോമീറ്റര്‍ മാത്രം

70 കിലോമീറ്റര്‍ മാത്രം

ഇറാനില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണ് യുഎഇ. അതുകൊണ്ടുതന്നെ ഇറാന്റെ ഭീഷണി നിസാരമായി തള്ളിക്കളയാന്‍ സാധിക്കില്ല. യുഎഇയിലുള്ള ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് ഇസ്രായേല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി എന്നാണ് വാര്‍ത്ത. ഫഖ്രിസാദിയുടെ മരണം യുഎഇ അപലിപ്പിച്ച് പ്രസ്താവന ഇറക്കുന്നകിന് മുമ്പായിരുന്നുവത്രെ ഇറാന്റെ ഭീഷണി.

പ്രതികരിക്കാതെ യുഎഇ

പ്രതികരിക്കാതെ യുഎഇ

ഇറാന്‍ ഭീഷണിപ്പെടുത്തി എന്ന വാര്‍ത്തയോട് യുഎഇ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഇസ്രായേല്‍ ഭരണകൂടം ഏറെ ആശങ്കയിലാണ്. ഇസ്രായേലിലെ ഒട്ടേറെ പൗരന്‍മാര്‍ യുഎഇയിലുണ്ട്. ഇരുരാജ്യങ്ങളും ബന്ധം സ്ഥാപിച്ച ശേഷം യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ദുബായ് സന്ദര്‍ശിക്കാന്‍ ഇസ്രായേലില്‍ നിന്ന് നിരവധി പേര്‍ വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എത്ര വൈകിയാലും തിരിച്ചടിക്കും

എത്ര വൈകിയാലും തിരിച്ചടിക്കും

എത്ര വൈകിയാലും മുഹ്‌സിന്‍ ഫഖ്രിസാദിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇറാന്റെ ആണവ പദ്ധതിയുടെ തലച്ചോറായിരുന്നു മുഹ്‌സിന്‍ ഫഖ്രിസാദി. നേരത്തെ ഇറാന്‍ സൈനിക കമാന്റര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം ഇറാഖില്‍ വച്ച് വധിച്ചിരുന്നു. രണ്ടു പ്രമുഖര്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇറാന്‍ തിരിച്ചടിക്ക് ഒരുങ്ങുന്നത്.

തമിഴ്‌നാട്ടില്‍ രജനികാന്ത് തുടങ്ങി; ആദ്യ അടി ബിജെപിക്ക്, പ്രമുഖന്‍ രാജിവച്ച് രജനിക്കൊപ്പം ചേര്‍ന്നുതമിഴ്‌നാട്ടില്‍ രജനികാന്ത് തുടങ്ങി; ആദ്യ അടി ബിജെപിക്ക്, പ്രമുഖന്‍ രാജിവച്ച് രജനിക്കൊപ്പം ചേര്‍ന്നു

Recommended Video

cmsvideo
UAE Stops Issuing Visas To Pakistan, 12 Other Countries Over Security Concerns

സഖ്യകക്ഷികളെ നിഷ്പ്രഭരാക്കി ജോസ് കെ മാണി; ഏഴില്‍ ഒതുങ്ങി എന്‍സിപി, പാലായില്‍ മറുപണിസഖ്യകക്ഷികളെ നിഷ്പ്രഭരാക്കി ജോസ് കെ മാണി; ഏഴില്‍ ഒതുങ്ങി എന്‍സിപി, പാലായില്‍ മറുപണി

English summary
Iran threatened to UAE will attack if US Army takes any Provocation- Media Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X