കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ത്യശാസനവുമായി ഇറാന്‍!! ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിക്കാന്‍ നീക്കം... കളി അമേരിക്കക്ക് വേണ്ടി

Google Oneindia Malayalam News

തെഹ്‌റാന്‍: അമേരിക്ക ഇറാന്‍ അതിര്‍ത്തിയില്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഒരുക്കി നിര്‍ത്തിയിരിക്കെ, മറ്റൊരു മേഖലയില്‍ അസ്വാരസ്യം പുകയുന്നു. ഇറാന്റെ എണ്ണ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം. ബ്രിട്ടന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കക്ക് വേണ്ടിയാണ് ബ്രിട്ടന്‍ പുതിയ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും ഇറാന്‍ ആരോപിക്കുന്നു.

സിറിയയിലേക്ക് എണ്ണ കയറ്റി അയക്കാന്‍ ഇറാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇറാന്റെ കപ്പല്‍ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തത്. ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ഇറാന്‍, തൊട്ടുപിന്നാലെ ബ്രിട്ടീഷ് ചരക്കുകപ്പല്‍ പിടിക്കാനുള്ള ഒരുക്കത്തിലാണ്. അങ്ങനെ സംഭവിച്ചാണ് സ്വാഭാവികമായും വിദേശരാജ്യങ്ങളുടെ ഇടപെടലിന് കാരണമാകും. അതാകട്ടെ പുതിയ വിവാദത്തിന് തിരികൊളുത്തും. വിശദാംശങ്ങള്‍ ഇങ്ങനെ.....

പുതിയ വിവാദം ഇങ്ങനെ

പുതിയ വിവാദം ഇങ്ങനെ

അമേരിക്കയും നാറ്റോ സഖ്യവും ചേര്‍ന്നാണ് പശ്ചിമേഷ്യയിലെ മിക്ക അധിനിവേശങ്ങളും ഇതുവരെ നടത്തിയിട്ടുള്ളത്. ഇറാനെതിരായ നീക്കങ്ങള്‍ക്കും ഈ സഖ്യം ഒരുങ്ങുന്നുവെന്ന സൂചനകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഇപ്പോഴിതാ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് സൈനികര്‍ പിടിച്ചെടുത്തിരിക്കുന്നു. ഇറാന്‍ തിരിച്ചടിക്കാനും ഒരുങ്ങുന്നു.

കപ്പല്‍ പിടികൂടിയത് ഇങ്ങനെ

കപ്പല്‍ പിടികൂടിയത് ഇങ്ങനെ

ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ജിബ്രാള്‍ട്ടറിലെ ഉദ്യോഗസ്ഥരാണ് ഇറാന്റെ കപ്പല്‍ വ്യാഴാഴ്ച പിടിച്ചെടുത്തത്. ഇവരെ സഹായിച്ചത് ബ്രിട്ടീഷ് സൈനികരായിരുന്നു. സിറിയയിലേക്ക് ഇറാന്‍ എണ്ണ കയറ്റി അയക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് എണ്ണക്കപ്പല്‍ പിടിച്ചത്. സിറിയക്കെതിരെ യൂറോപ്പിന്റെ ഉപരോധം നിലനില്‍ക്കുകയാണ്.

തിരിച്ചടിക്ക് കളം ഒരുങ്ങുന്നു

തിരിച്ചടിക്ക് കളം ഒരുങ്ങുന്നു

ഇറാന്റെ ഗ്രേസ് 1 എന്ന കപ്പലാണ് വ്യാഴാഴ്ച ബ്രിട്ടീഷ് സൈന്യം പിടികൂടിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇറാന്‍ തെഹ്‌റാനിലെ ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി അമര്‍ഷം അറിയിച്ചു. ഇത് കടല്‍ക്കൊള്ളയാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി. സമാനമായ നടപടി ബ്രിട്ടനെതിരെ പ്രയോഗിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖാംനഇയുടെ ഉപദേശ സമിതി അംഗം മുഹ്‌സിന്‍ റസാഇ പറഞ്ഞു.

ജിബ്രാള്‍ട്ടര്‍ ഭരണകൂടം പറയുന്നത്

ജിബ്രാള്‍ട്ടര്‍ ഭരണകൂടം പറയുന്നത്

ബ്രിട്ടന്‍ തങ്ങളുടെ കപ്പല്‍ വിട്ടയച്ചില്ലെങ്കില്‍ തങ്ങള്‍ ബ്രിട്ടന്റെ കപ്പല്‍ പിടികൂടും. ഹോര്‍മുസ് കടലിടുക്ക് വഴി ഒട്ടേറെ ബ്രിട്ടീഷ് എണ്ണക്കപ്പലുകള്‍ യാത്ര ചെയ്യുന്നതാണെന്നും മുഹ്‌സിന്‍ റസാഇ ഓര്‍മിപ്പിച്ചു. സിറിയയിലെ ബാനിയാസ് എണ്ണ കേന്ദ്രത്തിലേക്ക് ഇറാന്‍ അയച്ച എണ്ണക്കപ്പലാണ് പിടികൂടിയതെന്ന് ജിബ്രാള്‍ട്ടര്‍ ഭരണകൂടം അവകാശപ്പെട്ടു.

കളി അമേരിക്കക്ക് വേണ്ടി

കളി അമേരിക്കക്ക് വേണ്ടി

അമേരിക്കക്ക് വേണ്ടിയാണ് ബ്രിട്ടന്‍ കളിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. കപ്പല്‍ പിടികൂടിയത് കടല്‍ക്കൊള്ളയാണെന്ന ഇറാന്റെ ആരോപണം ബുദ്ധിശൂന്യമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് പ്രതികരിച്ചു. ജിബ്രാള്‍ട്ടറിന്റെ ഉടമസ്ഥത അവകാശപ്പെടുന്ന രാജ്യമാണ് സ്‌പെയിന്‍. ബ്രിട്ടന്റെ നീക്കത്തിനെതിരെ സ്‌പെയിന്‍ രംഗത്തുവരുമെന്നാണ് കരുതുന്നത്.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രണ്ടു എംഎല്‍എമാര്‍ രാജിവെച്ചു, വോട്ട് ചെയ്തത് ബിജെപിക്ക്ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; രണ്ടു എംഎല്‍എമാര്‍ രാജിവെച്ചു, വോട്ട് ചെയ്തത് ബിജെപിക്ക്

English summary
Iran threatens retaliation; Will seize British oil tanker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X