ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയാല് പ്രത്യാഘാതം ഗുരുതരമായിരിക്കും; ഭീഷണിയുമായി റൂഹാനി
തെഹ്റാന്: ഇറാന് ആണവകരാറിലെ തകരാറുകള്‍ തീര്‍ത്ത് അത് പുതുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിശ്ചയിച്ച സമയം അടുത്തെത്തി നില്ക്കുന്ന സാഹചര്യത്തില്‍ ഭീഷണിയുമായി ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. അന്താരാഷ്ട്ര കരാറില്‍ നിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്മാറുന്ന പക്ഷം അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അത് അമേരിക്ക തന്നെ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കരാറിലെ വ്യവസ്ഥകള്‍ ഇറാന് പൂര്‍ണമായും പാലിച്ചുവരികയാണ്. അമേരിക്ക കരാറില്‍ നിന്ന് പിന്മാറുന്ന പക്ഷം അതിനോട് കൂറു പുലര്‍ത്തേണ്ട ആവശ്യം ഇറാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുണ്ടാക്കിയ കരാര്‍ പാലിക്കാനും സംസ്കാരത്തോടും മാനവികതയോടും കൂറുപുലര്‍ത്താനും തങ്ങള്‍ക്ക് കഴിയുമോ എന്നാണ് വൈറ്റ് ഹൗസിലിരിക്കുന്നവര് ചിന്തിക്കേണ്ടത്. രാജ്യത്തിനെതിരായ എല്ലാ ഗൂഢലോചനയും തന്ത്രങ്ങളും ഇറാന് അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഇറാനുമായുണ്ടാക്കിയ കരാറിനെ തുടക്കം മുതല്‍ വിമര്‍ശിക്കുന്നയാളാണ് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക കണ്ടതില്‍ വച്ചേറ്റവും മേശമായ കരാറാണിതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. അതേസമയം, കരാറിലെ അപാകതകള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മെയ് 12 വരെ സമയം നല്‍കിയിരിക്കുകയാണ് ട്രംപ്. ഈ കാലയളവിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കാറില്‍ നിന്ന് പിന്മാറുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഇറാന് ആണവ വ്യാപനത്തില്‍ നിന്ന് പിന്മാറുന്നതിന് പകരമായി രാജ്യത്തിനെതിരായ അന്താരാഷ്ട്ര ഉപരോധത്തില്‍ ഇളവ് നല്‍കുന്നതാണ് കരാര്‍. ഈ ഇളവുകള്‍ പിന്‍വലിച്ചാല്‍ ഇറാന് ഏകപക്ഷീയമായി കരാര്‍ പാലിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. നേരത്തേയുണ്ടാക്കിയ കരാറില്‍ യാതൊരു മാറ്റത്തിരുത്തലിനും സമ്മതിക്കില്ലെന്നും ഇറാന് വ്യക്തമാക്കിയിട്ടുണ്ട്.
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications