കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും; ഭീഷണിയുമായി റൂഹാനി

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്‍ ആണവകരാറിലെ തകരാറുകള്‍ തീര്‍ത്ത് അത് പുതുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിശ്ചയിച്ച സമയം അടുത്തെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അന്താരാഷ്ട്ര കരാറില്‍ നിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്‍മാറുന്ന പക്ഷം അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അത് അമേരിക്ക തന്നെ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പൂര്‍ണമായും പാലിച്ചുവരികയാണ്. അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറുന്ന പക്ഷം അതിനോട് കൂറു പുലര്‍ത്തേണ്ട ആവശ്യം ഇറാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുണ്ടാക്കിയ കരാര്‍ പാലിക്കാനും സംസ്‌കാരത്തോടും മാനവികതയോടും കൂറുപുലര്‍ത്താനും തങ്ങള്‍ക്ക് കഴിയുമോ എന്നാണ് വൈറ്റ് ഹൗസിലിരിക്കുന്നവര്‍ ചിന്തിക്കേണ്ടത്. രാജ്യത്തിനെതിരായ എല്ലാ ഗൂഢലോചനയും തന്ത്രങ്ങളും ഇറാന്‍ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

rouhani

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഇറാനുമായുണ്ടാക്കിയ കരാറിനെ തുടക്കം മുതല്‍ വിമര്‍ശിക്കുന്നയാളാണ് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക കണ്ടതില്‍ വച്ചേറ്റവും മേശമായ കരാറാണിതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. അതേസമയം, കരാറിലെ അപാകതകള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മെയ് 12 വരെ സമയം നല്‍കിയിരിക്കുകയാണ് ട്രംപ്. ഈ കാലയളവിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കാറില്‍ നിന്ന് പിന്‍മാറുമെന്നാണ് ട്രംപിന്റെ ഭീഷണി.

ഇറാന്‍ ആണവ വ്യാപനത്തില്‍ നിന്ന് പിന്‍മാറുന്നതിന് പകരമായി രാജ്യത്തിനെതിരായ അന്താരാഷ്ട്ര ഉപരോധത്തില്‍ ഇളവ് നല്‍കുന്നതാണ് കരാര്‍. ഈ ഇളവുകള്‍ പിന്‍വലിച്ചാല്‍ ഇറാന്‍ ഏകപക്ഷീയമായി കരാര്‍ പാലിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. നേരത്തേയുണ്ടാക്കിയ കരാറില്‍ യാതൊരു മാറ്റത്തിരുത്തലിനും സമ്മതിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Iranian President Hassan Rouhani has once again warned the United States against violating the 2015 nuclear deal, saying any failure to respect the multinational agreement would entail grave consequences,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X