പുതിയ ഭീഷണിയുമായി ഇറാന്; ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു എണ്ണക്കപ്പലും പോവില്ല, പോവുമെന്ന് യുഎസ്
Recommended Video

തെഹ്റാന്/വാഷിംഗ്ടണ്‍: ഇറാന്റെ എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കയുടെയും സൗദി അറേബ്യയുടെയും നീക്കത്തിനെതിരേ പുതിയ ഭീഷണിയുമായി ഇറാന്.
എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടയുമെന്നാണ് ഇറാന്റെ ഭീഷണി. ഇറാന് എണ്ണ കയറ്റുമതി തടയാനുള്ള യു.എസ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയായാണ് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി ഇത്തരമൊരു ഭീഷണി മുഴക്കിയത്.

ഇറാന്റെ എണ്ണ വ്യാപാരം തടയാന്‍ നീക്കം
ആണവ കരാറില്‍ നിന്ന് പിന്മാറിയ പശ്ചാത്തലത്തില്‍ ഇറാനെതിരേ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. നവംബര്‍ നാലിന് മുമ്പായി ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. കമ്പോളത്തിലെ എണ്ണ വില നിയന്ത്രിക്കുന്നതിന് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ആവശ്യം സൗദി അറേബ്യ അംഗീകരിക്കുകയും ചെയ്തിരുന്നു.
ഹസന് റൂഹാനിയുടെ നിലപാട്
എന്നാല്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് വഴി പോവാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഹസന് റൂഹാനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യാഘാതം എന്താണെന്നറിയാതെയാണ് അമേരിക്ക ഇറാന്റെ എണ്ണ കയറ്റുമതി തടയുമെന്ന് വീമ്പിളക്കുന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറയുകയുണ്ടായി.
സൈന്യത്തിന്റെ പിന്തുണ
പ്രാദേശിക രാജ്യങ്ങളുടെ എണ്ണ വ്യാപാരം തടയുന്നതിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന റൂഹാനിയുടെ നിലപാടിന് പിന്തുണയുമായി ഇറാന് സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. സമയോചിതവും ധീരവുമായ തീരുമാനമാണിതെന്നും ആവശ്യമെങ്കില്‍ അത് നടപ്പിലാക്കാന്‍ ഇറാന് സൈന്യം സജ്ജമാണെന്നും റവല്യൂഷണറി ഗാര്‍ഡിന്റെ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ കമാന്റര്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി വ്യക്തമാക്കി.
ജലഗതാഗതം സംരക്ഷിക്കുമെന്ന് യുഎസ്
അതേസമയം, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം സുഗഗമായി നടക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. പ്രാദേശിക സഖ്യകക്ഷികളുമായി ചേര്‍ന്ന് ഇതുവഴിയുള്ള സ്വതന്ത്രഗതാഗതം സാധ്യമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് യു.എസ് മിലിറ്ററി സെന്‍ട്രല്‍ കമാന്റ് വക്താവ് കാപ്റ്റന്‍ ബില്‍ ഉര്‍ബന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമം അനുവദിക്കുന്ന പ്രദേശങ്ങളിലൂടെയുള്ള യാത്ര വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
-
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications