കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ എണ്ണ വ്യാപാരത്തിന് വിലക്ക്: ഭീഷണിയുടെ പ്രത്യാഘാതം യുഎസ്സിന് അറിയില്ലെന്ന് റൂഹാനി

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്റെ എണ്ണ കയറ്റുമതി തടയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചുവെങ്കിലും അതിന്റെ പ്രത്യാഘാതമെന്തൊക്കെ എന്നതിനെ കുറിച്ച് അവര്‍ക്കറിയില്ലെന്ന് ഇറാന്‍. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ എണ്ണ കയറ്റുമതി തടയുമെന്ന അമേരിക്കന്‍ ഭീഷണിയെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ ആണവ കരാറിന്റെ ഭാവിയെ കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങളുമായി വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി വിയന്നയിലെത്തിയതായിരുന്നു റൂഹാനി.

iran

എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടയുമെന്ന് നേരത്തേ അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. ഇറാന്റെ എണ്ണ വ്യാപാരം തടയുമെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുകയും ഇറാന്റേത് മാത്രം തടയപ്പെടുകയും ചെയ്യുന്നതെങ്ങനെ എന്ന് ഹസന്‍ റൂഹാനി ചോദിച്ചു. ഇറാന്റെ കപ്പലിന് അതുവഴി പോവാന്‍ അനുവാദമില്ലെങ്കില്‍ മറ്റാരുടെ കപ്പലും അനുവദിക്കില്ലെന്ന നിലപാടാണ് ഇറാനുള്ളത്. റൂഹാനിയുടെ നിലപാടിന് പിന്തുണയുമായി ഇറാന്‍ സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. സമയോചിതവും ധീരവുമായ തീരുമാനമാണിതെന്നും ആവശ്യമെങ്കില്‍ അത് നടപ്പിലാക്കാന്‍ ഇറാന്‍ സൈന്യം സജ്ജമാണെന്നും റവല്യൂഷണറി ഗാര്‍ഡിന്റെ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്റര്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി വ്യക്തമാക്കി.

ആണവ കരാറില്‍ നിന്ന് പിന്‍മാറിയ പശ്ചാത്തലത്തില്‍ ഇറാനെതിരേ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. നവംബര്‍ നാലിന് മുമ്പായി ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്ന് ട്രംപ് ഭരണകൂടം കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, ഇറാന്റെ എണ്ണ വ്യാപാരം നിലയ്ക്കുന്നതോടെ എണ്ണ വില കുത്തനെ ഉയരുമെന്നും അത് അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും ഇറാന്‍ എണ്ണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുകയുണ്ടായി.

English summary
iran threatens us over oil export ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X