കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണിയുമായി ഇറാന്‍: എണ്ണ വ്യാപാരം തടഞ്ഞാല്‍ ഒരു ഗള്‍ഫ് രാജ്യവും എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് ഖമേനി

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ആണവ കരാറില്‍ നിന്നുള്ള പിന്‍മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ എണ്ണ കയറ്റുമതി അമേരിക്ക തടഞ്ഞാല്‍ ഗള്‍ഫ് മേഖലയിലെ ഒരു രാജ്യത്തെയും എണ്ണ കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഇറാന്‍ വീണ്ടും. ഇത്തവണ ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനയീ തന്നെയാണ് ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇറാന്റെയും ഒമാന്റെയും ഇടയിലൂടെയുള്ള എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടയുമെന്ന് നേരത്തേ പ്രസിഡന്റ് ഹസന്‍ റൂഹാനി ഭീഷണി മുഴക്കിയിരുന്നു. ഇതിനെ പിന്തുണച്ചുകൊണ്ടാണ് ഖാംനയീ രംഗത്തെത്തിയിരിക്കുന്നത്.

ദിവസവും 20 ദശലക്ഷം ബാരല്‍ എണ്ണയുമായി കപ്പലുകള്‍ കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിക്കുന്ന പക്ഷം എണ്ണ വ്യാപാരത്തെ അത് ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ എണ്ണ കയറ്റുമതി ചെയ്യാനാവില്ലെങ്കില്‍ മേഖലയിലെ മറ്റൊരു രാജ്യത്തിനും അത് സാധ്യമല്ലെന്ന പ്രസിഡന്റിന്റെ പരാമര്‍ശം വളരെ പ്രധാനമാണെന്നും ഇറാന്റെ നയത്തിന്റെ പ്രതിഫലമാണ് അതെന്നും ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനയീ തന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

khamanei-

ഇറാഖ് അതിര്‍ത്തിയില്‍ ആക്രമണം: 10 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നില്‍ വിമതര്‍!ഇറാഖ് അതിര്‍ത്തിയില്‍ ആക്രമണം: 10 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നില്‍ വിമതര്‍!

ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് അമേരിക്ക നടപ്പാക്കാനിരിക്കുന്ന ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഖാംനയീയുടെ പ്രസ്താവന. നവംബര്‍ നാലു മുതല്‍ എല്ലാ രാജ്യങ്ങളും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് അമേരിക്ക ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

റൂഹാനിയുടെ നിലപാടിന് പിന്തുണയുമായി ഇറാന്‍ സൈന്യവും രംഗത്തെത്തിയിരുന്നു. സമയോചിതവും ധീരവുമായ തീരുമാനമാണിതെന്നും ആവശ്യമെങ്കില്‍ അത് നടപ്പിലാക്കാന്‍ ഇറാന്‍ സൈന്യം സജ്ജമാണെന്നും റവല്യൂഷണറി ഗാര്‍ഡിന്റെ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്റര്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി വ്യക്തമാക്കുകയുണ്ടായി.

English summary
iran threattens gulf countries on oil trade.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X