Get Updates
Get notified of breaking news, exclusive insights, and must-see stories!

നിർണായക നീക്കത്തിന് ഇറാൻ; ഹോർമുസ് കടലിടുക്ക് അടക്കാൻ നീക്കം, അംഗീകാരം നൽകി പാർലമെന്റ്

ഹോർമുസ് കടലിടുക്ക് അടക്കാൻ ഇറാൻ പാർലമെന്‌റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട്. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നതിന് പിന്നാലെയാണ് നിർണായക തീരുമാനം ഇറാൻ കൈക്കൊണ്ടത്. ഇറാൻ സുപ്രീം നാഷ്ണൽ സെക്യൂരിറ്റി കൗൺസിലായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ തന്നെ തന്ത്രപ്രധാന ഊർജ ഇടനാഴിയാണ് ഹോർമുസ് കടലിടുക്ക്. ഈ പാത അടക്കുന്നതോടെ ലോകമാകെ ദൂരവ്യാപക പ്രത്യാഘാതത്തിനായിരിക്കും വഴിയൊരുക്കുക.

nethanyanu

ഹോർമുസ് കടലിടുക്ക്, എന്താണ് പ്രാധാന്യം

പേർഷ്യൻ ഗൾഫിനെയും ഒമാൻ ഗൾഫിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കടലിടുക്കാണ് ഹോർമുസ്. 161 കിമി നീളവും ഏകദേശം 33 കിലോമീറ്റർ വീതിയുള്ള ഈ കടലിടകുക്ക് എണ്ണ , വാതക കയറ്റുമതിയുടെ പ്രധാന ഗതാഗത മാർഗം കൂടിയാണ്. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ (ഇ.ഐ.എ) കണക്കുകൾ പ്രകാരം ലോകത്തിലെ എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും ഈ ഭാഗത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണയും ഏകദേശം അത്രതന്നെ ടൺ പ്രകൃതിവാതക (എൽ.എൻ.ജി) വ്യാപാരവും ഇതുവഴിയാണ് നടക്കുന്നത്.

2024-ൽ ഏകദേശം 20.3 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയും 290 ദശലക്ഷം ക്യുബിക് മീറ്റർ എൽഎൻജിയുമാണ് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയത്. സൗദി അറേബ്യ, ഇറാഖ്, യു എ ഇ, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങൾ ഈ കപ്പൽ മാർഗമാണ് ഊർജ വ്യാപാരത്തിന് പ്രധാനമായി ഉപയോഗിക്കുന്നത് . ഈ ഭാഗത്ത് എണ്ണവിതരണം തടസ്സപ്പെട്ടാൽ അത് ആഗോള വിപണിയിൽ വലിയ പ്രതിസന്ധിക്കായിരിക്കും വഴിവെക്കുക.

ഹോർമുസ് കടലിടുക്ക് അടക്കുന്നതോടെ എണ്ണ വില 90 ഡോളർ വരെ എത്തിയേക്കുമെന്നും ഒരുപക്ഷേ 400 ഡോളർ വരെ ഉയാൻ സാധ്യത ഉണ്ടെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇത് ലോകമെമ്പാടുമുള്ള പണപ്പെരുപ്പത്തിനും സാമ്പത്തിക മാന്ദ്യത്തിനും കാരണമായേക്കും. ഊർജ്ജം കൂടുതലായി ഉപയോഗിക്കുന്ന വ്യവസായങ്ങൾ, ഗതാഗത മേഖല എന്നിവയെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കും.

ഇന്ത്യക്ക് തിരിച്ചടിയാകുന്നത് എങ്ങനെ?

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. തങ്ങളുടെ ആവശ്യത്തിൻ്റെ 90 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. പ്രതിദിനം 5.5 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അതിൽ 1.5 ദശലക്ഷം ബാരൽ ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. സൗദി അറേബ്യ, ഇറാഖ്, യു എ ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്.

ഹോർമുസ് കടലിടുക്ക് അടച്ചാൽ ഇന്ത്യക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകും. ഇറക്കുമതി ചിലവ് വർധിക്കുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യും. എണ്ണവിലയും കുത്തനെ കുതിക്കും. എണ്ണ വില 10 ഡോളർ വരെ വർധിച്ചാൽ അത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ആകെ ബാധിക്കും. വളർച്ച 0.5% വരെ കുറയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കടലിടുക്ക് അടുക്കുന്നതോടെ എണ്ണ ലഭ്യത ഉറപ്പാക്കാൻ റഷ്യയേയും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളേയും ഇന്ത്യ കൂടുതലായി ആശ്രിയിക്കേണ്ടി വരും. ഇതിനോടകം തന്നെ റഷ്യയിൽ നിന്നാണ് ഇന്ത്യ കൂടുതലായി എണ്ണ ഇറക്കുമത ചെയ്യുന്നത്. അതുകൊണ്ട് തന്നെ എണ്ണ ലഭ്യതയിൽ പ്രതിസന്ധി നേരിടില്ലെങ്കിലും ചരക്കുകടത്ത് കൂലി വർധിക്കുന്നത് ശുദ്ധീകരിച്ചുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയിൽ ഇന്ത്യ തിരിച്ചടി നേരിട്ടേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+