കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ പാതയില്‍ ഇറാനും വിപണി തുറക്കുന്നു, ഏപ്രില്‍ 11 മുതല്‍, ആശങ്ക, കൊറോണ രണ്ടാം തരംഗം!!

Google Oneindia Malayalam News

തെഹറാന്‍: ഇറാന്‍ കൊറോണ വൈറസ് റിപ്പോര്‍ട്ടിന് ശേഷം കൊണ്ടുവന്ന ഇളവുകള്‍ പതിയെ പിന്‍വലിക്കുന്നു. രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റൂഹാനി. റിസ്‌ക് കുറഞ്ഞ സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഏപ്രില്‍ 11ന് മുതല്‍ വിപണി തുറക്കാന്‍ പോകുന്നത്. അതേസമയം രാജ്യത്തെ സാമ്പത്തിക സ്ഥിതി വളരെ മോശമായ സാഹചര്യത്തിലാണ് ഇത്തരമൊരു കടുംകൈ റൂഹാനി ചെയ്യുന്നത്. ചൈനയുടെ പാതയിലാണ് ഇറാന്റെ പോക്ക്. എന്നാല്‍ ചൈനയില്‍ രോഗം വലിയ തോതില്‍ ഭേദപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇറാന്‍ അത്തരമൊരു സാഹചര്യത്തിലല്ല ഉള്ളത്.

1

ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ റിസ്‌ക് കുറഞ്ഞ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുമെന്ന് റൂഹാനി പറഞ്ഞു. അതേസമയം തലസ്ഥാന നഗരിയായ തെഹറാനില്‍ ഇത് ഏപ്രില്‍ 18ന് ആരംഭിക്കുമെന്നും റൂഹാനി വ്യക്തമാക്കി. പൊതു ജീവിതം തടസ്സപ്പെടുത്തുന്നത് സമ്പദ് ഘടനയെ തകര്‍ത്ത് തരിപ്പണമാക്കുമെന്ന ഭയത്തിലാണ് ഇറാന്‍. സര്‍ക്കാര്‍ ജോലിക്കാരില്‍ മൂന്നില്‍ രണ്ട് ഭാഗവും വീടുകളില്‍ തന്നെ ഇരുന്നാണ് ജോലി ചെയ്യുക. എല്ലാവരോടും ഇപ്പോഴും വീടുകളില്‍ തന്നെ ഇരിക്കാനാണ് നിര്‍ദേശിക്കുന്നതെന്ന് റൂഹാനി പറഞു. എന്നാല്‍ എന്തൊക്കെയാണ് റിസ്‌ക് കുറഞ്ഞ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്ന് റൂഹാനി വ്യക്തമാക്കിയിട്ടില്ല.

അതേസമയം സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, സാമൂഹി-സാംസ്‌കാരിക, കായിക, മതപരമായ ചടങ്ങുകള്‍ എന്നിവ എന്തായാലും ഉണ്ടാവില്ല. ഇതിനുള്ള വിലക്ക് ഏപ്രില്‍ 18ലേക്ക് നീട്ടിയിരിക്കുകയാണ്. ഇവ ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള മേഖലയായിട്ടാണ് കാണുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ മുന്നറിയിപ്പ് ഇറാന്‍ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്. വളരെ വേഗത്തില്‍ സ്ഥിതിഗതികള്‍ പഴയ രീതിയിലേക്ക് കൊണ്ടുവരുന്നത് കൊറോണയുടെ രണ്ടാം തരംഗത്തിന് വഴിവെക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ പോലും ചെറിയ ബിസിനസുകള്‍ തുടങ്ങാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊറോണ കാരണം സമ്പദ് ഘടന തകരുന്നത് തിരഞ്ഞെടുപ്പിനെ വരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റൂഹാനിയുടെ വിലയിരുത്തല്‍. അമേരിക്കയുടെ ഉപരോധം ഉള്ളത് കൊണ്ട് നേരത്തെ തന്നെ അവര്‍ പ്രതിസന്ധിയിലാണ്. ഇറാനില്‍ ഇതുവരെ 3603 പേരാണ് മരിച്ചത്. 58,226 പേര്‍ രോഗ ബാധിതരാണ്. ദിവസങ്ങളായി ഇറാനില്‍ നൂറിലധികം പേര്‍ മരിക്കുന്നുണ്ട്. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങളൊന്നും ജനങ്ങള്‍ പാലിക്കുന്നില്ല. മാര്‍ച്ച് 20ന് പുതുവര്‍ഷ ആഘോഷങ്ങള്‍ തുടങ്ങിയതോടെ വലിയ തോതില്‍ ജനങ്ങള്‍ നഗരങ്ങളില്‍ ഇറങ്ങുന്നുണ്ട്. ഇറാനില്‍ യാത്രാവിലക്കുകള്‍ നിലവിലുണ്ട്. എന്നാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടില്ല. റൂഹാനിയുടെ പ്രഖ്യാപനം പുതിയ പ്രശ്‌നങ്ങളിലേക്ക് ഇറാനെ നയിക്കുമെന്നാണ് ഭയം.

English summary
iran to resume low risk economic activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X