Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍; കുരങ്ങനെ ബഹിരാകാശത്തേയ്ക്ക് അയക്കുന്നു

തെഹ്‌റാന്‍: ബഹിരാകാശ രംഗത്ത് പുരോഗതി കൈവരിയ്ക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ തുടരുന്നു. വീണ്ടും ഒരു കുരങ്ങനെ കൂടി ബഹിരാകശേത്തയ്ക്ക് അയക്കാനാണ് ഇറാന്റെ നീക്കം. ഇറാനിലെ ഒരു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഒരു മാസത്തിനകം കുരങ്ങനെ ബഹിരാകാശത്തേയ്ക്ക് അയക്കാനാണ് ഇറാന്‍ ലക്ഷ്യമിടുന്നത്.

ഇറാന്‍ പത്രമായ ജൊംഹുരി ഇസ്ലാമിയാണ് ഒക്ടോബര്‍ 13 ന് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. 2018 ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിയ്ക്കാനാണ് ഇറാന്റെ ലക്ഷ്യമെന്നും അതിന് മുന്നോടിയായിട്ടാണ് കുരങ്ങനെ അയക്കുന്നതെന്നും ഇറാന്റെ ബഹിരാകാശ ഏജന്‍സി തലവന്‍ ഹമീദ് ഫസേലി ജൊംഹുരി ഇസ്ലാമിയോട് പറഞ്ഞു.

Flag of Iran

ഈ വര്‍ഷം ആദ്യം ഒരു കുരങ്ങനെ ബഹിരാകാശത്ത് എത്തിയ്ക്കുകയും അതിന് ശേഷം വിജയകരമായി അതിനെ ഭൂമിയില്‍ എത്തിച്ചുവെന്നും ഇറാന്‍ അവകാശപ്പെട്ടിരുന്നു. കുരങ്ങുകളെ ബഹിരാകാശത്തേയ്ക്ക് പരീക്ഷണാര്‍ത്ഥം അയക്കാനാണ് ഇറാന്‍ ലക്ഷ്യമിടുന്നതെന്ന് ഫസേലി തന്റെ ലേഖനത്തില്‍ പറയുന്നു. പേര്‍ഷ്യന്‍ പൂച്ചകളെ ബഹിരാകാശത്തേയ്ക്ക് അയക്കാന്‍ സാധ്യതയുണ്ടെന്ന് സെപ്റ്റംബറില്‍ ഇറാന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+