'എന്റെ മകനെ കൊലപ്പെടുത്താൻ ഇറാൻ ശ്രമിച്ചു', ഗുരുതര ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹു
തന്റെ മകനെ വധിക്കാന്‍ ഇറാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിലെ ചാനല്‍ 14ന് നല്‍കിയ ടെലി അഭിമുഖത്തിലാണ് നെതന്യാഹു ഗുരുതരമായ ആരോപണം ഇറാനെതിരെ ഉയര്‍ത്തിയത്. വലിയൊരു സംഭവം ഉണ്ടായി. ഇറാന്‍ എന്റെ ആണ്‍മക്കളിലൊരാളെ ലക്ഷ്യം വെച്ചു. എന്റെ മക്കളിലൊരാളെ കൊല്ലാന്‍ ഇറാന്‍ ശ്രമിച്ചു, നെതന്യാഹു പറഞ്ഞു.
എങ്ങനെയാണ് വധശ്രമം ഉണ്ടായത് എന്നോ എപ്പോഴാണ് ഉണ്ടായത് എന്നോ അടക്കമുളള വിവരങ്ങള്‍ നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല. അന്‍വര്‍, യാസര്‍ എന്നിവരാണ് നെതന്യാഹുവിന്റെ മക്കള്‍. ഇവരില്‍ ആര്‍ക്കെതിരെയാണ് ഇറാന്റെ വധശ്രമം ഉണ്ടായത് എന്നുളളതും നെതന്യാഹു വ്യക്തമാക്കിയിട്ടില്ല.

ഇസ്രായേലില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരെ മത്സരിക്കുന്ന ഗാഡി ഐസന്‍കോട്ടെന് സുരക്ഷാ അകമ്പടി നല്‍കാന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെത് വിസമ്മതിച്ചു എന്നുളള റിപ്പോര്‍ട്ടുകളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ ആരോപണങ്ങള്‍ പുറത്ത് വരുന്നത്. അതേസമയം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും നെതന്യാഹുവിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും കുറഞ്ഞത് 5 വര്‍ഷത്തേക്ക് സുരക്ഷ ഒരുക്കാനുളള കരാറില്‍ ഷിന്‍ ബെത് ഏര്‍പ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ചുളള ചോദ്യത്തിന്, തന്റെ കുടുംബത്തിന് സുരക്ഷയെന്നത് ഒരു ആഢംബരം അല്ലെന്ന് നെതന്യാഹു പ്രതികരിച്ചു.
ബെഞ്ചമിന്‍ നെതന്യാഹുവിന് രണ്ട് ആണ്‍മക്കളും ഒരു മകളുമാണ് ഉളളത്. മൂത്ത മകന്‍ യാസിര്‍ 2024 മുതല്‍ ഏറെ നാള്‍ മിയാമിയില്‍ ആയിരുന്നു. ഈ സമയത്ത് ഷിന്‍ ബെത് യാസിറിന് സുരക്ഷയൊരുക്കിയിരുന്നു. ഇളയ മകനായ അന്‍വര്‍ ഇസ്രായേലില്‍ തന്നെയാണ് താമസം. സുരക്ഷ ഇല്ലായിരുന്നുവെങ്കില്‍ അവര്‍ തന്റെ മകനെ കൊലപ്പെടുത്തുന്നതില്‍ വിജയിക്കുമായിരുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ആളുകള്‍ കുറച്ച് സംയമനം പാലിക്കേണ്ടതുണ്ടെന്നും നെതന്യാഹു പറഞ്ഞു.



Click it and Unblock the Notifications