Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍; ടെഹ്റാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു; 180 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Recommended Video

cmsvideo
    All 180 passengers lost their lives after Boeing 737 cr@shes in Iran | Oneindia Malayalam

    ടെഹ്റാന്‍: ഇറാനിലെ ടെഹ്റാന്‍ വിമാനത്താവളത്തില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. 180 യാത്രക്കാരുമായി ടെഹ്റാനില്‍ നിന്നും ഉക്രെയിനിലേക്ക് പുറപ്പെട്ട ഉക്രൈയ്ന്‍ എയര്‍ലൈന്‍സിന്‍റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ എല്ലാവരും മരിച്ചെന്നാണ് അന്തര്‍ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ ഓദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

    റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിന്ന് ഉക്രൈന്‍ തലസ്ഥാനമായി കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.

    iran

    അമേരിക്ക-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലുണ്ടായ അപകടത്തില്‍ മറ്റ് അട്ടിമറികള്‍ ഉണ്ടോയെന്ന സംശയവും ശക്തമാണ്. എന്നാല്‍ അപകടത്തിന് നിലവിലെ സംഘര്‍ഷാവസ്ഥയുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+