കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടിച്ച് ഇറാൻ; ഇറാഖിലെ യുഎസ് സൈനികത്താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം, യുദ്ധഭീതിയിൽ ലോകം

Google Oneindia Malayalam News

Recommended Video

cmsvideo
Iran fires rockets at US forces in Iraq

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനികതാവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം. ഇന്ത്യൻ സമയം പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ഇറാഖിലെ അൽ അസദ്, ഇർബിൽ സൈനിക താവളങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 12ഓളം ബാലസ്റ്റിക് മിസൈലുകളാണ് യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യം വെച്ച് ഇറാൻ വിക്ഷേപിച്ചത്.

ഇറാൻ- യുഎസ് സംഘർഷം: പെട്രോൾ- ഡീസൽ വില മൂന്നാം ദിവസവും മുകളിലേക്ക്, ക്രൂഡ് ഓയിൽ ബാരലിന് 69. 20 ഡോളർ!!ഇറാൻ- യുഎസ് സംഘർഷം: പെട്രോൾ- ഡീസൽ വില മൂന്നാം ദിവസവും മുകളിലേക്ക്, ക്രൂഡ് ഓയിൽ ബാരലിന് 69. 20 ഡോളർ!!

ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിനുള്ള പ്രത്യാക്രമണമാണെന്ന് ഇറാൻ പ്രതികരിച്ചു. ആക്രമണത്തിൽ ആളപായം ഉണ്ടായതായോ എത്രത്തോളം നാശനഷ്ടം ഉണ്ടായെന്നോ വ്യക്തമല്ല. ആക്രമണം നടന്നതായി പെന്റഗൺ സ്ഥികരിച്ചിട്ടുണ്ട്.

missile

ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി പെന്റഗൺ വക്താവ് ജൊനാഥൻ ഹൊഫ്മാനാണ് സ്ഥിരീകരിച്ചത്. ഇറാഖിലെ അമേരിക്കയുടെയും സഖ്യസേനകളുടെയും സൈനിക കേന്ദ്രങ്ങളിലേക്ക് ഒരു ഡസനോളം ബാലസ്റ്റിക് മിസൈൽ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തി. എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായി എന്ന കാര്യം പരിശോധിച്ച് വരികയാണെന്നും ഹൊഫ്മാൻ വ്യക്തമാക്കി. ഇറാന്റെ തിരിച്ചടിയെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദേശീയ സുരക്ഷാ സംഘവുമായി നേരിട്ട് വിലയിരുത്തിയതായി വൈറ്റ് ഹൈസ് വ്യക്തമാക്കി.

യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് മറുപടിയായാണ് ആക്രമണമെന്ന് ദേശീയ ടെലവിഷനിലൂടെ ഇറാൻ വ്യക്തമാക്കി. യുഎസിന് തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമേരിക്കൻ സൈന്യത്തെ ഭീകരസംഘടനയായി ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഖാസിം സുലൈമാനിയുടെ ഖബറടക്കം നടന്നതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ഇറാന്റെ ആക്രമണത്തോടെ മേഖലയിൽ സംഘർഷ സാധ്യതയേറി. ആക്രമണത്തിന് പിന്നാലെ എണ്ണവിലയും കുതിച്ചുയർന്നിട്ടുണ്ട്.

English summary
Iran attacked US babses in Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X