കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ആകാശ പഴുതുകള്‍ അടച്ചു; അമേരിക്കന്‍ പദ്ധതി പാളും, സുരക്ഷ ഒരുക്കി ബവാര്‍ 373

Google Oneindia Malayalam News

ടെഹ്‌റാന്‍: വിദേശ ആയുധങ്ങള്‍ ഇറക്കുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരിക്കെ, ഇറാന്‍ സ്വന്തമായി പ്രതിരോധം തീര്‍ക്കുന്നു. വ്യോമ പ്രതിരോധ സംവിധാനമായ ബവാര്‍ 373 ആണ് ഇതില്‍ ഏറ്റവും പുതിയത്. റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനത്തേക്കാള്‍ ശേഷി കൂടിയതാണിത്. ഇറാന്റെ ആകാശ മേഖല കൂടുതല്‍ സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ബവാര്‍-373 മിസൈല്‍ പ്രതിരോധ സംവിധാനം ടെഹ്‌റാനില്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പരസ്യപ്പെടുത്തി. സമാനമായ മറ്റു മിസൈല്‍ പ്രതിരോധ-നിരീക്ഷണ സംവിധാനങ്ങളും ഇറാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക ഇറാനില്‍ നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് പുതിയ പ്രതിരോധ സംവിധാനം പരസ്യപ്പെടുത്തിയിരിക്കുന്നത്. ബവാറിന്റെ പ്രത്യേകതകള്‍ അമേരിക്കയെ ആശങ്കപ്പെടുത്തുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 തര്‍ക്കം രൂക്ഷമായിരിക്കെ

തര്‍ക്കം രൂക്ഷമായിരിക്കെ

അമേരിക്കയുമായി തര്‍ക്കം രൂക്ഷമായിരിക്കെയാണ് ഇറാന്‍ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം പരസ്യപ്പെടുത്തിയിരിക്കുന്നത്. ശത്രു ആക്രമണങ്ങള്‍ ചെറുക്കാനും നിരീക്ഷണ സംവിധാനങ്ങള്‍ തകര്‍ക്കാനും ബവാര്‍ 373ന് സാധിക്കും. ഇറാനെതിരെ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വന്തമായി നിര്‍മിക്കുകയാണ് അവര്‍.

ബവാര്‍ എന്നാല്‍ വിശ്വാസം

ബവാര്‍ എന്നാല്‍ വിശ്വാസം

ഫാര്‍സി ഭാഷയില്‍ ബവാര്‍ എന്നാല്‍ വിശ്വാസം എന്നര്‍ഥം. ഇറാന്‍ സ്വന്തമായി നിര്‍മിക്കുന്ന ആദ്യ ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനമാണിതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി മിസൈല്‍ പ്രതിരോധ സംവിധാനം സ്വന്തമായി നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു ഇറാന്‍.

റഷ്യയുടെ എസ്-300

റഷ്യയുടെ എസ്-300

റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ്-300. ഇത് വാങ്ങുന്നതിന് ഇറാന്‍ ധാരണയായിരുന്നു. എന്നാല്‍ 2010ല്‍ ഇറാനെതിരെ വന്‍ ശക്തി രാജ്യങ്ങള്‍ ഉപരോധം ചുമത്തി. അതോടെ മിക്ക ആയുധങ്ങളും ഇറക്കാന്‍ സാധിക്കാതെ വന്നു. തുടര്‍ന്നാണ് സ്വന്തമായി നിര്‍മിക്കാന്‍ ആരംഭിച്ചത്.

എസ്-300നേക്കാള്‍ ശേഷി

എസ്-300നേക്കാള്‍ ശേഷി

2015ല്‍ ഇറാനും വന്‍ശക്തി രാജ്യങ്ങളും തമ്മില്‍ ആണവ കരാര്‍ ഒപ്പിട്ടു. തൊട്ടടുത്ത വര്‍ഷം റഷ്യയുടെ എസ്-300 ഇറാന്‍ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ എസ്-300നേക്കാള്‍ ശേഷിയുള്ളതാണ് ഇറാന്‍ നിര്‍മിച്ചിരിക്കുന്ന ബവാര്‍ 373. ഇതിന് എസ്-400ന്റെ ശേഷിയുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.

200 കിലോമീറ്റര്‍ ദൈര്‍ഘ്യം

200 കിലോമീറ്റര്‍ ദൈര്‍ഘ്യം

200 കിലോമീറ്റര്‍ ദൈര്‍ഘ്യം ശേഷിയുള്ളതാണ് ബവാര്‍ 373. ഇറാന്റെ ഭൂവിസ്തൃതി പരിശോധിക്കുമ്പോള്‍ രാജ്യത്തെ തന്ത്രപ്രധാന വ്യോമ മേഖല മൊത്തം പ്രതിരോധിക്കാന്‍ ബവാറിന് സാധിക്കുമെന്നാണ് സൈനിക ഉദ്യോഗസ്ഥരുടെ വിശ്വാസം. അമേരിക്കയുമായുള്ള ആണവ കരാര്‍ സംബന്ധിച്ചും ബവാറിന്റെ പ്രദര്‍ശന ചടങ്ങില്‍ പ്രസിഡന്റ് റൂഹാനി പരാമര്‍ശിച്ചു.

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ കാര്യമില്ല

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ കാര്യമില്ല

അമേരിക്കയുമായുള്ള ആണവ ചര്‍ച്ചയില്‍ ഇനി കാര്യമില്ലെന്ന് ഹസന്‍ റൂഹാനി പറഞ്ഞു. ശത്രുരാജ്യങ്ങള്‍ ബുദ്ധിശൂന്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുപോലെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും റൂഹാനി പറഞ്ഞു. അമേരിക്കക്കെതിരേ രൂക്ഷമായ പരിഹാസവും ഹസന്‍ റൂഹാനിയുടെ ഭാഗത്തുനിന്നുണ്ടായി.

 മിസ്റ്റര്‍ റോക്കറ്റ്, ദയവ് ചെയ്ത്...

മിസ്റ്റര്‍ റോക്കറ്റ്, ദയവ് ചെയ്ത്...

ശത്രുരാജ്യം ഇറാനെതിരെ റോക്കറ്റ് അയച്ചാല്‍, മിസ്റ്റര്‍ റോക്കറ്റ്, ദയവ് ചെയ്ത് ഞങ്ങളുടെ രാജ്യത്തെ ആക്രമിക്കരുത്. ഞങ്ങള്‍ നിരപരാധികളാണ്. റോക്കറ്റ് തൊടുത്തുവിടുന്ന സര്‍, നിങ്ങളുടെ മിസൈല്‍ ആകാശത്ത് വച്ച് തകര്‍ക്കാനുള്ള ബട്ടണ്‍ ഒന്ന് അമര്‍ത്താമോ എന്നൊന്നും പറയാന്‍ ഇറാനെ കിട്ടില്ലെന്നും ഹസന്‍ റൂഹാനി പറഞ്ഞു.

 അമേരിക്കന്‍ വിമാനം തകര്‍ത്തു

അമേരിക്കന്‍ വിമാനം തകര്‍ത്തു

അമേരിക്കന്‍ സൈന്യത്തെ നിരീക്ഷണ വിമാനം അടുത്തിടെ ഇറാന്‍ സൈന്യം തകര്‍ത്തിരുന്നു. ഭൂതല-വ്യോമ മിസൈല്‍ ഉപയോഗിച്ചായിരുന്നു തകര്‍ത്തത്. ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ കടന്ന ഉടനെയാണ് അമേരിക്കന്‍ ഡ്രോണ്‍ സൈന്യം തകര്‍ത്തത്. എന്നാല്‍ ഇറാന്റെ വ്യോമാതിര്‍ത്തി തങ്ങള്‍ ലംഘിച്ചില്ലെന്നാണ് അമേരിക്ക പറഞ്ഞത്.

ഫ്രാന്‍സ് മുന്നോട്ട് വച്ച നിര്‍ദേശം

ഫ്രാന്‍സ് മുന്നോട്ട് വച്ച നിര്‍ദേശം

അതേസമയം, ആണവ കരാര്‍ പൂര്‍ണ തോതില്‍ നടപ്പാക്കുന്നതിന് ഫ്രാന്‍സ് മുന്നോട്ട് വച്ച നിര്‍ദേശം ഇറാന്‍ വിദേശ കാര്യ മന്ത്രി ജവാദ് സരീഫ് സ്വാഗതം ചെയ്തു. കരാര്‍ നടപ്പാക്കുന്നതിന് പകരമായി, ഇറാനെതിരായ ഉപരോധം കുറയ്ക്കുകയോ ഇറാന് സാമ്പത്തിക സഹായം നല്‍കുകയോ ആവാം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നോട്ടുവച്ച നിര്‍ദേശം.

ഗുണപരമായ ചര്‍ച്ച

ഗുണപരമായ ചര്‍ച്ച

ഫ്രഞ്ച് പ്രസിഡന്റുമായി കൂടുതല്‍ ഗുണപരമായ ചര്‍ച്ച നടത്താന്‍ അടുത്ത ദിവസം സാധിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. അമേരിക്കക്ക് പുറമെ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ചൈന, റഷ്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് കരാറില്‍ നേരത്തെ ഒപ്പുവച്ചിരുന്നത്. ട്രംപ് അധികാരത്തിലെത്തിയതോടെ ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നു.

അമേരിക്കന്‍ ഇടപെടല്‍ വേണ്ട

അമേരിക്കന്‍ ഇടപെടല്‍ വേണ്ട

ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ ഇടപെടല്‍ വേണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ചു. ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ മേഖലയിലെ രാജ്യങ്ങള്‍ തന്നെ പരിഹരിക്കും. പുറംരാജ്യങ്ങളുടെ ആവശ്യമില്ല. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുപാതയ്ക്ക് സുരക്ഷ ഒരുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാധിക്കുമെന്നും ജവാദ് സരീഫ് പറഞ്ഞു.

വന്‍ പൊട്ടിത്തെറിക്ക് കോപ്പുകൂട്ടി കുമാരസ്വാമി; യെഡ്ഡി സര്‍ക്കാര്‍ തെറിക്കും, ഉദ്യോഗസ്ഥര്‍ കൂട്ട്വന്‍ പൊട്ടിത്തെറിക്ക് കോപ്പുകൂട്ടി കുമാരസ്വാമി; യെഡ്ഡി സര്‍ക്കാര്‍ തെറിക്കും, ഉദ്യോഗസ്ഥര്‍ കൂട്ട്

English summary
Iran unveils new missile defence system, Bavar 373
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X