Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്റെ കിരീടത്തിലെ രത്‌നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാന്റെ തന്ത്രപ്രധാന മേഖലകളിലൊന്നായ ഖാര്‍ഗ് ദ്വീപില്‍ ആക്രമണം നടത്തി അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാന്റെ കിരീടത്തിലെ മുത്ത് എന്ന് വിശേഷിപ്പിക്കുന്ന ദ്വീപാണ് ഖാര്‍ഗ്. യുദ്ധം ആരംഭിച്ച് 13 ദിവസം വരെയും ഇവിടേക്ക ആക്രമണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ 14-ാം നാള്‍ ഇവിടേക്ക് യുഎസ് സെന്‍ട്രല്‍ കമാന്‍ഡോസ് എത്തി എന്നാണ് ട്രംപ് പറയുന്നത്.

ഹോര്‍മുസ് കടലിടുക്ക് തടയുന്നതിനെതിരെ ടെഹ്റാനോട് മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതിനാലാണ് ഖാര്‍ഗ് ആക്രമിച്ചത് എന്ന് ട്രംപ് പറഞ്ഞു. മധ്യപൂര്‍വദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബിംഗ് റെയ്ഡുകള്‍ ആണ് യുഎസ് നടത്തിയത് എന്നും ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്നും എന്നാല്‍ ദ്വീപിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ കേടുകൂടാതെ വിടാന്‍ താന്‍ തീരുമാനിച്ചതായും ട്രംപ് പറഞ്ഞു.

Iran-US Conflict

'കുറച്ചു മുന്‍പ്, എന്റെ നിര്‍ദ്ദേശപ്രകാരം, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബിംഗ് റെയ്ഡുകളിലൊന്ന് നടത്തി, ഇറാന്റെ സവിശേഷമായ ഖാര്‍ഗ് ദ്വീപിലെ എല്ലാ സൈനിക ലക്ഷ്യങ്ങളെയും പൂര്‍ണ്ണമായും ഇല്ലാതാക്കി,' ട്രംപ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

വടക്കന്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ സ്ഥിതി ചെയ്യുന്ന ചെറുതും എന്നാല്‍ തന്ത്രപരമായി പ്രാധാന്യമുള്ളതുമായ ഖാര്‍ഗ് ദ്വീപ്, ഇറാന്റെ ക്രൂഡ് കയറ്റുമതിയുടെ ഏകദേശം 90% കൈകാര്യം ചെയ്യുന്നു. സംഘര്‍ഷത്തിന്റെ രണ്ടാം ആഴ്ചയായ വെള്ളിയാഴ്ച വരെ, യുഎസിന്റെയും ഇസ്രായേലിന്റെയും സൈനികര്‍ ഈ ചെറിയ ഭൂമിയെ സ്പര്‍ശിച്ചിരുന്നില്ല. ഇറാന്റെ പ്രധാന ഭൂപ്രദേശമായ തീരത്ത് നിന്ന് ഏകദേശം 24 കിലോമീറ്റര്‍ അകലെ പേര്‍ഷ്യന്‍ ഗള്‍ഫിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

പ്രതിദിനം ഏകദേശം 7 ദശലക്ഷം ബാരല്‍ എണ്ണ കയറ്റാനുള്ള വലിയ ശേഷി ഈ ദ്വീപിനുണ്ട്. സംഘര്‍ഷം ആരംഭിച്ചതുമുതല്‍ ഈ ദ്വീപ് ട്രംപ് ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കടലിടുക്കിന് ഏകദേശം 483 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. അതേസമയം ഹോര്‍മുസ് കടലിടുക്കിന്റെ ഉപരോധത്തിനെതിരെ ട്രംപ് ടെഹ്റാ്‌ന് മുന്നറിയിപ്പ് നല്‍കി.

മിഡില്‍ ഈസ്റ്റിലേക്ക് യുഎസ് 2,500 മറൈന്‍ സൈനികരെയും മൂന്ന് യുദ്ധക്കപ്പലുകളെയും വിന്യസിക്കുന്നതിനിടയിലാണ് പുതിയ മുന്നറിയിപ്പ്. 'ഇറാന്‍ അല്ലെങ്കില്‍ മറ്റാരെങ്കിലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകലിനെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും ചെയ്താല്‍, ഞാന്‍ ഉടന്‍ തന്നെ ഈ തീരുമാനം പുനഃപരിശോധിക്കും,' യുഎസ് പ്രസിഡന്റ് പറഞ്ഞു.

ഇറാനിയന്‍ ആക്രമണത്തില്‍ നിന്ന് കപ്പലുകളെ സംരക്ഷിക്കുന്നതിനായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് യുഎസ് ഉടന്‍ തന്നെ അകമ്പടി സേവിക്കാന്‍ തുടങ്ങുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ ടാങ്കറുകള്‍ക്ക് യുഎസ് നാവികസേന എപ്പോള്‍ അകമ്പടി സേവിക്കാന്‍ തുടങ്ങുമെന്ന് ചോദിച്ചപ്പോള്‍ അത് ഉടന്‍ സംഭവിക്കും എന്ന് ട്രംപ് പറഞ്ഞു.

'ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വേഗതയില്‍ അവരുടെ എല്ലാ അര്‍ത്ഥവത്തായ സൈനിക കഴിവുകളെയും പരാജയപ്പെടുത്താനും നശിപ്പിക്കാനും പ്രവര്‍ത്തനരഹിതമാക്കാനുമുള്ള പദ്ധതിയിലാണ്' എന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+