Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെതിരെ വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്; ഹോര്‍മുസ് ഉപരോധം തുടരും

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനായി നീട്ടുകയാണെന്നും എന്നാല്‍ രാജ്യത്തെ തുറമുഖങ്ങളില്‍ യുഎസ് നാവിക ഉപരോധം നിലനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം ഇറാന്‍ കൊണ്ടുവരുന്നതുവരെ 'വെടിനിര്‍ത്തല്‍ നീട്ടുമെന്ന്' ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

എന്നിരുന്നാലും ഉപരോധം തുടരാന്‍ അദ്ദേഹം സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. വെടിനിര്‍ത്തല്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ക്കായി വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്ഥാന്‍ നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

Iran US Conflict

'ഇറാന്‍ ഗവണ്‍മെന്റ് ഗുരുതരമായി തകര്‍ന്നിരിക്കുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും അഭ്യര്‍ത്ഥന പ്രകാരം, അവരുടെ നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും ഒരു ഏകീകൃത നിര്‍ദ്ദേശം കൊണ്ടുവരാന്‍ കഴിയുന്ന സമയം വരെ ഇറാന്‍ രാജ്യത്തിനെതിരായ ഞങ്ങളുടെ ആക്രമണം നിര്‍ത്തിവയ്ക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്,' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തു.

എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ തീരത്തുള്ള തുറമുഖങ്ങളുടെ ഉപരോധം നിലനില്‍ക്കുമെന്ന് ട്രംപ് പറഞ്ഞു. യുഎസ് സൈന്യം മറ്റെല്ലാ കാര്യങ്ങളിലും, സജ്ജരും പ്രാപ്തരുമായി തുടരും എന്നും അദ്ദേഹം വ്യക്തമാക്കി. 'അവരുടെ നിര്‍ദ്ദേശം സമര്‍പ്പിക്കപ്പെടുകയും ചര്‍ച്ചകള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അവസാനിക്കുകയും ചെയ്യുന്നതുവരെ' വെടിനിര്‍ത്തല്‍ നീട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ ഉപരോധത്തിലൂടെയും സൈനിക സന്നദ്ധതയിലൂടെയും ഇറാനില്‍ സമ്മര്‍ദ്ദം നിലനിര്‍ത്തിക്കൊണ്ട്, സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലിക അയവ് വരുത്തുക എന്നതാണ് ട്രംപിന്റെ ഉദ്ദേശ്യം. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇസ്ലാമാബാദിലേക്ക് പോകാതെ വാഷിംഗ്ടണില്‍ തന്നെ തുടര്‍ന്നു. അദ്ദേഹം ഇനി യാത്ര നടത്തില്ലെന്ന് വൈറ്റ് ഹൗസ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു.

അതേസമയം ഇറാനിയന്‍ തുറമുഖങ്ങളുടെ ഉപരോധം യുദ്ധനടപടിയും വെടിനിര്‍ത്തല്‍ ലംഘനവുമാണെന്നും ഇറാന്‍ പ്രതികരിച്ചു. ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിന്റെ ഉപദേഷ്ടാവ്, ട്രംപിന്റെ വെടിനിര്‍ത്തല്‍ നീട്ടല്‍ പ്രഖ്യാപനം ഒരു അപ്രതീക്ഷിത ആക്രമണത്തിനുള്ള തന്ത്രം ആണെന്ന് അവകാശപ്പെട്ടു. അതേസമയം ഇസ്ലാമാബാദിലെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ എപ്പോള്‍ നടക്കുമെന്ന് ഇതുവരെ വ്യക്തതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+