Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ തീരം വിട്ട 5000 യുഎസ് സൈനികര്‍ പട്ടായയില്‍; ലൈംഗിക തൊഴിലാളികള്‍ക്കെതിരെ നടപടി

ഇറാന്‍ തീരത്തു നിന്ന് പിന്‍വലിച്ച അമേരിക്കന്‍ സൈനികര്‍ തായ്‌ലാന്റിലെ പട്ടായ നഗരത്തിലേക്ക് എത്തുന്നു. 250 ദിവസത്തിലധികം നീണ്ട കടല്‍ സൈനിക ദൗത്യത്തിന് ശേഷമാണ് 5000ത്തില്‍ അധികം സൈനികര്‍ക്ക് ഉന്മേഷം ലഭിക്കാന്‍ തായ്‌ലാന്റിലെത്തിയത്. യുഎസ് സൈന്യത്തിലെ നാവികരും പൈലറ്റുമാരും ഉള്‍പ്പെടെ ഈ സംഘത്തിലുണ്ട്.

സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഇന്ത്യന്‍ ഇടപാടില്‍ കുതിച്ച് യുഎഇയും വെനസ്വേലയും, റഷ്യ പെട്ടു
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഇന്ത്യന്‍ ഇടപാടില്‍ കുതിച്ച് യുഎഇയും വെനസ്വേലയും, റഷ്യ പെട്ടു

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന കൂറ്റന്‍ കപ്പലിലായിരുന്നു കഴിഞ്ഞ ഒമ്പത് മാസത്തോളം ഈ സൈനികര്‍. വെനസ്വേലന്‍ തീരത്തെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങേണ്ട ഈ സൈനികരോട് ഇറാന്‍ തീരത്തേക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടതോടെയാണ് പതിവുകള്‍ തെറ്റിച്ച് കടലില്‍ കഴിയേണ്ടി വന്നത്. സാധാരണ ആറ് മാസത്തില്‍ കുറഞ്ഞ സേവനത്തിന് ശേഷം കുടുംബവുമായി കാണാനും മറ്റും സൗകര്യം ഒരുക്കാറുണ്ട്. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടതോടെ സൈനികര്‍ മാനസിക സംഘര്‍ഷം നേരിട്ടിരുന്നു.

iran us tension us navy in pattaya

എബ്രഹാം ലിങ്കണ്‍ എന്ന കപ്പലില്‍ അസൗകര്യം കാരണം പല സൈനികരും ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സൈനികര്‍ ഉന്നത ഓഫീസരുമാരുമായി കലഹിച്ചു എന്ന വാര്‍ത്തകളും വന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ അമേരിക്കയില്‍ അമര്‍ഷത്തോടെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സൈനകരെ ഇറാന്‍ തീരത്തു നിന്ന് പിന്‍വലിച്ചതും അഞ്ച് ദിവസത്തെ സുഖവാസം അനുവദിച്ചതും.

സ്വര്‍ണവില കുത്തനെ കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വാങ്ങുന്നവര്‍ക്ക് വന്‍ ലാഭം, പുതിയ പവന്‍ വില
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വാങ്ങുന്നവര്‍ക്ക് വന്‍ ലാഭം, പുതിയ പവന്‍ വില

സെപ്തംബര്‍ രണ്ട് മുതല്‍ ആറ് വരെയാണ് യുഎസ് സൈനികര്‍ തായ്‌ലാന്റിലെ പട്ടായ നഗരത്തില്‍ ഉണ്ടാകുക. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സുഖവാസത്തിന് വേണ്ടി നിരവധി പേര്‍ എത്തുന്ന തീര നഗരമാണ് പട്ടായ. ലൈംഗിക തൊഴിലാളികളും ചൂതാട്ട കേന്ദ്രങ്ങളും ഒട്ടേറെയുള്ള നഗരത്തില്‍ തായ് പോലീസ് കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. സൈനികര്‍ക്ക് അതൃപ്തിയുണ്ടാകുന്ന ഒന്നും പാടില്ല എന്ന ഉദ്ദേശത്തിലാണ് നടപടികള്‍.

പട്ടായയിലെ ലൈംഗിക തൊഴിലാളികള്‍ക്കെതിരെ കടുത്ത നടപടി ആരംഭിച്ചു എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വേശ്യാലയങ്ങള്‍ക്കെതിരെയും നടപടി തുടരുകയാണ്. തായ്‌ലാന്റില്‍ വേശ്യാവൃത്തി നിയമവിരുദ്ധമാണെങ്കിലും പട്ടായയില്‍ നിയമം ലംഘിച്ച് തുടരുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സെക്‌സ് ടൂറിസം കേന്ദ്രമാണ് പട്ടായ എന്ന് നേരത്തെ അമേരിക്കയുടെ എഫ്ബിഐ വിശേഷിപ്പിച്ചിരുന്നു.

ഖത്തര്‍ വെളുത്ത സ്വര്‍ണം തേടുന്നു; അഫ്ഗാനില്‍ എണ്ണ ശുദ്ധീകരണ കേന്ദ്രവും, പിന്നാലെ കുവൈത്ത്
ഖത്തര്‍ വെളുത്ത സ്വര്‍ണം തേടുന്നു; അഫ്ഗാനില്‍ എണ്ണ ശുദ്ധീകരണ കേന്ദ്രവും, പിന്നാലെ കുവൈത്ത്

പട്ടായയിലെ വാക്കിങ് സ്ട്രീറ്റ് സന്ദര്‍ശിക്കാന്‍ സൈനികര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എങ്കിലും പരിധി വിട്ടുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന് നിരോധനമുണ്ട്. റിസോര്‍ട്ട് ഉടമകള്‍ക്കും ഇക്കാര്യത്തില്‍ പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സൈനികരെ ചൂഷണം ചെയ്യുന്ന കച്ചവടക്കാര്‍ക്കെതിരെയും നടപടിയുണ്ടാകും. ഓരോ സൈനികരും ഒരു ദിവസം 3000 തായ് ഭട്ട് ചെലവഴിക്കുമെന്നാണ് പ്രതീക്ഷ. ഇത് മികച്ച വരുമാനമുണ്ടാക്കാനുള്ള അവസരമാണ് എന്ന് കച്ചവടക്കാരും റിസോര്‍ട്ട് ഉടമകളും കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+