കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ തകര്‍ന്നാല്‍ ഐസിസ് വരും! രക്ഷിക്കാനാണ് നോക്കുന്നത്; ഇറാനെ വിശ്വസിക്കാമോ?

സൗദിയെ സംരക്ഷിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും ഇറാനിന്‍ സുരാക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അലി ശംഖാനി പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

തെഹ്‌റാന്‍: സൗദി അറേബ്യയേയും അവിടുത്തെ രാജകുടുംബത്തെയും അട്ടിമറിക്കാന്‍ ഇറാന്‍ ഒരിക്കലും ശ്രമിക്കില്ല. കാരണം നിലവിലെ ഭരണകൂടം ഇല്ലാതായാല്‍ പകരം ആരു വരുമെന്ന് കാര്യത്തില്‍ ഇറാന് അതിയായ ആശങ്കയുണ്ട്. സൗദിയെ സംരക്ഷിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും ഇറാനിന്‍ സുരാക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അലി ശംഖാനി പറഞ്ഞു.

നിലവിലെ സൗദി ഭരണകൂടം തകര്‍ന്നാല്‍ ഇതിനേക്കാള്‍ നല്ലത് വരുമെന്ന് ഇറാന്‍ കരുതുന്നില്ലെന്നും ശംഖാനി പ്രതികരിച്ചു. ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയാണ് ശംഖാനി.

ഉന്നത സുരക്ഷാ സമിതി

സിറിയന്‍ യുദ്ധകാര്യങ്ങളിലുള്ള ഇറാന്റെ വിദേശ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഉന്നത ദേശീയ സുരക്ഷാ സമിതിയാണ്. ഇറാനിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശംഖാനി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

ഐസിസ് വരും

നിലവില്‍ സൗദി ഭരണകൂടം നശിച്ചാല്‍ അവര്‍ക്കിടയില്‍ കടുത്ത ഭിന്നത ഉടലെടുക്കും. അത് ഐസിസ് പോലുള്ള സംഘങ്ങള്‍ ആ രാജ്യത്ത് വളരാനും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാനും കാരണമാവും-ശംഖാനി പറഞ്ഞു.

 ഭീകരവാദമല്ല, വേണ്ടത് ഐക്യം

ഭീകരവാദം വളരാന്‍ ഇറാന്‍ ഒരിക്കലും സമ്മതിക്കില്ല. മേഖലയിലെ രാജ്യങ്ങളുടെ ഐക്യമാണ് പ്രധാനം. രാജ്യങ്ങള്‍ ഭിന്നിക്കുന്നത് തീവ്ര ആശയങ്ങള്‍ വളരാന്‍ ഇടയാക്കും. ഇസ്ലാമിക ലോകത്തിന്റെ താല്‍പര്യങ്ങള്‍ ഇല്ലാതാവുകയാണ് അതിന്റെ ഫലമെന്നും 1997 മുതല്‍ 2005 വരെ ഇറാന്റെ പ്രതിരോധ മന്ത്രിയായിരുന്നു ശംഖാനി അഭിപ്രായപ്പെട്ടു.

സൗദി ഭീകരരെ സഹായിക്കുന്നു

സിറിയ, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഇറാനും ഇടപെടുന്നുണ്ട്. ലബ്‌നാനിലെ രാഷ്ട്രീയത്തില്‍ തങ്ങള്‍ മുഖ്യപങ്കും വഹിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ മേഖലയിലെ സൗദിയുടെ ഇടപെടല്‍ ഭീകരവാദികള്‍ക്കാണ് ഗുണം ചെയ്യുന്നതെന്ന് ശംഖാനി പറഞ്ഞു.

സിറിയക്ക് പിടിക്കാത്ത വാക്കുകള്‍

അതേസമയം, ശംഖാനിയുടെ ചില വാക്കുകള്‍ സിറിയക്ക് പിടിച്ചില്ല. ഗള്‍ഫ് രാജ്യങ്ങള്‍ ആദ്യം ചെയ്യേണ്ടത് സിറിയയിലെ വിമതര്‍ക്ക് സഹായം നല്‍കുന്നത് അവസാനിപ്പിക്കുകയാണെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മിഖ്ദാദ് പറഞ്ഞു. ഖത്തറും സൗദിയും വിമതരെ സഹായിക്കുകയാണ്. ഇത് നിര്‍ത്തിയാല്‍ മാത്രമേ അവരുമായി ചര്‍ച്ചക്ക് സിറിയ തയ്യാറാവുവെന്നും മിഖ്ദാദ് പ്രതികരിച്ചു.

ക്ഷണിക്കാതെ വരുന്ന അമേരിക്ക

അടുത്താഴ്ച കസാകിസ്താനില്‍ സിറിയന്‍ സമാധാന ചര്‍ച്ച ആരംഭിക്കുകയാണ്. അതില്‍ അമേരിക്ക പങ്കെടുക്കുന്നത് ഇറാന് പിടിച്ചിട്ടില്ല. അമേരിക്കയെ ആരും ക്ഷണിച്ചിട്ടില്ലെന്നു ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് പറഞ്ഞു.

ചര്‍ച്ച അടുത്താഴ്ച

റഷ്യയും തുര്‍ക്കിയുമാണ് ചര്‍ച്ചയിലെ പ്രമുഖര്‍. തിങ്കളാഴ്ച തുടങ്ങുന്ന ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധിയും ഉണ്ടാവുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചിരുന്നു. ഇറാന് ഇതില്‍ വ്യത്യസ്തമായ നിലപാടാണുള്ളത്.

വഴിത്തിരിവുണ്ടാവും

കസാകിസ്താന്‍ തലസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചയില്‍ സിറിയന്‍ സര്‍ക്കാരിന്റെയും വിമതരുടെയും പ്രതിനിധികളെ ഒരുമിച്ചിരുത്താന്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ വിരുദ്ധ സമരം തുടങ്ങിയ ശേഷം ആദ്യമായിട്ടാവും ഇത്തരമൊരു ചര്‍ച്ച. അമേരിക്കയെ ചര്‍ച്ചക്ക് ക്ഷണിക്കരുതെന്ന് ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Iran does not seek the fall of Saudi Arabia or its royal family, rather it seeks to protect it for fear of what might replace it, according to one of Tehran’s top security figures. “The fall of the House of Saud would not mean that the alternative would be any better,” Ali Shamkhani said earlier this week. “Rather, it is very likely that it would lead to divisions within Saudi Arabia and to the dominance of the debased extremist ideology of ISIS over large parts of Saudi Arabia,” he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X