കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പിന് ഇറാന്റെ താക്കീത്; തങ്ങള്‍ക്കെതിരേ തിരിഞ്ഞാല്‍ പണികിട്ടും!! പ്രകോപനത്തിന് കാരണം ഇതാണ്

പശ്ചിമേഷ്യയില്‍ അത്യാധുനിക ആയുധങ്ങളും മിസൈലുകളും കൈവശമുള്ള രാജ്യമാണ് ഇറാന്‍. ഇസ്രായേലില്‍ വരെ ആക്രമണം നടത്താന്‍ ശേഷിയുള്ള മിസൈലുകളും ഇറാന്റെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • By Ashif
Google Oneindia Malayalam News

തെഹ്‌റാന്‍: അമേരിക്കക്കെതിരേ നിരന്തരം സംസാരിക്കുന്ന ഇറാന്‍ യൂറോപ്പുമായി ഇതുവരെ പ്രത്യക്ഷത്തില്‍ പ്രശ്‌നമുണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇറാന്‍ യൂറോപ്പിനെതിരേ ശക്തമായ ഭാഷയില്‍ രംഗത്തെത്തിയിരിക്കുന്നു. അതിന് കാരണമായത് ഫ്രാന്‍സിന്റെ പ്രതികരണമാണ്. ഇറാന്റെ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഫ്രാന്‍സ് പറഞ്ഞത്. ഇതോടെയാണ് ഇപ്പോഴുള്ളതിനേക്കാള്‍ ദൂരത്തേക്ക് വിക്ഷേപിക്കാന്‍ സാധിക്കുന്ന മിസൈല്‍ നിര്‍മിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചത്.

ഫ്രാന്‍സിന്റെ പ്രകോപനവും ഇറാന്റെ ചുട്ടമറുപടിയും ആഗോള തലത്തില്‍ പുതിയ വെല്ലുവിളി സൃഷ്ടിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇറാന്റെ മിസൈല്‍ പരീക്ഷണമാണ് വാക് പോരിന്റെ പ്രധാന കാരണം. എന്താണ് ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ മേധാവി ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്...

സമാനമായ തിരിച്ചുമുണ്ടാകും

സമാനമായ തിരിച്ചുമുണ്ടാകും

ഇറാനെ ഭീഷണിപ്പെടുത്തിയാല്‍ സമാനമായ രീതിയില്‍ തിരിച്ചുമുണ്ടാകുമെന്നാണ് ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ ഉപമേധാവി ബ്രിഗേഡിയല്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞത്. നിലവില്‍ 2000 കിലോമീറ്ററാണ് ഇറാന്‍ മിസൈലുകളും ദൂരപരിധി. യൂറോപ്പ് ഭീഷണിപ്പെടുത്തിയാല്‍ ദൂരപരിധി വര്‍ധിപ്പിക്കുമെന്ന് ഹുസൈന്‍ സലാമി പറഞ്ഞു.

 ശക്തമായ നടപടി വേണമെന്ന് ഫ്രാന്‍സ്

ശക്തമായ നടപടി വേണമെന്ന് ഫ്രാന്‍സ്

ഇറാന്റെ മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നായിരുന്നു ഫ്രാന്‍സ് പറഞ്ഞത്. ഇറാനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഫ്രാന്‍സ് പ്രതികരിച്ചിരുന്നു. ഇതാണ് ഇറാനെ ചൊടിപ്പിച്ചത്. വേണ്ടി വന്നാല്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധ്യതയുള്ള മിസൈല്‍ നിര്‍മിക്കുമെന്ന് ഇറാന്‍ തിരിച്ചടിച്ചു.

പ്രതിരോധ ആവശ്യങ്ങള്‍ക്ക് മാത്രം

പ്രതിരോധ ആവശ്യങ്ങള്‍ക്ക് മാത്രം

ഇറാന്റെ മിസൈല്‍ പദ്ധതി പ്രതിരോധ ആവശ്യങ്ങള്‍ക്ക് മാത്രമാണ്. അക്കാര്യത്തില്‍ ആരുമായും ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഇപ്പോള്‍ തങ്ങളുടെ മിസൈലുകള്‍ക്ക് 2000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. അത് കൂട്ടുന്നതിന് ഇറാന് സാധിക്കും. തങ്ങള്‍ക്ക് അതിനുള്ള സാങ്കേതിക വിദ്യയും കൈവശമുണ്ട്. പക്ഷേ, വ്യക്തമായ നിലപാടുള്ളത് കൊണ്ടാണ് ഇറാന്‍ ദൂരപരിധി കൂട്ടാതിരിക്കുന്നതെന്നും ഇറാന്‍ സൈനിക ഉപമേധാവി പറഞ്ഞു.

പ്രതിരോധിക്കാന്‍ അവകാശം

പ്രതിരോധിക്കാന്‍ അവകാശം

യൂറോപ്പ് ഇറാന് ഭീഷണിയാണെന്ന് തങ്ങള്‍ കരുതുന്നില്ല. അതുകൊണ്ട് തന്നെ മിസൈലുകളുടെ ദൂരപരിധി കൂട്ടാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടില്ല. യൂറോപ്പ് ഭീഷണിയായി വന്നാല്‍ മിസൈലുകളുടെ പരിധി വര്‍ധിപ്പിക്കും. തങ്ങള്‍ക്കെതിരായ ഭീഷണിയെ പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ഹുസൈന്‍ സലാമി വ്യക്തമാക്കി.

അമേരിക്കന്‍ സൈന്യം പരിധിയില്‍

അമേരിക്കന്‍ സൈന്യം പരിധിയില്‍

പശ്ചിമേഷ്യയിലെ അമേരിക്കയുടെ താല്‍പ്പര്യങ്ങളും സൈനികരും ഇപ്പോള്‍ തങ്ങളുടെ മിസൈല്‍ പരിധിയിലാണെന്ന് കഴിഞ്ഞമാസം ഇറാന്‍ സൈന്യത്തിന്റെ മുതിര്‍ന്ന കമാന്റര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അലി ജഫരി പറഞ്ഞിരുന്നു. പക്ഷേ, ദൂരപരിധി വര്‍ധിപ്പിക്കേണ്ട ആവശ്യം ഇറാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ നിര്‍ദേശിച്ചത് പ്രകാരമാണ് ദൂരപരിധി നിശ്ചയിച്ചിരിക്കുന്നതെന്നും മുഹമ്മദ് അലി ജഫാരി പറഞ്ഞു.

അസ്വസ്ഥതയ്ക്ക് കാരണം

അസ്വസ്ഥതയ്ക്ക് കാരണം

ഇറാന്‍ സുരക്ഷാ വിഭാഗങ്ങളുടെ പരമോന്നത മേധാവിയാണ് ആയത്തുല്ല. പശ്ചിമേഷ്യയില്‍ അത്യാധുനിക ആയുധങ്ങളും മിസൈലുകളും കൈവശമുള്ള രാജ്യമാണ് ഇറാന്‍. ഇസ്രായേലില്‍ വരെ ആക്രമണം നടത്താന്‍ ശേഷിയുള്ള മിസൈലുകളും ഇറാന്റെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും അസ്വസ്ഥരാക്കുന്നത്.

English summary
Iran warns it would increase missile range if threatened by Europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X