സിറിയയിലേക്ക് സൈന്യത്തെ അയച്ചാല്‍ സൗദിയെ 'ബോംബിട്ട് തകര്‍ക്കും'? ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍
ബ്രസല്‍സ്: സിറയയില്‍ കരയുദ്ധത്തിനായി സൈന്യത്തെ അയക്കരുതെന്ന് സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫാണ് സൗദിയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. സിറയയില്‍ സൈന്യത്തെ അയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളെ പരസ്യമായി ലംഘിയ്ക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സിറിയയിലേയ്ക്ക് കരയുദ്ധത്തിന് സൈന്യത്തെ അയക്കുമെന്ന് സൗദി അറേബ്യ എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും ബെല്‍ജിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു . സൗദിയുടെ നീക്കത്തെ ശക്തമായി വിമര്‍ശിയ്ക്കുന്നതോടൊപ്പം തന്നെ അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചാല്‍ ശക്തമായ പ്രത്യാഘാതം സൗദി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഇറാന്‍ വിദേശകാര്യ മന്ത്രി നല്‍കുന്നു. വിശദാംശങ്ങളിലേയ്ക്ക്...

മുന്നറിയിപ്പ്
സിറയയില്‍ കരയുദ്ധത്തിനായി സൈന്യത്തെ അയക്കരുതെന്ന് സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

വിദേശകാര്യമന്ത്രി
ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫാണ് സൗദിയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

അന്താരാഷ്ട്ര നിയമങ്ങളെ
സിറയയില്‍ സൈന്യത്തെ അയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളെ പരസ്യമായി ലംഘിയ്ക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്തടിസ്ഥാനത്തില്‍
സിറിയയിലേയ്ക്ക് കരയുദ്ധത്തിന് സൈന്യത്തെ അയക്കുമെന്ന് സൗദി അറേബ്യ എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും ബെല്‍ജിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു

പരമാധികാര രാജ്യം
സിറിയ ഒരു പരമാധികാര രാഷ്ട്രമാണ്. അവിടെ ഒരു ഭരണാധികാരിയുണ്ട്. ആ രാജ്യത്തേയ്്ക്ക് സൈന്യത്തെ അയക്കുന്നവര്‍ ആരായാലും അത് അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണ്- സരീഫ് പറയുന്നു.

നേതാക്കള്‍
ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേരുമായി സരീഫ് ചര്‍ച്ച നടത്തി

സമാധാനത്തിനായി
സിറിയയില്‍ സമാധാനം പുലര്‍ത്താന്‍ എന്ന പേരില്‍ എല്ലാവരും ആയുധമെടുത്തിറങ്ങാന്‍ പോകുന്നു. അതാണ് ഏറ്റവും വലിയ അപകടമെന്ന ആരും തിരിച്ചറിയുന്നില്ലെന്നും സരീഫ്

സൈന്യമില്ല
സിറിയയിലേയ്ക്ക് തങ്ങള്‍ ഇതുവരേയും സൈന്യത്തെ അയച്ചിട്ടില്ലെന്നും സൈനിക ഉപദേഷ്ടാക്കളെയാണ് അയച്ചിട്ടുള്ളതെന്നും സരീഫ് പറഞ്ഞു.

ക്ഷണം സ്വീകരിച്ച്
സിറിയന്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് തങ്ങള്‍ സൈനിക ഉപദേഷ്ടാക്കളെ സിറിയയിലേയ്ക്ക് അയച്ചതെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യയും
സിറിയയില്‍ അസദ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരാണ് റഷ്യ.

അലെപ്പോ
ഐഎസ് ഭീകരരുടെ താവളമായ അലെപ്പോയിലും റഷ്യ ശക്തമായ ആക്രമണം നടത്തുന്നുണ്ട്

സമാധാന ചര്‍ച്ച
സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സൗദിയുടെ നിലപാടുകള്‍ ഏറെ നിരാശപ്പെടുത്തിയെന്നും സരീഫ് പറഞ്ഞു

വിരോധം
സൗദിയും ഇറാനും തമ്മിലുള്ള വിരോധം കാലങ്ങളോളം പഴക്കമുള്ളതാണ്

ഷിയാകള്‍
ഇറാന് എപ്പോഴും അനുഭാവം ഷിയാകളോട് തന്നെയാണ്

സുന്നി
സുന്നി ഭൂരിപക്ഷ രാഷ്ട്രമായ സൗദിയുടെ അനുഭാവം എപ്പോഴും സുന്നി മുസ്ലീം രാഷ്ട്രങ്ങളോട് തന്നെ

മിഡില്‍ ഈസ്റ്റ്
അറബ് രാജ്യങ്ങള്‍ക്കിടയില്‍ മേല്‍ക്കോയ്മ നേടാന്‍ ഇറാനും സൗദിയും തമ്മില്‍ കിടമത്സരമുണ്ട്

ആയുധശേഖരം
വന്‍ ആണവായുധ ശേഖരം ഉള്‍പ്പടെ ഇറാന്റെ ശേഖരത്തില്‍ ഉണ്ടെന്നാണ് അമേരിയ്ക്ക പറയുന്നത്

റഷ്യയുമായി
അമേരിയ്ക്കയുമായുള്ള വിയോജിപ്പും റഷ്യയേയും ഇറാനേയും കൂടുതല്‍ അടുപ്പിയ്ക്കുന്നു

സൗദി....
സൗദി സിറിയയിലേയ്ക്ക് കരയുദ്ധത്തിന് ഇറങ്ങിയാല്‍ അത് ഇറാനെ പ്രകോപിപ്പിയ്ക്കും

പെട്ടന്ന്
സൗദിയോടുള്ള വിരോധത്തില്‍ ഇറാന്‍ ആണവായുധ പ്രയോഗം നടത്തുമോ എന്നതാണ് സംശയം

തള്ളിക്കളയാനാകില്ല
ഇറാന്‍ പെട്ടന്നൊരു ആ്ക്രമണത്തിന് മുതിരുമെന്ന സാധ്യത തള്ളിക്കളയാനാകില്ല

യെമനില്‍
യെമനില്‍ സൗദി നടത്തുന്ന വ്യോമാക്രമണം എത്രയും വേഗം അവസാനിപ്പിയ്ക്കണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു

വിമതര്‍
ഹൂത്തി വിമതര്‍ക്കെതിരെയാണ് യെമനില്‍ സൗദി ആക്രമണം നടത്തുന്നത്

പിന്തുണ
യെമനിലെ ഹൂത്തി വിമതരെ ഇറാന്‍ സാമ്പത്തികമായും സൈനികമായും സഹായിക്കുന്നുണ്ട്.












Click it and Unblock the Notifications