കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി അത് നടക്കില്ല: യുഎസ് അട്ടിമറിയുടെ വാര്‍ഷിക ദിനത്തില്‍ ഇറാന്റെ മുന്നറിയിപ്പ്, ട്വിറ്ററില്‍!

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: 1953ല്‍ ഇറാനിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് ഏകാധിപതിയെ കുടിയിരുത്തിയ അമേരിക്കന്‍ നയം ഇനിയൊരിക്കലും രാജ്യത്ത് നടപ്പാവില്ലെന്ന് ഇറാന്‍. ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയ പശ്ചാത്തലത്തില്‍ ഇറാനെതിരായ നടപടികള്‍ ഏകോപിപ്പിക്കാന്‍ ഇറാന്‍ ആക്ഷന്‍ ഗ്രൂപ്പിന് രൂപം നല്‍കിയതിനു പിന്നാലെയാണ് ഇനിയുമൊരു അട്ടിമറി രാജ്യത്ത് നടക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് വ്യക്തമാക്കിയത്.

ഇറാനില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യഭരണകൂടത്തെ ബ്രിട്ടീഷ് ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് അമേരിക്ക അട്ടിമറിച്ചതിന്റെ ഓര്‍മ ദിനത്തില്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

zarif-1534736

65 കൊല്ലം മുമ്പ് ഡോ. മുസദ്ദഖിന്റെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക കൂട്ടുനിന്നതായി അദ്ദേഹം പറഞ്ഞു. അതിനു ശേഷമുള്ള 25 വര്‍ഷം ഇറാനില്‍ ഏകാധിപത്യ ഭരണമായിരുന്നു. ഇപ്പോള്‍ ഇറാന്‍ ആക്ഷന്‍ ഗ്രൂപ്പിലൂടെ അതു തന്നെയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. എന്നാല്‍ ഇനി അതൊരിക്കലും നടക്കാന്‍ പോവുന്നില്ല- അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറിയ പശ്ചാത്തലത്തില്‍ രാജ്യത്തിനെതിരേ കൈക്കൊള്ളേണ്ട ഉപരോധ നടപടികളെ കുറിച്ച് ആലോചിക്കാനും അവ കാര്യക്ഷമമാക്കുന്നതിനുമായി ആക്ഷന്‍ ഗ്രൂപ്പിന് രൂപം നല്‍കിയതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

രാജ്യത്തെ എണ്ണ മേഖല ദേശസാല്‍ക്കരിക്കാനുള്ള മുസദ്ദഖിന്റെ തീരുമാനത്തിനെതിരേയാണ് അമേരിക്കയുടെ പിന്തുണയോടെ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിനെ അട്ടിമറിച്ചത്. പിന്നീട് 1976ലാണ് ജനകീയ വിപ്ലവത്തിലൂടെ അമേരിക്കന്‍ പിന്തുണയോടെ ഭരണം നടത്തിയ സര്‍ക്കാരിനെ ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തില്‍ അട്ടിമറിച്ചത്. അതിനു ശേഷം ഇറാനും അമേരിക്കയുമായുള്ള ബന്ധം ഒരിക്കലും നല്ല നിലയിലായിരുന്നില്ല. എന്നാല്‍ ഒബാമ ഭരണ കാലത്ത് 2015ല്‍ ഇറാന്‍ ആണവ കരാര്‍ നിലവില്‍ വന്നതോടെ ഇരുരാജ്യങ്ങളും അല്‍പം അടുത്തിരുന്നുവെങ്കിലും കരാറില്‍ നിന്ന് പിന്‍മാറാനുള്ള നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോടെ ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.

English summary
Mohammad Javad Zarif, Iran's foreign minister, has said any US effort to overthrow the Islamic Republic of Iran was bound to fail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X