കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ അതിര്‍ത്തിയില്‍ 6 യുഎസ് യുദ്ധവിമാനങ്ങള്‍; 176 പേരുടെ മരണത്തിലേക്ക് നയിച്ചത് ഇങ്ങനെ...

Google Oneindia Malayalam News

മോസ്‌കോ: ഇറാനും അമേരിക്കയും തമ്മിലുള്ള തര്‍ക്കത്തിന്റെയും സംഘര്‍ഷത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. അമേരിക്കന്‍ സൈന്യം ഇറാന്‍ കമാന്റര്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വച്ച് വധിച്ചതാണ് മേഖലയില്‍ യുദ്ധ ഭീതി ഉയര്‍ത്തിയത്. ഇറാന്റെ തിരിച്ചടിയില്‍ ആര്‍ക്കും പരിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം വന്ന വിവരം.

14 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റുവെന്നും ചികില്‍സയിലാണെന്നുമാണ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ചുള്ളവിവരം. ആക്രമണത്തിന് പിന്നാലെ ഉക്രൈന്‍ യാത്രാവിമാനം ഇറാന്‍ സൈന്യം വെടിവച്ചിട്ടതോടെ സാഹചര്യം മാറിമറിയുകയായിരുന്നു. എന്താണ് ഉക്രൈന്‍ വിമാനം വെടിവച്ചിടുന്ന സംഭവത്തിലേക്ക് നയിച്ചത്? ഇക്കാര്യത്തില്‍ ചില സൂചനകള്‍ നല്‍കിയിരിക്കുകയാണ് റഷ്യ...

 തിരിച്ചടിക്കാനായി യുഎസ്

തിരിച്ചടിക്കാനായി യുഎസ്

അമേരിക്കന്‍ സൈനിക കേന്ദ്രം ആക്രമിച്ചതിന് തിരിച്ചടിക്കാനായി യുഎസ് യുദ്ധവിമാനങ്ങള്‍ എത്തുന്നുവെന്ന വിവരം മേഖലയില്‍ പരന്നിരുന്നു. ഇറാന്‍ സൈന്യത്തിനും ഇതു സംബന്ധിച്ച സൂചന ലഭിച്ചു. ഇറാന്‍ സൈന്യത്തിന് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തിരുന്നു.

തെറ്റിദ്ധരിച്ചതാകാം

തെറ്റിദ്ധരിച്ചതാകാം

ഈ വേളയിലാണ് ഉക്രൈന്‍ യാത്രാ വിമാനം ടെഹ്‌റാനില്‍ നിന്ന് പറയുയര്‍ന്നത്. അമേരിക്കന്‍ യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ചതാകാം യാത്രാ വിമാനം വെടിവച്ചിടാന്‍ കാരണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറയുന്നു. എന്നാല്‍ അമേരിക്കന്‍ യുദ്ധവിമാനം ഇറാന്‍ അതിര്‍ത്തിയിലെത്തിയിരുന്നോ എന്ന കാര്യം ഉറപ്പിക്കാനായിട്ടില്ലെന്നും ലാവ്‌റോവ് പറഞ്ഞു.

 സൈന്യത്തിന്റെ ജാഗ്രത

സൈന്യത്തിന്റെ ജാഗ്രത

ഇറാന്‍ സൈന്യം ജാഗരൂകരായിരുന്നു. ഈ വേളയിലാണ് യാത്രാവിമാനം കണ്ടത്. സംഘര്‍ഷ സാഹചര്യത്തില്‍ ഇറാന്‍ സൈന്യം തെറ്റിദ്ധരിച്ചതാകാമെന്നും സെര്‍ജി ലാവ്‌റോവ് പറഞ്ഞു. മോസ്‌കോയില്‍ വാര്‍ഷിക വാര്‍ത്താസമ്മേളനം നടത്തവയൊണ് പശ്ചിമേഷ്യയിലെ സംഭവങ്ങളില്‍ അദ്ദേഹം പ്രതികരിച്ചത്.

എന്തും സംഭവിക്കാം

എന്തും സംഭവിക്കാം

മാനുഷികമായ തെറ്റാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ആരെയും രക്ഷപ്പെടുത്താനല്ല താന്‍ ഇക്കാര്യം പറയുന്നത്. സാഹചര്യം എല്ലാവരും മനസിലാക്കണം. ഇറാന്‍ സൈന്യം അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ എന്തും സംഭവിക്കാമെന്ന സാഹചര്യമുണ്ടായിരുന്നുവെന്നും സെര്‍ജി ലാവ്‌റോവ് പറഞ്ഞു.

മാപ്പ് അര്‍ഹിക്കാത്ത തെറ്റ്

മാപ്പ് അര്‍ഹിക്കാത്ത തെറ്റ്

ആക്രമണത്തെ അപലപിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്തുവന്നിരുന്നു. ഇറാന്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും ചില സൈനികരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. തുടരന്വേഷണം നടക്കുകയാണ്. മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹസന്‍ റൂഹാനി പറഞ്ഞു.

സൈന്യത്തെ ന്യായീകരിച്ച് ഖാംനഇ

സൈന്യത്തെ ന്യായീകരിച്ച് ഖാംനഇ

എന്നാല്‍ ഇറാന്‍ സൈന്യത്തെ ന്യായീകരിച്ചാണ് ആത്മീയ നേതാവ് അയത്തുല്ല അലി ഖാംനഇ രംഗത്തുവന്നത്. അമേരിക്കക്കെതിരെ കടുത്ത ഭാഷയില്‍ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. ഖാംനഇ വാക്കുകള്‍ സൂക്ഷിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇതിനോട് പ്രതികരിച്ചത്.

കാനഡയുടെ നഷ്ടപരിഹാരം

കാനഡയുടെ നഷ്ടപരിഹാരം

82 ഇറാനുകാര്‍, 56 കാനഡക്കാര്‍, 11 ഉക്രൈനില്‍ നിന്നുള്ളവര്‍ ജീവനക്കാര്‍ എന്നിവരാണ് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ ഇറാന്റെ മിസൈലുകള്‍ പതിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട കാനഡക്കാര്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ പ്രാഥമിക നഷ്ടപരിഹാരമായി 25000 ഡോളര്‍ പ്രഖ്യാപിച്ചു.

 നിഴല്‍ യുദ്ധത്തിന് ഇറാന്‍

നിഴല്‍ യുദ്ധത്തിന് ഇറാന്‍

അമേരിക്കന്‍ സൈനികരെ ഇറാന്‍ നേരിട്ട് ആക്രമിക്കില്ലെന്നാണ് പുതിയ വിവരങ്ങള്‍. പകരം നിഴല്‍ യുദ്ധമാകും ഇറാന്റെ ലക്ഷ്യം. ഇതിന്റെ സൂചനകള്‍ കഴിഞ്ഞദിവസം ലഭിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച അഞ്ച് കത്യുഷ മിസൈലുകള്‍ ബഗ്ദാദിനടുത്ത അമേരിക്കന്‍ താവളത്തില്‍ പതിച്ചതിന് പിന്നില്‍ ഇറാനല്ല. അതേസമയം ഇറാഖിലെ ഷിയാ സംഘമാണന്നാണ് വിവരം.

അമേരിക്കയുടെ മാത്രമല്ല

അമേരിക്കയുടെ മാത്രമല്ല

ബഗ്ദാദില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള അല്‍ താജി സൈനിക ക്യാമ്പിലാണ് മിസൈലുകള്‍ പതിച്ചത്. ഇവിടെ ഒട്ടേറെ അമേരിക്കന്‍ സൈനികര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കില്ലെന്നാണ് ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. അമേരിക്കന്‍ സൈനികര്‍ മാത്രമല്ല അല്‍ താജി സൈനിക ക്യാമ്പിലുള്ളത്. മറ്റു വിദേശരാജ്യങ്ങളിലെ സൈനികരുമുണ്ട്.

വെറുതെവിടില്ലെന്ന് ഷിയാ നേതാവ്

വെറുതെവിടില്ലെന്ന് ഷിയാ നേതാവ്

അസായിബ് അഹ്ലല്‍ ഹഖ് എന്ന ഷിയാ സംഘത്തിന്റെ നേതാവ് ഖൈസ് അല്‍ ഗസ്സാലി അമേരിക്കയെ വെറുതെവിടില്ലെന്ന് പറഞ്ഞിരുന്നു. ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിനെതിരെ ഇറാന്‍ തിരിച്ചടി നല്‍കി. എന്നാല്‍ ഇറാഖ് തിരിച്ചടി നല്‍കിയിട്ടില്ല. ഇനി ഇറാഖിലെ പോരാളികള്‍ ആക്രമണം നടത്താന്‍ പോകുകയാണ് എന്നാണ് കഴിഞ്ഞദിവസം ഖൈസ് അല്‍ ഗസ്സാലി മുന്നറിയിപ്പ് നല്‍കിയത്.

ഇറാഖ് വിട്ടുപോകണം

ഇറാഖ് വിട്ടുപോകണം

ഇറാഖില്‍ 5000 അമേരിക്കന്‍ സൈനികരാണ് നേരത്തെയുള്ളത്. ആയിരം സൈനികരെ കൂടി അടുത്തിടെ ഇവിടെ എത്തിച്ചിരുന്നു. അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടുപോകണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ അമേരിക്കന്‍ സൈന്യമോ മറ്റു വിദേശരാജ്യങ്ങളുടെ സൈന്യമോ പശ്ചിമേഷ്യ വിടില്ലെന്ന് ട്രംപും യൂറോപ്യന്‍ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറില്‍ നിന്ന് സന്തോഷവാര്‍ത്ത; പ്രവാസികളുടെ എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിഖത്തറില്‍ നിന്ന് സന്തോഷവാര്‍ത്ത; പ്രവാസികളുടെ എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കി

English summary
Iran was spooked by reports of US F-35s when it downed airliner: Russia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X