ഒരൊറ്റ ഇറാന്‍ വിമാനവും പറക്കില്ല; ബുധനാഴ്ച മുതല്‍ നടപടി എന്ന് അമേരിക്ക, പുതിയ നീക്കം ഇങ്ങനെ

ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പുതിയ നടപടിയുമായി അമേരിക്ക. ഇറാന്റെ വിമാനങ്ങള്‍ വിദേശത്തേക്ക് പറക്കുന്നത് തടയാനാണ് നീക്കം. ബുധനാഴ്ച മുതല്‍ ഒരു ഇറാന്‍ വിമാനവും പറക്കില്ലെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ വിമാനങ്ങള്‍ക്ക് സൗകര്യം നല്‍കുന്ന വിമാനത്താവളങ്ങള്‍, കമ്പനികള്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കാനാണ് യുഎസ് നീക്കം.

ഇറാനെതിരെ അമേരിക്ക ഉപരോധം ചുമത്തിയിട്ട് വര്‍ഷങ്ങളായി. ഇറാന്റെ എണ്ണയ്‌ക്കെതിരെ നേരത്തെ ഉപരോധമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ സാധിക്കുന്നില്ല. അടുത്തിടെ ഇറാന്റെ തുറമുഖങ്ങള്‍ അമേരിക്ക ഉപരോധിക്കാന്‍ തുടങ്ങി. ഇറാനുമായി സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ക്കെതിരെയും നടപടി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലായിരുന്നു യുഎഇ ഇറാനുമായുള്ള ഇടപാട് മരവിപ്പിച്ചത്.

iran planes will not fly says us

ഇതിന് പുറമെയാണ് ഇറാന്റെ വിമാനങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. ഇറാന്റെ വിമാനങ്ങള്‍, ഇവ സര്‍വീസ് നടത്തുന്ന വിമാനത്താവളങ്ങള്‍, ഇന്ധനം നല്‍കുന്ന കമ്പനികള്‍, ടിക്കറ്റ് നല്‍കുന്ന കമ്പനികള്‍ തുടങ്ങി എല്ലാവര്‍ക്കുമെതിരെ നടപടി വരുമെന്നാണ് അമേരിക്ക പറയുന്നത്. ഇറാന്‍ വിമാനങ്ങള്‍ ഇറങ്ങിയാല്‍ ഇന്ധനം നല്‍കരുത് എന്നാണ് ബെസന്റ് മുന്നറിയിപ്പ് നല്‍കുന്നത്.

സെകണ്ടറി ഉപരോധത്തിലൂടെ ഇറാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് അമേരിക്ക. ഇറാനുമായി ഇടപാട് നടത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കുമെതിരെ നടപടി എടുക്കുമെന്ന് അമേരിക്ക പറയുന്നു. ഇതോടെ അമേരിക്കയെ ഭയന്ന് വിദേശരാജ്യങ്ങള്‍ ഇറാനുമായി ഇടപാട് നടത്തുന്നതില്‍ നിന്ന് പിന്മാറും. ഇറാനില്‍ നിന്നുള്ളവര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് വിമാനത്തില്‍ പോകാന്‍ സാധിക്കാതെ വരും.

ഇറാനുമായി ഏറ്റവും സഹകരിച്ച് മുന്നോട്ട് പോകുന്ന രാജ്യമാണ് ചൈന. ചൈനീസ് ഉപപ്രധാനമന്ത്രിയും ബെസന്റും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വ്യാഴാഴ്ച ചര്‍ച്ച നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇറാനുമായി സഹകരിക്കുന്നവര്‍ക്കെതിരെ നടപടി വരുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിരിക്കുന്നത്.

അതേസമയം, ഒരു ഭീഷണിക്ക് മുന്നിലും വഴങ്ങില്ല എന്നാണ് ഇറാന്റെ നിലപാട്. ഏഴ് ഉപാധികള്‍ അമേരിക്കക്ക് മുമ്പില്‍ വെച്ചിരിക്കുകയാണ് ഇറാന്‍. ഖത്തര്‍ വഴി ഇവ അമേരിക്കക്ക് കൈമാറിയിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ മാത്രമേ ഹോര്‍മുസ് കടല്‍പാത തുറക്കൂ എന്ന് ഇറാന്‍ പറയുന്നു. ഹോര്‍മുസ് അടച്ചതു കാരണം അമേരിക്കയുടെ സൗഹൃദ രാജ്യങ്ങളും ലോക വിപണിയും പ്രതിസന്ധിയിലാണ്. യുദ്ധം അവസാനിച്ചാല്‍ മാത്രമേ ലോക വിപണിക്ക് പഴയ തിളക്കം കൈവരൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma