ആണവ അവകാശങ്ങള്‍ അടിയറവ് വയ്ക്കില്ല; ഇറാന്
വിയന്ന: ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട എന്‍പിടി കരാറില്‍ അംഗമാകാനും ആണവ അവകാശങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിയ്ക്കാനും ഇറാന് തയ്യാറല്ലെന്ന് അന്താരാഷ്ട്ര ആണവ ആയുധ ഏജന്‍സി (ഐഎഇഎ) യിലെ ഇറാന്റെ പുതിയ സ്ഥാനപതി റെസാ നജാഫി വ്യക്തമാക്കി. എന്നാല്‍ ആണവായുധങ്ങള്‍ ഇറാന് നിര്മ്മിയ്ക്കുന്നുവെന്നുള്ള ലോകരാജ്യങ്ങളുടെ സംശയം മാറ്റിക്കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും അതിന് വേണ്ട നടപടികള്‍ സ്വീകരിയ്ക്കുമെന്നും ഐഎഇഎയോട് സെപ്റ്റംബര്‍ 12 വ്യാഴാഴ്ച നജാഫി പറഞ്ഞു.

ഐഎഇഎലെ ഇറാനിയന്‍ അംബാസിഡറായ നജാഫിയുടെ യുഎന്‍ ആണവ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ള ആദ്യ പ്രസംഗത്തിലാണ് ഇറാന്റെ ആണവ നിലപാടുകള്‍ വ്യക്തമാക്കിയത്. ആണവ പ്രശ്നങ്ങളില്‍ ഏജന്‍സിയുമായി സഹകരിയ്ക്കാന്‍ ഇറാന് തയ്യാറാണെന്നും പുതിയ സ്ഥാനപതി അറിയിച്ചു. ഇറാനുമായി ആണവമേഖലയിലെ പ്രശന്ങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് സെപറ്റംബര്‍ 27 ന് വീണ്ടും ഒത്തു കൂടുമെന്ന് ഐഎഇഎ അംഗങ്ങള്‍ അറിച്ചു.
ആണവ ആയുധങ്ങള്‍ നിര്‍മ്മിയ്ക്കുന്നതിനുള്ള അവകാശം ഇറാന് ആര്‍ക്കും മുന്‍പിലും അടിയറവ് വയ്ക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അലി അസ്ഘറിന് പകരം പുതിയ സ്ഥാനപതിയായിട്ടാണ് നജാഫിയെ ഇറാന് പ്രസിഡന്റ് ഹസന് റൊഹാനി നിയോഗിച്ചത്. നജാഫിയുടെ നിയമനത്തിലൂടെ ആണവ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ പ്രതീക്ഷിച്ചിരിയ്ക്കുന്നത്. ഇറാന് അതീവ രഹസ്യമായി ആണവായുധങ്ങള്‍ നിര്മ്മിയ്ക്കുന്നുവെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിയ്ക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിയ്ക്കുകയാണ് ഇറാന്.
-
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
വെടിനിര്‍ത്തലിന് ഇറാന് സമീപിച്ചെന്ന് വീണ്ടും ട്രംപ്; 'ഹോര്‍മുസ് തുറക്കാതെ ഒന്നും നടക്കില്ല' -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications