കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവ അവകാശങ്ങള്‍ അടിയറവ് വയ്ക്കില്ല; ഇറാന്‍

  • By Meera Balan
Google Oneindia Malayalam News

വിയന്ന: ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട എന്‍പിടി കരാറില്‍ അംഗമാകാനും ആണവ അവകാശങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിയ്ക്കാനും ഇറാന്‍ തയ്യാറല്ലെന്ന് അന്താരാഷ്ട്ര ആണവ ആയുധ ഏജന്‍സി (ഐഎഇഎ) യിലെ ഇറാന്റെ പുതിയ സ്ഥാനപതി റെസാ നജാഫി വ്യക്തമാക്കി. എന്നാല്‍ ആണവായുധങ്ങള്‍ ഇറാന്‍ നിര്‍മ്മിയ്ക്കുന്നുവെന്നുള്ള ലോകരാജ്യങ്ങളുടെ സംശയം മാറ്റിക്കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും അതിന് വേണ്ട നടപടികള്‍ സ്വീകരിയ്ക്കുമെന്നും ഐഎഇഎയോട് സെപ്റ്റംബര്‍ 12 വ്യാഴാഴ്ച നജാഫി പറഞ്ഞു.

IAEA

ഐഎഇഎലെ ഇറാനിയന്‍ അംബാസിഡറായ നജാഫിയുടെ യുഎന്‍ ആണവ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ള ആദ്യ പ്രസംഗത്തിലാണ് ഇറാന്റെ ആണവ നിലപാടുകള്‍ വ്യക്തമാക്കിയത്. ആണവ പ്രശ്നങ്ങളില്‍ ഏജന്‍സിയുമായി സഹകരിയ്ക്കാന്‍ ഇറാന്‍ തയ്യാറാണെന്നും പുതിയ സ്ഥാനപതി അറിയിച്ചു. ഇറാനുമായി ആണവമേഖലയിലെ പ്രശന്ങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് സെപറ്റംബര്‍ 27 ന് വീണ്ടും ഒത്തു കൂടുമെന്ന് ഐഎഇഎ അംഗങ്ങള്‍ അറിച്ചു.

ആണവ ആയുധങ്ങള്‍ നിര്‍മ്മിയ്ക്കുന്നതിനുള്ള അവകാശം ഇറാന്‍ ആര്‍ക്കും മുന്‍പിലും അടിയറവ് വയ്ക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അലി അസ്ഘറിന് പകരം പുതിയ സ്ഥാനപതിയായിട്ടാണ് നജാഫിയെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൊഹാനി നിയോഗിച്ചത്. നജാഫിയുടെ നിയമനത്തിലൂടെ ആണവ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ പ്രതീക്ഷിച്ചിരിയ്ക്കുന്നത്. ഇറാന്‍ അതീവ രഹസ്യമായി ആണവായുധങ്ങള്‍ നിര്‍മ്മിയ്ക്കുന്നുവെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിയ്ക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിയ്ക്കുകയാണ് ഇറാന്‍.

English summary
The new Iranian envoy to the International Atomic Energy Agency (IAEA) Thursday said that Iran would never give up its nuclear right under the non-proliferation treaty but was ready to remove ambiguity over its disputed nuclear plans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X