കരാര്‍ റദ്ദാക്കിയാല്‍ ശക്തമായി ആണവ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഇറാന്
ന്യുയോര്‍ക്ക്: അന്താരാഷ്ട്ര ആണവ കരാര്‍ അമേരിക്ക ഏകപക്ഷീയമായി റദ്ദാക്കുന്ന പക്ഷം, കരാര്‍ പ്രകാരം 2015ല്‍ നിര്‍ത്തിവച്ച ആണവായുധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിശക്തമായി തുടരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ന്യുയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആണ് ഈ ഭീഷണി മുഴക്കിയത്. അമേരിക്ക കരാറില്‍ നിന്ന് പിന്മാറുന്ന പക്ഷം ഒരു നിമിഷം പോലും കരാറിലെ നിബന്ധനകള്‍ പാലിക്കാന്‍ ഇറാന് തയ്യാറാവില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാര്‍ അംഗീകരിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഇറാനുമായുണ്ടാക്കിയ കരാറിനെ തുടക്കം മുതല്‍ വിമര്‍ശിക്കുന്നയാളാണ് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക കണ്ടതില്‍ വച്ചേറ്റവും മേശമായ കരാറാണിതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. പ്രസിഡന്റായതിനു ശേഷം കരാറില്‍ നിന്ന് പിന്മാറാന് അദ്ദേഹം തീരുമാനിച്ചിരുന്നുവെങ്കിലും തല്ക്കാലം അതിന് മുതിര്‍ന്നില്ല. അതേസമയം, കരാറിലെ അപാകതകള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മെയ് 12 വരെ സമയം നല്‍കിയിരിക്കുകയാണ് ട്രംപ്. ഈ കാലയളവിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കാറില്‍ നിന്ന് പിന്മാറുമെന്നാണ് ട്രംപിന്റെ ഭീഷണി.

ഇറാന് ആണവ വ്യാപനത്തില്‍ നിന്ന് പിന്മാറുന്നതിന് പകരമായി രാജ്യത്തിനെതിരായ അന്താരാഷ്ട്ര ഉപരോധത്തില്‍ ഇളവ് നല്‍കുന്നതാണ് കരാര്‍. ഈ ഇളവുകള്‍ പിന്‍വലിച്ചാല്‍ ഇറാന് ഏകപക്ഷീയമായി കരാര്‍ പാലിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. നേരത്തേയുണ്ടാക്കിയ കരാറില്‍ യാതൊരു മാറ്റത്തിരുത്തലിനും സമ്മതിക്കില്ലെന്നും ഇറാന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന സന്ദേശമാവും ആണവ കരാറില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം നല്കുന്ന സന്ദേശമെന്നും ഇറാന് വിദേശകാര്യമന്ത്രി പറഞ്ഞു.
-
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
വെടിനിര്‍ത്തലിന് ഇറാന് സമീപിച്ചെന്ന് വീണ്ടും ട്രംപ്; 'ഹോര്‍മുസ് തുറക്കാതെ ഒന്നും നടക്കില്ല' -
മുടിയുടെ അഴകും ശക്തിയും തിളക്കവും വർധിപ്പിക്കാം വീട്ടിൽ തന്നെ; തൈര് ഉണ്ടെങ്കിൽ എളുപ്പം! എങ്ങനെ? -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications