കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരാര്‍ റദ്ദാക്കിയാല്‍ ശക്തമായി ആണവ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഇറാന്‍

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: അന്താരാഷ്ട്ര ആണവ കരാര്‍ അമേരിക്ക ഏകപക്ഷീയമായി റദ്ദാക്കുന്ന പക്ഷം, കരാര്‍ പ്രകാരം 2015ല്‍ നിര്‍ത്തിവച്ച ആണവായുധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിശക്തമായി തുടരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ന്യുയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആണ് ഈ ഭീഷണി മുഴക്കിയത്. അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറുന്ന പക്ഷം ഒരു നിമിഷം പോലും കരാറിലെ നിബന്ധനകള്‍ പാലിക്കാന്‍ ഇറാന്‍ തയ്യാറാവില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാര്‍ അംഗീകരിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഇറാനുമായുണ്ടാക്കിയ കരാറിനെ തുടക്കം മുതല്‍ വിമര്‍ശിക്കുന്നയാളാണ് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക കണ്ടതില്‍ വച്ചേറ്റവും മേശമായ കരാറാണിതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. പ്രസിഡന്റായതിനു ശേഷം കരാറില്‍ നിന്ന് പിന്‍മാറാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നുവെങ്കിലും തല്‍ക്കാലം അതിന് മുതിര്‍ന്നില്ല. അതേസമയം, കരാറിലെ അപാകതകള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മെയ് 12 വരെ സമയം നല്‍കിയിരിക്കുകയാണ് ട്രംപ്. ഈ കാലയളവിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കാറില്‍ നിന്ന് പിന്‍മാറുമെന്നാണ് ട്രംപിന്റെ ഭീഷണി.

 zarif

ഇറാന്‍ ആണവ വ്യാപനത്തില്‍ നിന്ന് പിന്‍മാറുന്നതിന് പകരമായി രാജ്യത്തിനെതിരായ അന്താരാഷ്ട്ര ഉപരോധത്തില്‍ ഇളവ് നല്‍കുന്നതാണ് കരാര്‍. ഈ ഇളവുകള്‍ പിന്‍വലിച്ചാല്‍ ഇറാന്‍ ഏകപക്ഷീയമായി കരാര്‍ പാലിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. നേരത്തേയുണ്ടാക്കിയ കരാറില്‍ യാതൊരു മാറ്റത്തിരുത്തലിനും സമ്മതിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന സന്ദേശമാവും ആണവ കരാറില്‍ നിന്നുള്ള അമേരിക്കന്‍ പിന്‍മാറ്റം നല്‍കുന്ന സന്ദേശമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
English summary
Iran Foreign Minister Mohammad Javad Zarif says Iran will
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X