കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് കപ്പലിനെ വിരട്ടി ഇറാന്‍ ബോട്ടുകള്‍; ജലയുദ്ധത്തിന് കളമൊരുക്കി ഹോര്‍മുസ് കടലിടുക്ക്

Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് സൈന്യം പിടിച്ചതിന് ചുട്ട മറുപടി നല്‍കാന്‍ തക്കംപാര്‍ത്തിരിക്കുകയാണ് ഇറാന്‍. ബുധനാഴ്ച വൈകീട്ട് സമുദ്ര ചരക്കുകടത്ത് പാതയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ബ്രിട്ടന്റെ കപ്പലിന് നേരെ അഞ്ച് ബോട്ടുകള്‍ ചീറിയടുത്തു. ആക്രമിക്കാനാണ് വന്നതെന്ന് ബ്രീട്ടീഷ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തിന് പിന്നില്‍ ഇറാനാണെന്നും അവര്‍ ആരോപിച്ചു.

എന്നാല്‍ ഇറാന്‍ ആരോപണം നിഷേധിച്ചു. ബ്രിട്ടന്റെയും അമേരിക്കയുടെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഗള്‍ഫ് മേഖലയില്‍ നിന്ന് എണ്ണയുമായി പോകുകയായിരുന്ന ബ്രിട്ടന്റെ ചരക്കുകപ്പല്‍ പിടിക്കാനാണ് അഞ്ച് ബോട്ടുകള്‍ വിവിധ മേഖലകളില്‍ നിന്ന് വന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിടുന്നത് സംഭവത്തിന് പിന്നില്‍ ഇറാനാണെന്നാണ്. കാരണം ഇറാന്റെ ചരക്കുകപ്പല്‍ കഴിഞ്ഞാഴ്ച ബ്രിട്ടീഷ് സൈന്യം പിടികൂടിയിരുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ....

ബ്രിട്ടീഷ് ഹെറിറ്റേജ്

ബ്രിട്ടീഷ് ഹെറിറ്റേജ്

ബ്രിട്ടന്റെ എണ്ണ കപ്പലായ ബ്രിട്ടീഷ് ഹെറിറ്റേജ് ആക്രമിക്കാനാണ് അഞ്ച് ബോട്ടുകള്‍ ചീറിയടുത്തതത്രെ. എണ്ണക്കപ്പലിനോട് നിര്‍ത്താന്‍ ബോട്ടിലുണ്ടായിരുന്നുവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ മേഖലയില്‍ തമ്പടിച്ചിട്ടുള്ള ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ മേഖലയിലേക്ക് എത്തുകയും മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് ബോട്ടുകള്‍ പിന്‍മാറിയത്.

ബ്രിട്ടീഷ് യുദ്ധക്കപ്പല്‍

ബ്രിട്ടീഷ് യുദ്ധക്കപ്പല്‍

ബ്രിട്ടന്റെ റോയല്‍ നേവി എച്ച്എംഎസ് മോന്‍ട്രോസ് യുദ്ധക്കപ്പല്‍ മേഖലയില്‍ നേരത്തെ വിന്യസിച്ചിരുന്നു. ബോട്ടുകള്‍ക്ക് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത് ഈ കപ്പലിലെ സൈനികരാണ്. റേഡിയോ വഴിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഉടന്‍ തന്നെ ബോട്ടുകള്‍ പിന്‍മാറുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

കടലിടുക്കിന്റെ വടക്കന്‍ കവാടത്തില്‍

കടലിടുക്കിന്റെ വടക്കന്‍ കവാടത്തില്‍

ഹോര്‍മുസ് കടലിടുക്കിന്റെ വടക്കന്‍ കവാടത്തില്‍ വച്ചാണ് സംഭവമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ലോകത്തെ എണ്ണചരക്ക് കടത്തിന്റെ അഞ്ചിലൊന്നും ഇതുവഴിയാണ് കടന്നുപോകുന്നത്. ഗുരുതരമായ സംഭവമാണ് നടന്നതെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്തുവിട്ടില്ല.

പ്രശ്‌നം തുടങ്ങിയത് ബ്രിട്ടന്‍

പ്രശ്‌നം തുടങ്ങിയത് ബ്രിട്ടന്‍

ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് സൈനികര്‍ പിടിച്ചെടുത്തതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ജിബ്രാള്‍ട്ടറിലെ ഉദ്യോഗസ്ഥരാണ് ഇറാന്റെ കപ്പല്‍ കഴിഞ്ഞ വ്യാഴാഴ്ച പിടിച്ചെടുത്തത്. ഇവരെ സഹായിച്ചത് ബ്രിട്ടീഷ് സൈനികരായിരുന്നു. സിറിയയിലേക്ക് ഇറാന്‍ എണ്ണ കയറ്റി അയക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് എണ്ണക്കപ്പല്‍ പിടിച്ചത്. സിറിയക്കെതിരെ യൂറോപ്പിന്റെ ഉപരോധം നിലനില്‍ക്കുകയാണ്.

തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഇറാന്റെ ഗ്രേസ് 1 എന്ന കപ്പലാണ് ബ്രിട്ടീഷ് സൈന്യം പിടികൂടിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇറാന്‍ തെഹ്‌റാനിലെ ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി അമര്‍ഷം അറിയിച്ചു. ഇത് കടല്‍ക്കൊള്ളയാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി. സമാനമായ നടപടി ബ്രിട്ടനെതിരെ പ്രയോഗിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖാംനഇയുടെ ഉപദേശ സമിതി അംഗം മുഹ്‌സിന്‍ റസാഇ പറഞ്ഞു.

കളി അമേരിക്കക്ക് വേണ്ടി

കളി അമേരിക്കക്ക് വേണ്ടി

ബ്രിട്ടന്‍ തങ്ങളുടെ കപ്പല്‍ വിട്ടയച്ചില്ലെങ്കില്‍ തങ്ങള്‍ ബ്രിട്ടന്റെ കപ്പല്‍ പിടികൂടും. ഹോര്‍മുസ് കടലിടുക്ക് വഴി ഒട്ടേറെ ബ്രിട്ടീഷ് എണ്ണക്കപ്പലുകള്‍ യാത്ര ചെയ്യുന്നതാണെന്നും മുഹ്‌സിന്‍ റസാഇ ഓര്‍മിപ്പിച്ചു. അമേരിക്കക്ക് വേണ്ടിയാണ് ബ്രിട്ടന്‍ കളിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. തൊട്ടുപിന്നാലെയാണ് ബ്രിട്ടന്റെ കപ്പല്‍ ആക്രമിക്കാന്‍ നീക്കം നടന്നിരിക്കുന്നത്.

സ്വര്‍ണവില കുതിച്ചുയരുന്നു; പവന് 280 രൂപ വര്‍ധിച്ചു, ഇനിയും ഉയരുമെന്ന് സൂചനസ്വര്‍ണവില കുതിച്ചുയരുന്നു; പവന് 280 രൂപ വര്‍ധിച്ചു, ഇനിയും ഉയരുമെന്ന് സൂചന

English summary
Iranian boats in bid to seize UK tanker in the Gulf: Iran Denies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X