കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ് അതിര്‍ത്തിയില്‍ ആക്രമണം: 10 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നില്‍ വിമതര്‍!

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇറാന്റെ സൈനിക പോസ്റ്റിനെതിരേ നടന്ന ആക്രമണത്തില്‍ 10 ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സാണ് ആക്രമണ വാര്‍ത്ത പുറത്തുവിട്ടത്. അജ്ഞാത സായുധ സംഘം സൈനിക ഔട്ട്‌പോസ്റ്റിനു നേരെ ആക്രമണം നടത്തുകയായിരുന്നു. മറിവാന്‍ പട്ടണത്തോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി പ്രദേശത്താണ് സംഭവം.

വിമത വിഭാഗമായ കുര്‍ദുകളുടെ ശക്തികേന്ദ്രമാണ് ആക്രമണമുണ്ടായ പ്രദേശം. ഇവിടെ കുര്‍ദുകളുമായുള്ള സംഘര്‍ഷങ്ങള്‍ പതിവാണെങ്കിലും ഇത്രയേറെ ഇറാന്‍ സൈനികര്‍ ഒരു ആക്രമണത്തില്‍ കൊല്ലപ്പെടുന്ന സംഭവം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ സൈനിക പോസ്റ്റിനു പുറമെ ആയുധപ്പുരയ്ക്കു നേരെയും ആക്രമണമുണ്ടായതായും ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. കുര്‍ദ് വിമത സംഘടനയായ ദി പാര്‍ട്ടി ഓഫ് ഫ്രീ ലൈഫ് ഓഫ് കുര്‍ദിസ്താന്‍ എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

iraqarmy-

അതേസമയം, ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടതായി പ്രൊവിന്‍ഷ്യല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഹുസൈന്‍ ഖൊഷിഖ്ബാല്‍ അറിയിച്ചു. അക്രമികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കുര്‍ദുകള്‍ക്കു പുറമെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാഗത്തുനിന്നും അതിര്‍ത്തിയില്‍ ആക്രമണം പതിവാണ്. ആക്രമണമുണ്ടായ സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമുള്‍പ്പെടെ ഇറാഖിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അടുത്തകാലം വരെ ഐ.എസ്സിന്റെ നിയന്ത്രണത്തിലായിരുന്നു. ഐ.എസ്സിന്റെ ശക്തിക്ഷയിച്ചെങ്കിലും അതിര്‍ത്തിയില്‍ ഇറാഖ് സൈനികര്‍ക്ക് കാര്യമായ നിയന്ത്രണമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈയിടെ ഇറാഖ് അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ ഇറാന്‍ അതിര്‍ത്തി സേന 12 ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിന് പദ്ധതിയിടുകയായിരുന്ന നാല് ഐ.എസ് ഭടന്‍മാരെ ഇറാന്‍ അതിര്‍ത്തിസേന അറസ്റ്റ് ചെയ്തതയാി രഹസ്യാന്വേഷണ വകുപ്പ് മന്ത്രി മഹ്മൂദ് അലാവി അറിയിച്ചിട്ടുണ്ട്.

English summary
Iranian border guards have been killed in an overnight attack by unidentified gunmen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X