യുവാവിന്‍റെ കണ്ണ് ചൂഴ്ന്നെടുക്കാന്‍ ഉത്തരവ്
ടെഹ്‌റാന്‍: യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിന്റെ കണ്ണ ചൂഴ്‌ന്നെടിക്കാന്‍ ഇറാന്‍ കോടതിയുടെ ഉത്തരവ്. ആസിഡ് ആക്രമണത്തിലൂടെ ഇയാള്‍ ഒരു പെണ്‍കുട്ടിയുടെ കാഴ്ച ശക്തി നശിപ്പിച്ചിരുന്നു. യുവാവിന്റെ വലത് കണ്ണ് ചൂഴ്‌ന്നെടുക്കാനാണ് കോടതി ഉത്തരവ്.
ഇതിന് പുറമെ യുവാവിന്റെ വലത് ചെവിയും മൂക്കും മുറിച്ച് മാറ്റണ ഇറാനിലെ പ്രതിപക്ഷമായ ദ നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ പറഞ്ഞു. ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിയ്ക്ക് കാഴ്ച ശക്തി, വലത് ചെവി,മൂക്ക് എന്നിവ നഷ്ടമായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് യുവാവ് ആസിഡ് ആക്രമണം നടത്തിയത്. ഡെയ്‌ലിന മെയില്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കാനാണ് കോതി ഉത്തരവ്. മറ്റ് ശരീര ഭാഗങ്ങള്‍ മുറിച്ച് മാറ്റാന്‍ കോടതി ഉത്തരവിട്ടിട്ടില്ല. കഴിഞ്ഞ മാസം മറ്റൊരു ഇറാനിയന്‍ യുവാവിനെ ഇത്തരത്തില്‍ കൈയ്യും കാലും മുറിച്ച് മാറ്റാന്‍ ഉത്തരവിട്ടതായി മെഹര്‍ വാര്‍ത്ത എജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം 95 പേരാണ് ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയരായത്.












Click it and Unblock the Notifications