കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ സൈനികരെ തുരത്തിയോടിച്ച് ഇറാന്‍; 11 കപ്പലുകള്‍ നിരത്തി വിപ്ലവ സേന, ഞെട്ടിക്കുന്ന സംഭവം

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: ലോകം മൊത്തം കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയില്‍ നില്‍ക്കവെ, ഇറാനും അമേരിക്കയും തമ്മിലുള്ള പോര് ശക്തിപ്പെടുന്നു. കൊറോണ കൂടുതല്‍ മരണം വിതച്ച നാടുകളാണ് ഇറാനും അമേരിക്കയും. പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക ഉപരോധം പിന്‍വലിക്കുകയും അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 500 കോടി ഡോളര്‍ സാമ്പത്തിക സഹായം അനുവദിക്കുകയും വേണമെന്നാണ് ഇറാന്റെ ആവശ്യം.

എന്തുവില കൊടുത്തും ഇത് തടയുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചത്. മേഖലയില്‍ പട്രോളിങ് നടത്തിയ ആറ് യുഎസ് നാവിക സേനാ കപ്പലുകളെ ഇറാന്‍ സൈന്യത്തിന്റെ 11 കപ്പലുകള്‍ ചേര്‍ന്ന് വളഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഇറാന്റെ 11 കപ്പലുകള്‍

ഇറാന്റെ 11 കപ്പലുകള്‍

അമേരിക്കന്‍ നാവിക സേനയുടെയും തീര സേനയുടെയും കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ റോന്തുചുറ്റുന്നുണ്ട്. ഈ കപ്പലുകളെയാണ് ഇറാന്‍ സൈന്യത്തിന്റെ കപ്പലുകള്‍ ഭീഷണിപ്പെടുത്തിയത്. ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ 11 കപ്പലുകള്‍ അമേരിക്കന്‍ കപ്പലുകളെ വളയുകയായിരുന്നു.

ആറ് അമേരിക്കന്‍ കപ്പലുകള്‍

ആറ് അമേരിക്കന്‍ കപ്പലുകള്‍

ആറ് അമേരിക്കന്‍ കപ്പലുകളാണ് ഗള്‍ഫ് മേഖലയിലുണ്ടായിരുന്നത്. ഇവര്‍ക്ക് സുരക്ഷയൊരുക്കി സൈന്യത്തിന്റെ ഹെലികോപ്റ്ററുകളുമുണ്ടായിരുന്നു. അന്താരാഷ്ട്ര ജലാതിര്‍ത്തിയിലാണ് അമേരിക്കന്‍ സൈനികരുണ്ടായിരുന്നതെന്ന് അവര്‍ പറയുന്നു. ഇറാന്റെ സൈന്യം തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് അമേരിക്ക സേന പറയുന്നത്.

10 വാര അകലെ വരെ

10 വാര അകലെ വരെ

അമേരിക്കന്‍ കപ്പലുകളുടെ 10 വാര അകലെ വരെ ഇറാന്‍ കപ്പലുകള്‍ എത്തിയത്രെ. അലാറം മുഴക്കി അമേരിക്കന്‍ കപ്പല്‍ മുന്നറിയിപ്പ് നല്‍കി. പിന്തിരിയണമെന്ന് റേഡിയോ സന്ദേശം നല്‍കുകയും ചെയ്തു. കൂടാതെ അപകടസൂചന നല്‍കി വന്‍ ശബ്ദമുണ്ടാക്കുകയും ചെയ്തു. എന്നിട്ടും ഇറാന്‍ കപ്പലുകള്‍ അടുത്തേക്ക് വന്നുവെന്ന് യുഎസ് സൈന്യം പ്രസ്താവനയില്‍ പറയുന്നു.

ഒടുവില്‍ സംഭവിച്ചത്

ഒടുവില്‍ സംഭവിച്ചത്

അമേരിക്കന്‍ സേനാ കപ്പല്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങി. ഒരു മണിക്കൂറോളം ഭീതി സൃഷ്ടിച്ച ശേഷം ഇറാന്റെ കപ്പലുകളും പിന്‍വാങ്ങിയത്രെ. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചാണ് ഇറാന്‍ സൈന്യം പ്രവര്‍ത്തിച്ചതെന്ന് അമേരിക്കന്‍ സൈന്യം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അല്‍ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

പ്രതികരിക്കാതെ ഇറാന്‍

പ്രതികരിക്കാതെ ഇറാന്‍

അതേസമയം, സംഭവത്തില്‍ ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാനിലെ അര്‍ധ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് സംഭവം സ്ഥിരീകരിച്ചു. എന്നാല്‍ സൈന്യത്തിന്റെ പ്രതികരണം അവര്‍ നല്‍കിയില്ല. തങ്ങള്‍ക്കെതിരായ നീക്കം അമേരിക്ക അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

മറ്റൊരു കപ്പല്‍ തടഞ്ഞു

മറ്റൊരു കപ്പല്‍ തടഞ്ഞു

ചൊവ്വാഴ്ച ഇറാന്‍ അതിര്‍ത്തിയില്‍ വച്ച് ഹോങ്കോങ് പതാകയുള്ള എസ്‌സി തായ്‌പേയ് കപ്പല്‍ സായുധ സംഘം തടഞ്ഞിരുന്നു. കപ്പലിലെ ചൈനീസ് ജോലിക്കാരെയും തടഞ്ഞുവച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചതെന്ന് അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് യുഎസ് സൈനിക കപ്പലിനെതിരായ നീക്കമുണ്ടായത്.

ഹോര്‍മുസ് കടലിടുക്കില്‍

ഹോര്‍മുസ് കടലിടുക്കില്‍

ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്കില്‍ സായുധരായ പട്ടാളത്തെയും മിസൈലുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചുവെന്ന കഴിഞ്ഞാഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകരാജ്യങ്ങളുടെ ചരക്ക് കടത്തിന്റെ പ്രധാന പാതയാണ് ഹോര്‍മുസ്. ഈ മേഖലയില്‍ ഇറാന്‍ തടസം സൃഷ്ടിച്ചാല്‍ അമേരിക്കയെ മാത്രമല്ല, ലോകത്തെ മൊത്തം ബാധിക്കും.

കൂടുതല്‍ പ്രതിസന്ധി

കൂടുതല്‍ പ്രതിസന്ധി

കൊറോണ രോഗം ഇറാനില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണം അമേരിക്കന്‍ ഉപരോധമാണ്. ഉപരോധം കാരണം ഇറാനിലേക്ക് വിദേശത്ത് നിന്ന് മരുന്നുകളും മറ്റു അവശ്യവസ്തുക്കളും എത്തുന്നില്ല. ഉപരോധം പിന്‍വലിക്കണമെന്നാണ് ഇറാന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം അമേരിക്ക അംഗീകരിച്ചിട്ടുമില്ല. തുടര്‍ന്നാണ് ഇറാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്.

സഹായിക്കാമെന്ന്

സഹായിക്കാമെന്ന്

ഇറാനെ സഹായിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സഹായം വേണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇയും വ്യക്തമാക്കി. ഉപരോധം തുടര്‍ന്നാല്‍ അമേരിക്കക്ക് ദുഃഖിക്കേണ്ടി വരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് ഹോര്‍മുസ് കടലിടുക്കിലെ നീക്കങ്ങള്‍.

ഹോര്‍മുസിന്റെ പ്രത്യേകത

ഹോര്‍മുസിന്റെ പ്രത്യേകത

ഇറാന്‍ അതിര്‍ത്തിയിലെ ഹോര്‍മുസ് കടല്‍മേഖലയിലൂടെയാണ് ലോക ചരക്കു കടത്തിന്റെ 30 ശതമാനത്തിലധികം കൊണ്ടുപോകുന്നത്. ഈ പാത തടയാന്‍ ഇറാന് സാധിക്കും. അങ്ങനെ സംഭവിച്ചാല്‍ ലോക രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. ഇവിടെ നിരീക്ഷണത്തിന് അമേരിക്കയുടെയും ബ്രിട്ടന്റെയും നാവിക സേനയുണ്ട്.

വ്യോമപ്രതിരോധ സംവിധാനം

വ്യോമപ്രതിരോധ സംവിധാനം

ഇറാന്‍ സൈന്യം ഹോര്‍മുസ് മേഖലയില്‍ മിസൈല്‍ വിന്യസിച്ച കാര്യം ബള്‍ഗേറിയന്‍ മിലിറ്ററി വിഭാഗമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ ഔദ്യോഗികമായി വിഷത്തില്‍ പ്രതികരിച്ചിട്ടില്ല. 200 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള, വിമാനങ്ങളെയും ഡ്രോണുകളെയും തകര്‍ക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ സംവിധാനം ഇറാന്റെ കൈവശമുണ്ട്. ഇതും അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയാണ്.

English summary
Iranian Eleven ships come close to US military ships- Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X